• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിർബന്ധിച്ച് ചെയ്യിക്കുകയാണെങ്കിൽ ബീഫ് നിരോധനവും ആൾക്കൂട്ട ആക്രമണവും ഇതും തമ്മിൽ എന്ത് വ്യത്യാസം'

Google Oneindia Malayalam News

തിരുവനന്തപുരം; ജന്റർ ന്യൂട്രാലിറ്റി ക്ക് വേണ്ടി വാദിക്കുന്നവരെ പോലെ തന്നെ അതിനെതിരെ വാദിക്കുന്നവർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മനസ്സിലാക്കാനും ഉൾക്കൊള്ളാനും തയ്യാറാകണമെന്ന് രമ്യ ഹരിദാസ് എംപി. എല്ലാവരെയും വിശ്വാസത്തിലെടുത്തു ജനാധിപത്യപരമായ രീതിയിൽ ചർച്ചകൾ നടത്തി വേണം ജെന്റര്‍ യൂനിഫോം പോലുള്ള മാറ്റങ്ങൾ കൊണ്ടുവരാനെന്നും എംപി പറഞ്ഞു. നാം ഏത് ഭക്ഷണം കഴിക്കണമെന്നും ഏത് ഭാഷ സംസാരിക്കണം എന്നും നമുക്ക് തീരുമാനിക്കാം എന്നതുപോലെ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് ഒരു വ്യക്തിക്ക് അവബോധം ഉണ്ടായിരിക്കും. നിർബന്ധിച്ച് ചെയ്യിക്കുകയാണെങ്കിൽ ഉത്തരേന്ത്യയിലെ ബീഫ് നിരോധനവും ബീഫ് കഴിച്ചാൽ ഉള്ള ആൾക്കൂട്ട ആക്രമണവും ഇതും തമ്മിൽ എന്ത് വ്യത്യാസമാണെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു. എംപിയുടെ കുറിപ്പ് വായിക്കാം

ഓരോരുത്തരും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കട്ടെ..നമ്മുടെ വിദ്യാർത്ഥികൾ സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിക്കട്ടെ.പഴയ പാവാടയിൽ നിന്നും ബ്ലൗസിൽ നിന്നും ചുരിദാറിലേക്ക് മലയാളി മാറിയില്ലേ? അഞ്ച് മീറ്ററോളം വരുന്ന സാരിയുടുത്ത് വന്നാലേ അധ്യാപകരാകൂ എന്ന ചിന്താഗതി മാറിയില്ലേ? ഓരോ കാലത്തിനും കാലാവസ്ഥയ്ക്കും സംസ്കാരത്തിനും അനുസരിച്ച് വിദ്യാർത്ഥികൾ മാത്രമല്ല സമൂഹവും വസ്ത്രധാരണങ്ങൾ മാറ്റിയിട്ടുണ്ട്, മാറ്റാറുണ്ട്. പാന്റ്സും ഷർട്ടും വേണ്ട എന്ന് ആവശ്യപ്പെടുന്നവരെ അത് നിർബന്ധിച്ച് ധരിപ്പിക്കേണ്ടതില്ല.അങ്ങനെ തീരുമാനം എടുത്തവരെ പിന്തിരിപ്പന്മാർ ആയി കാണേണ്ടതുമില്ല.അത് ധരിക്കാൻ തയ്യാറാവുന്നവരെ ആക്ഷേപിക്കേണ്ട കാര്യവുമില്ല.അത് വ്യക്തിസ്വാതന്ത്ര്യവും അതാത് പ്രദേശത്തെ സംസ്കാരത്തിനും രീതിക്കും അനുസരിച്ച് പൊതു ചർച്ചയിൽ ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങൾക്ക് അനുസരിച്ച് അതാത് സ്ഥാപനങ്ങളും പ്രദേശങ്ങളും വ്യക്തികളും തീരുമാനിക്കട്ടെ.അത് നിർബന്ധം ആകുമ്പോഴാണ് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകുന്നത്.

നാം ഏത് ഭക്ഷണം കഴിക്കണമെന്നും ഏത് ഭാഷ സംസാരിക്കണം എന്നും നമുക്ക് തീരുമാനിക്കാം എന്നതുപോലെ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് ഒരു വ്യക്തിക്ക് അവബോധം ഉണ്ടായിരിക്കും. നിർബന്ധിച്ച് ചെയ്യിക്കുകയാണെങ്കിൽ ഉത്തരേന്ത്യയിലെ ബീഫ് നിരോധനവും ബീഫ് കഴിച്ചാൽ ഉള്ള ആൾക്കൂട്ട ആക്രമണവും ഇതും തമ്മിൽ എന്ത് വ്യത്യാസം ?.സ്ഥാപനങ്ങളിൽ ആണെങ്കിൽ സ്ഥാപന മേലധികാരികളും പഠിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും തീരുമാനിക്കട്ടെ ഏതുതരം വസ്ത്രം വേണമെന്ന്,എല്ലാ ജനാധിപത്യ രീതികളെയും പോലെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കപ്പെടട്ടെ.അതിൽ എന്തിന് നിർബന്ധബുദ്ധി.

പാന്റ്സും ഷർട്ടും ധരിച്ചാൽ ജെൻഡർ ന്യൂട്രാലിറ്റി ആയെന്ന് ആരാണ് കൽപ്പിക്കുന്നത്? വിധിക്കുന്നത്? പാൻസും ഷർട്ടും പുരുഷന്റെ മാത്രം വസ്ത്രം ആണെന്ന് ആരാണ് പറഞ്ഞത്? എത്രയോ പെൺകുട്ടികൾ ജീൻസും ടോപ്പും അണിയുന്നവർ ഉണ്ട്.പല പ്രൊഫഷണൽ വിദ്യാലയങ്ങളിലും പാന്റ്സും കോട്ടും ധരിച്ചെത്തുന്ന പെൺകുട്ടികൾ എത്ര ആകർഷകമായും മാന്യതയിലുമാണ് വസ്ത്രം ധരിക്കാറുള്ളത്. ധരിക്കുന്ന വസ്ത്രം കംഫർട്ട് ആയതും മാന്യത ഉള്ളതും ആയിരിക്കുക എന്നതാണ് ഏതൊരു വ്യക്തിക്കും അത് ആണായാലും പെണ്ണായാലും അഭികാമ്യം.

ജൻഡർ ന്യൂട്രാലിറ്റി വിദ്യാർഥികൾക്ക് മാത്രം മതിയോ? സമൂഹത്തിൽ അത് വേണ്ടേ? അധികാര സ്ഥാപനങ്ങളിൽ വേണ്ടേ? വസ്ത്രങ്ങളിൽ മാത്രം ജെൻഡർ ന്യൂട്രാലിറ്റി മതിയോ? ജന്റർ ന്യൂട്രാലിറ്റിക്ക് വേണ്ടി വാശിയോടെ വാദിക്കുന്ന ഇടതുപക്ഷത്തെ വിശിഷ്യാ സിപിഐഎമ്മിന്റെ പാർട്ടി ലോക്കൽ ,ഏരിയ സമ്മേളനങ്ങൾ നടന്നു കഴിഞ്ഞു.ജില്ലാ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എത്ര ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ,ഏരിയ സെക്രട്ടറിമാർ ജന്റർ ന്യൂട്രാലിറ്റി പ്രകാരം വനിതകളായി ഉണ്ട് എന്ന ലിസ്റ്റ് പുറത്തുവിടാൻ സിപിഐഎം തയ്യാറുണ്ടോ? ഇവിടെയാണ് ഇരട്ടത്താപ്പ്. കേഡർ സ്വഭാവമുള്ള പാർട്ടിക്കകത്ത് പോലും ജെൻഡർ ന്യൂട്രാലിറ്റി ഉണ്ടോ ?

ജന്റർ ന്യൂട്രാലിറ്റി ക്ക് വേണ്ടി വാദിക്കുന്നവരെ പോലെ തന്നെ അതിനെതിരെ വാദിക്കുന്നവർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മനസ്സിലാക്കണം, ഉൾക്കൊള്ളണം. എല്ലാവരെയും വിശ്വാസത്തിലെടുത്തു ജനാധിപത്യപരമായ രീതിയിൽ ചർച്ചകൾ നടത്തി വേണം ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മറ്റെന്തെല്ലാം പ്രശ്നങ്ങളുണ്ട് ?കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലപ്പുറം ജില്ലയിലെ ഒരു പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ കോളേജിലെ മേധാവി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം ഒരു സുഹൃത്ത് അയച്ചു തന്നു.എസ്.എസ്.എൽ.സി പരീക്ഷയിൽ 5 എ പ്ലസ് നേടിയിട്ടും "കാക്കേ കാക്കേ കൂടെവിടെ" "കൂ...കൂ...കൂ ...തീവണ്ടി" എന്നീ രണ്ടുവരി നഴ്സറി പാട്ട് പോലും എഴുതാൻ കഴിയാത്തവർ പ്ലസ് വണ്ണിന് അഡ്മിഷൻ നേടിയിരിക്കുന്നു. ഇതാണ് വിദ്യാഭ്യാസത്തിന്റെ നിലവാരം. ഈ നിലവാരം മാറ്റാനുള്ള ചർച്ചകൾ അല്ലേ നടക്കേണ്ടത് ? എസ്.എസ്.എൽ.സി കഴിഞ്ഞു പുറത്തിറങ്ങുന്ന ഒരു വിദ്യാർത്ഥി ആർജിക്കേണ്ട അടിസ്ഥാന ശേഷി നേടിയിട്ടുണ്ടോ എന്ന ചർച്ച അല്ലേ സമൂഹത്തിൽ നടക്കേണ്ടത്? വിദ്യാഭ്യാസരംഗത്തെ മികവുറ്റതാക്കാൻ മറ്റെന്തെല്ലാം ചർച്ചചെയ്യാനിരിക്കുന്നു.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ ഫണ്ട് തികയാത്തതിനെക്കുറിച്ച് അധ്യാപകർ ആകുലപ്പെടുന്നു.മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പിജി വിദ്യാർത്ഥികൾ സമരം തുടരുന്നു. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ സർവകലാശാലകളിൽ അധ്യാപക, വി.സി നിയമനങ്ങൾ കേവലം രാഷ്ട്രീയ നിയമനങ്ങളായി മാറുന്നു.ചാൻസലറായ ഗവർണർ പോലും സർവ്വകലാശാല നടത്തിപ്പിൽ സർക്കാരിനെതിരെ തിരിയുന്നു..ഇതൊന്നും ചർച്ച ചെയ്യേണ്ടേ? നമ്മുടെ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾക്കല്ലേ ചർച്ചകളിൽ മുൻതൂക്കം കിട്ടേണ്ടത്..മുഖ്യ വിഷയങ്ങൾ മാറ്റിവെച്ച് വിദ്യാർഥികളുടെ ജെൻഡർ ന്യൂട്രാലിറ്റി (അതും വസ്ത്രത്തിൽ മാത്രം ) സമൂഹത്തിൽ ചർച്ചയ്ക്ക് ഇടണമെന്നത് ആരുടെ അജണ്ടയാണ്?, മ്യ ഹരിദാസ് ചോദിച്ചു.

cmsvideo
  കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

  ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ലിംഗ നീതിയുടെയും തുല്യ പദവിയുടെയും ആശയങ്ങൾ ശക്തിപ്പെടുന്ന കാലത്ത് മാറ്റത്തിന്റെ മാതൃകാപരമായ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ വാക്കുകൾ. പുതിയ ആശയത്തിൽ മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളും നടത്തുന്നത്. പുതിയ വസ്ത്രം ഏറെ സൗകര്യപ്രദമാണെ്ന് വിദ്യാർത്ഥികൾ പറയുന്നു.

  English summary
  Ramya haridas mp supports Gender neutrality uniform
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X