കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടെ നിൽക്കേണ്ട സാമൂഹ്യ പ്രസ്ഥാനം ഒറ്റുകൊടുക്കാൻ പാടില്ലായിരുന്നു;അനുപമയെ പിന്തുണച്ച് രമ്യ ഹരിദാസ്

Google Oneindia Malayalam News

പാലക്കാട്; കുഞ്ഞിനെ നഷ്ടമായ അനുപമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട് എംപി രമ്യ ഹരിദാസ്. ഒരമ്മയുടെ അവകാശങ്ങൾ,സ്വന്തം മക്കളെ വളർത്താനുള്ള താലോലിക്കാനുള്ള, സ്നേഹിക്കാനുള്ള ഒരമ്മയുടെ, ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമാണ് അധികാരവും സ്വാധീനവുമുള്ള ഒരു കൂട്ടം ആളുകൾ അതിക്രൂരമായി നിഷേധിച്ചിരിക്കുന്നത്.കുടുംബങ്ങളും സമൂഹവും എന്തിന്റെ പേരിൽ ഒറ്റപ്പെടുത്തിയാലും കൂടെ നിൽക്കേണ്ട സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരെ ഒറ്റുകൊടുക്കാൻ പാടില്ലായിരുന്നു..
തന്റെ ജീവിതവും സമയവും മാറ്റിവെച്ച് പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഒരു യുവതിക്ക് കിട്ടിയ ദുരനുഭവങ്ങളുടെ ബാക്കിപത്രമാണ് അനുപമയെന്നും രമ്യ ഹരിദാസ് പറഞ്ഞു. എംപിയുടെ വാക്കുകളിലേക്ക്

cover

'അമ്മ..ഒരു ആയുസ്സിന്റെ പുണ്യം..
നൊന്തു പ്രസവിച്ച സ്വന്തം കുട്ടിയെ, മുലയൂട്ടൽ പ്രായം പോലും പിന്നിടാത്ത കുരുന്നിനെ തന്നിൽ നിന്നും പറിച്ച് മാറ്റപ്പെട്ട ഒരമ്മ..അമ്മയുടെ സാമീപ്യം എപ്പോഴും ആവശ്യമുള്ള,പറക്കമുറ്റാത്ത ഒരു കുഞ്ഞ് ആരുടെയൊക്കെയോ പിടിവാശിയും അനാസ്ഥയും കൊണ്ട് അനാഥമാക്കപ്പെട്ടിരിക്കുന്നു..
കേരളം ഇന്ന് ചർച്ച ചെയ്യുന്നത് ഇത്തരമൊരു അമ്മയെയും കുഞ്ഞിനെയും കുറിച്ചാണ്..
അനുപമയോട് കാണിച്ച അനീതി മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്...കുടുംബങ്ങളും സമൂഹവും എന്തിന്റെ പേരിൽ ഒറ്റപ്പെടുത്തിയാലും കൂടെ നിൽക്കേണ്ട സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരെ ഒറ്റുകൊടുക്കാൻ പാടില്ലായിരുന്നു..
തന്റെ ജീവിതവും സമയവും മാറ്റിവെച്ച് പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഒരു യുവതിക്ക് കിട്ടിയ ദുരനുഭവങ്ങളുടെ ബാക്കിപത്രമാണ് അനുപമ..

പുറത്ത് അറിഞ്ഞ ഒരു പേര്..പുറത്തറിയാത്ത എത്രയോ പേരുകൾ,കയ്പേറിയ ജീവിതങ്ങൾ..
ഒരമ്മയുടെ അവകാശങ്ങൾ,സ്വന്തം മക്കളെ വളർത്താനുള്ള താലോലിക്കാനുള്ള, സ്നേഹിക്കാനുള്ള ഒരമ്മയുടെ, ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമാണ് അധികാരവും സ്വാധീനവുമുള്ള ഒരു കൂട്ടം ആളുകൾ അതിക്രൂരമായി നിഷേധിച്ചിരിക്കുന്നത്.സ്വന്തം കുട്ടിയ്ക്ക് വേണ്ടി എത്രയോ നാളുകളായുള്ള ഒരമ്മയുടെ അന്വേഷണം എത്ര നിഷ്ഠൂരമായാണ് കബളിപ്പിച്ചും കള്ളം പറഞ്ഞും അധികാരസ്ഥാനത്തുള്ള പലരും അവഗണിച്ചത്.

ഇത്തരം അനീതികളെ ഒരു പുരോഗമന പ്രസ്ഥാനം പിന്താങ്ങുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്..
അനുപമയ്ക്ക് നീതി വേണം..സ്വന്തം രക്തത്തിൽ പിറന്ന കുട്ടിയെ തിരിച്ചു കിട്ടണം..ഗൂഢാലോചനകൾ നടത്തി,തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം.ഒരു സ്ത്രീയും ഒരു അമ്മയും നമ്മുടെ മണ്ണിൽ കണ്ണീരണിഞ്ഞു കൂടാ..ഈ അനീതിക്കെതിരെ സമൂഹം ശബ്ദിക്കണം',',രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

പൃഥ്വിരാജ് സിനിമകൾക്ക് തീയറ്റർ വിലക്ക്?ഫിയോക്ക് യോഗത്തിൽ നടന്നത്..ദീലീപിന്റെ അഭിപ്രായം ഇങ്ങനെപൃഥ്വിരാജ് സിനിമകൾക്ക് തീയറ്റർ വിലക്ക്?ഫിയോക്ക് യോഗത്തിൽ നടന്നത്..ദീലീപിന്റെ അഭിപ്രായം ഇങ്ങനെ

അതേസമയം വിഷയത്തിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിനെതിരെ രംഗത്തെത്തി. ഫേസ്ബുക്കിൽ രാഹുൽ പങ്കിട്ട കുറിപ്പ് വായിക്കാം

'അനുപമയ്ക്ക് നീതി കിട്ടണം : വിജയരാഘവൻ
ശരി..
അനുപമ ഏത് പാർട്ടിയാണ്?
CPIM അനുപമയുടെ കാമുകൻ ഏത് പാർട്ടിയാണ്?
CPIM
അനുപമയുടെ കുട്ടിയെ മാറ്റിയ അച്ഛൻ ഏത് പാർട്ടിയാണ്?
CPIM
അനുപമ ആദ്യം പരാതി പറഞ്ഞത് ആരോടാണ്?
CPIM
കേരളം ഭരിക്കുന്നതാരാണ്?
CPIM
അപ്പോൾ മൊത്തത്തിൽ അനുപമയോട് നീതികേട് കാണിക്കുന്നതാരാ?
CPIM
നീതി നല്കണം എന്ന് പ്രസ്താവനയിറക്കിയ താങ്കൾ ആരാണ്?
CPIM ആക്ടിംഗ് സെക്രട്ടറി.
വോക്കെ ഇനി കൂടുതൽ ആക്ടിംഗ് നടത്തി ജനങ്ങളെ പറ്റിക്കാൻ നില്ക്കണ്ട', രാഹുൽ കുറിച്ചു.

'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Ajith's first wife talks about Anupama issue

English summary
Ramya haridas MP supports Anupama, says CPM should support her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X