കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിവസം മഴ പെയ്താല്‍ പ്രളയത്തില്‍ മുങ്ങുന്ന കേരളം; ഇവിടെയാണോ കെ റെയില്‍ പദ്ധതി, ആര്‍ക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥലമേറ്റെടുപ്പുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രമ്യ ഹരിദാസ് എംപി. കേരളത്തിലെ പ്രളയ സാഹചര്യം കൂടി സൂചിപ്പിച്ചാണ് എംപിയുടെ വിമര്‍ശനം. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയാണ് ചെയ്യേണ്ടതെന്നും നിലവിലെ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെട്ടതാക്കുകയാണ് ചെയ്യേണ്ടതെന്നും എംപി അഭിപ്രായപ്പെടുന്നു. ഒരു ദിവസം മഴ പെയ്താല്‍ പ്രളയത്തില്‍ മുങ്ങുന്ന നാടാണ് കേരളമെന്ന് എംപി പറയുന്നു. നാല് അന്താരാഷ്ട്ര വിമാനങ്ങളുള്ള നാടാണ് കേരളം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റെയില്‍വെ ലൈനുണ്ട്. ഓരോ വര്‍ഷവും പൊതുകടം കുത്തനെ ഉയരുകയാണ്. ഈ ഘട്ടത്തില്‍ എന്തിനാണ് ആയിരങ്ങളെ കുടിയൊഴിപ്പിച്ച് 64000 കോടി രൂപ ചെലവിടുന്ന കെ റെയില്‍ പദ്ധതി എന്നണ് രമ്യ ഹരിദാസ് എംപിയുടെ ചോദ്യം.

r

കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ കൂട്ടായ്മ രൂപീകരിച്ചിരുന്നു. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി രാപ്പകല്‍ സമരം നടത്തുന്നുണ്ട്. ഈ സമരത്തില്‍ കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് എംപി പങ്കെടുത്തു. രമ്യ ഹരിദാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്

ഒരു ദിവസം മഴപെയ്യുമ്പോഴേക്ക് പ്രളയത്തില്‍ മുങ്ങുന്ന കേരളത്തില്‍,നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തില്‍,കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റെയില്‍വേ ലൈനുള്ള കേരളത്തില്‍,
ദുരിതങ്ങള്‍ വരുമ്പോള്‍ ജീവനക്കാരുടെ ശമ്പളവും പൊതുജനങ്ങളുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന കേരളത്തില്‍,ഓരോ വര്‍ഷവും പൊതുകടം കുത്തനെ ഉയരുന്ന കേരളത്തില്‍,
64,000 കോടി രൂപ മുടക്കുമുതല്‍ പ്രതീക്ഷിക്കുന്ന,ചതുപ്പുനിലങ്ങളും നെല്‍പ്പാടങ്ങളും കിടപ്പാടങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന കെ റെയില്‍ സില്‍വര്‍ലൈന്‍ ആര്‍ക്കുവേണ്ടിയാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.നിലവിലെ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചും യാത്രാസൗകര്യം കൂട്ടുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്.മുണ്ടക്കയത്ത് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് ആ പ്രദേശത്തേക്ക് എത്താന്‍ സാധിക്കുന്നില്ല.സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്ന ഇത്തരം പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടത്.നിലവിലെ റെയില്‍പാതയുടെയും റോഡ് ഗതാഗതത്തിന്റെയും സൗകര്യങ്ങള്‍ കൂട്ടി യാത്രാസമയം ചുരുക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടത്.
കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തുന്ന രാപ്പകല്‍ സമരത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Recommended Video

cmsvideo
Poonjar KSRTC bus driver's suspension controversy

English summary
Ramya Haridas MP Against K Rail Project; She Demands Expands Our Transport Facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X