കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലത്തൂരിൽ ജയം ഉറപ്പിച്ച് കോൺഗ്രസ്, രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു!

Google Oneindia Malayalam News

Recommended Video

cmsvideo
രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു

ആലത്തൂരില്‍: വന്‍ അട്ടിമറി സാധ്യത പ്രവചിക്കപ്പെടുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ മുന്നിലാണ് ആലത്തൂര്‍. ഇടത് കോട്ട. പികെ ബിജു എന്ന ജനസമ്മിതിയുളള എംപി മൂന്നാവട്ടം ജനവിധി തേടാന്‍ എത്തിയപ്പോള്‍ ഇടതുപക്ഷം 100 ശതമാനവും വിജയം ഉറപ്പിച്ച മണ്ഡലം കൂടിയാണ് ആലത്തൂര്‍.

എന്നാല്‍ പ്രചാരണം പുരോഗമിക്കുന്തോറും രമ്യ ഹരിദാസ് മുന്നിലേക്ക് കയറി വന്നു. രമ്യ ആലത്തൂരില്‍ ബിജുവിനെ അട്ടിമറിക്കും എന്ന് തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കാനുളള നീക്കത്തിലാണ്.

താരമല്ലാത്ത രമ്യ

താരമല്ലാത്ത രമ്യ

കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോഴാണ് ആലത്തൂരില്‍ ബിജുവിനെ നേരിടാന്‍ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് നിയോഗിക്കുന്നത്. പികെ ബിജുവും ഇടത് പക്ഷവും വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ തുടക്കത്തില്‍ രമ്യയ്ക്ക് ഒരു സാധ്യതയും യുഡിഎഫ് പോലും കല്‍പ്പിച്ചിരുന്നില്ല.

അപ്രതീക്ഷിത മൈലേജ്

അപ്രതീക്ഷിത മൈലേജ്

എന്നാല്‍ അപ്രതീക്ഷിതമായാണ് ബിജുവിനെ അട്ടിമറിക്കാന്‍ പോലും കെല്‍പ്പുളള സ്ഥാനാര്‍ത്ഥിയായി രമ്യ ഉയര്‍ന്നത്. പാട്ട് പാടിയുളള പ്രചാരണത്തിലൂടെ രമ്യ ആളുകളെ കയ്യിലെടുത്തു. ഇത് സിപിഎം അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചതോടെ രമ്യയുടൈ മൈലേജ് കൂടി.

തോൽവി മണക്കുന്നു

തോൽവി മണക്കുന്നു

രമ്യയ്ക്ക് എതിരെ ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശവും ഇടത് പക്ഷത്തിന് വലിയ ക്ഷീണമായി. ആരും അറിയാത്ത സ്ഥാനാര്‍ത്ഥി ആവുമായിരുന്ന രമ്യയെ കേരളം മുഴുവന്‍ അറിഞ്ഞു. മണ്ഡലത്തില്‍ സിപിഎം പരാജയം മണത്തു.

കോൺഗ്രസ് ആത്മവിശ്വാസത്തിൽ

കോൺഗ്രസ് ആത്മവിശ്വാസത്തിൽ

തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറും രമ്യക്ക് സഹതാപം ലഭിക്കാന്‍ ഇടയായി. പോളിംഗ് കഴിഞ്ഞപ്പോള്‍ ആലത്തൂരില്‍ സിപിഎമ്മിന് ആശങ്കകളുണ്ട്. അതേസമയം കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസത്തിലുമാണ്.

രമ്യ രാജിക്ക്

രമ്യ രാജിക്ക്

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ രമ്യ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുളള യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമായിട്ടാണ് രമ്യയെ രാജി വെപ്പിക്കുന്നത് എന്നാണ് സൂചന.

ഭരണം നിലനിർത്താൻ

ഭരണം നിലനിർത്താൻ

അത് മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഇല്ലാതെയാവും. അപ്പോള്‍ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങളായി മാറും. ഇതോടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എങ്കില്‍ നറുക്കെടുപ്പ് ആവശ്യമായി വരും. ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചാല്‍ യുഡിഎഫിന് ഭരണം പോകും.

നറുക്കെടുപ്പ് ഒഴിവാക്കാൻ

നറുക്കെടുപ്പ് ഒഴിവാക്കാൻ

അത് മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഇല്ലാതെയാവും. അപ്പോള്‍ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങളായി മാറും. ഇതോടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എങ്കില്‍ നറുക്കെടുപ്പ് ആവശ്യമായി വരികയും ചെയ്യും. നറുക്കെടുപ്പിൽ ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചാല്‍ യുഡിഎഫിന് ഭരണം പോകും.

ഒരു മുഴം മുന്നേ

ഒരു മുഴം മുന്നേ

ഈ സാഹചര്യം മുന്നില്‍ കണ്ടാണ് നറുക്കെടുപ്പ് ഒഴിവാക്കാൻ യുഡിഎഫ് ഒരു മുഴം നീട്ടി എറിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മെയ് 23നാണ്. രമ്യ ഹരിദാസ് ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും.

ഭരണം നിലനിർത്താൻ

ഭരണം നിലനിർത്താൻ

അതുകൊണ്ട് തന്നെ അംഗമെന്ന നിലയ്ക്ക് രമ്യയ്ക്ക് വോട്ട് ചെയ്യാനും യുഡിഎഫിന് പത്ത് വോട്ടുകളുമായി ഭരണം നിലനിർത്താനും സാധിക്കും. ഇതാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യ പരാജയപ്പെടുകയാണ് എങ്കില്‍ കോണ്‍ഗ്രസിന്റെ നീക്കം വെറുതേയാവും.

മണ്ഡലത്തിൽ സജീവമാക്കും

മണ്ഡലത്തിൽ സജീവമാക്കും

രമ്യ പരാജയപ്പെട്ടാലും നിലവിലുളള മൈലേജ് ഉപയോഗിച്ച് മണ്ഡലത്തില്‍ സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പ്രസിഡണ്ട് പദവി രാജി വെക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കോഴിക്കോട് യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

പ്രേമചന്ദ്രനോട് കൊല്ലത്ത് സിപിഎം കണക്ക് തീർക്കും, 60000ത്തിന് മേലെ ഭൂരിപക്ഷമെന്ന് വിലയിരുത്തൽപ്രേമചന്ദ്രനോട് കൊല്ലത്ത് സിപിഎം കണക്ക് തീർക്കും, 60000ത്തിന് മേലെ ഭൂരിപക്ഷമെന്ന് വിലയിരുത്തൽ

ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ

English summary
Ramya Haridas may resign from Block Panchayath President post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X