കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യാ ഹരിദാസ് എംപി രണ്ടാമതും കൊവിഡ് സമ്പര്‍ക്ക പട്ടികയില്‍; എംഎല്‍എയും ക്വാറന്റൈനില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാര്‍ അതിര്‍ത്തിയില്‍ പ്രതിഷേധം സംഘടിപ്പിച്ച രമ്യ ഹരിദാസ് എംപി കൊവിഡ്-19 നിരീക്ഷണത്തില്‍ കഴിയുകയാണ്. എന്നാല്‍ രമ്യ ഹരിദാസ് മറ്റൊരു സമ്പര്‍ക്കപട്ടികയില്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച പാലക്കാട് മുതുമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലാണ് രമ്യാ ഹരിദാസ് എംപിയും നെന്മാറ എംഎല്‍എ കെ ബാബുവും ഉള്‍പ്പെട്ടിരിക്കുന്നത്.

രോഗി സന്ദര്‍ശിച്ച മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ramya

വാളയാര്‍ അതിര്‍ത്തിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പമുണ്ടായവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞതിന് പിന്നാലെയായിരുന്നു രമ്യ ഹരിദാസ് എംപി ഉള്‍പ്പെടയുള്ള നമേതാക്കള്‍ നേരത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. അതിര്‍ത്തിയില്‍ പ്രതിഷേധിച്ച എംപിമാരായ ടിഎന്‍ പ്രതാപന്‍, ശ്രീകണഠന്‍, ഷാഫി പറമ്പില്‍, അനില്‍ അക്കരെ തുടങ്ങിയവരാണ് ക്വാറന്‍ൈനില്‍ കഴിയുന്ന മറ്റ് നേതാക്കള്‍.

വാളയാര്‍ അതിര്‍ത്തിയില്‍ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അടുത്തുണ്ടായവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നായിരുന്നു 14 ദിവസത്തേക്ക് ക്വാറന്റീനില്‍ പ്രവേശിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.

മെയ് 12 ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും അദ്ദേഹം ഉണ്ടായിരുന്ന വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍, പൊതു പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്‍ൈനില്‍ പ്രവേശിക്കാനും ഡിഎംഒ ഓഫീസുമായി ബന്ധപ്പെടാനുമായിരുന്നു നിര്‍ദേശം.

സംസ്ഥാനത്ത് ഇതുവരെ 576 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 80 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 48825 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ 48287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് നിലവില്‍ 16 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്. 576 കേസുകളില്‍ 311 എണ്ണവും വിദേശത്ത് നിന്നും വന്നവരാണ്. ഇതിന് പുറമേ 8 പേര്‍ വിദേശികളും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടിയാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. വയനാട്-5, മലപ്പുറം -4, ആലപ്പുഴ, കോഴിക്കോട് 32 പേര്‍ക്കും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!

English summary
Ramya Haridas MP Included In Covid-19 Contact List In Muthumada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X