കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നന്ദി എന്റെതല്ല... എന്റെ നന്ദി ഇങ്ങനല്ല... വ്യാജന്മാരെ തിരിച്ചറിയണമെന്ന് രമ്യാ ഹരിദാസ്

Google Oneindia Malayalam News

ആലത്തൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വ്യാജ പ്രചാരണങ്ങൾക്ക് കുറവില്ല. ആലത്തൂരിൽ പികെ ബിജുവിനെ അട്ടിമറിച്ച് ഒന്നരലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച രമ്യാ ഹരിദാസിന്റെ പേരിലാണ് ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം.

ആലത്തൂരിലെ വിജയത്തിൽ ദീപാ നിശാന്തിനെ ട്രോളിക്കൊണ്ട് ഫേസ്ബുക്കിലൂടെ രമ്യാ ഹരിദാസ് നന്ദി പറഞ്ഞുവെന്നായിരുന്നു പ്രചാരണം. എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്ന കുറിപ്പ് ഏതോ വ്യാജ അക്കൗണ്ടിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ആലത്തൂർ എംപി. ആരെയും അധിക്ഷേപിക്കുന്നതല്ല തന്റെ ശൈലിയെന്നും സംഭവം നിർഭാഗ്യകരമായിപ്പോയെന്നും രമ്യ വ്യക്തമാക്കി.

കോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾസ്നേഹം നിറഞ്ഞ എന്റെ നാട്ടുകാർ അറിയാൻ, ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ് സോഷ്യൽ മിഡിയ. നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാൻ ഈ സാമൂഹ്യ മാധ്യമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും ഇതു നൽകന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്.കോൺഗ്രസ് തകർച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തരം പറയണം! തോൽവി ഉറപ്പിച്ച വിഡ്ഢിത്തങ്ങൾസ്നേഹം നിറഞ്ഞ എന്റെ നാട്ടുകാർ അറിയാൻ, ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ് സോഷ്യൽ മിഡിയ. നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാൻ ഈ സാമൂഹ്യ മാധ്യമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും ഇതു നൽകന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്.

ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ അടുത്ത ദിവസങ്ങളിലായി ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് എന്റേതല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി അറിയാൻ കഴിഞ്ഞു.ഇത് തീർത്തും നിർഭാഗ്യകരമായ ഒരു കാര്യമാണ് .

ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവർത്തനത്തിന്റെ ശൈലിയുമല്ല . ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം .

പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം ,
അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം, ആലത്തൂരിന് വേണ്ടി . ഒരിക്കൽ കൂടി വാക്കുകൾക്ക് അതീതമായ
നന്ദി അറിയിക്കുന്നു ..

ramya
English summary
Ramya Haridas facebook post about fake messages spreading in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X