രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു! രാജി യുഡിഎഫ് തന്ത്രം
കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിശദീകരണം. തിങ്കളാഴ്ച വൈകിട്ടാണ് രാജി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പില്‍ തനിക്കൊപ്പം നിന്നവരെ നാളെ മുതല്‍ നേരിട്ട് ചെന്ന് കാണുമെന്ന് രമ്യ വ്യക്തമാക്കി.
കുന്ദമംഗലം ബ്ലോക്കിലെ ഭരണം യുഡിഎഫിന് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് രമ്യയുടെ രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ യുഡിഎഫിന് പത്ത് പേരുടെ പിന്തുണയുണ്ട്. എല്‍ഡിഎഫിനാകട്ടെ 9 അംഗങ്ങള്‍ ആണുളളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രമ്യ ജയിക്കുകയാണ് എങ്കില്‍ ബ്ലോക്ക് പ്രസിഡണ്ട് പദവി സ്വാഭാവികമായും ഒഴിയേണ്ടതായി വരും.

മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഇല്ലാതെയാവും. അപ്പോള്‍ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങളായി മാറും. ഇതോടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എങ്കില്‍ നറുക്കെടുപ്പ് ആവശ്യമായി വരികയും ചെയ്യും. നറുക്കെടുപ്പിൽ ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചാല്‍ യുഡിഎഫിന് ഭരണം പോകും.
ഈ സാഹചര്യം മുന്നില്‍ കണ്ടാണ് യുഡിഎഫ് ഒരു മുഴം നീട്ടി എറിയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മെയ് 23നാണ്. രമ്യ ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് തന്നെ അംഗമെന്ന നിലയ്ക്ക് രമ്യയ്ക്ക് വോട്ട് ചെയ്യാനും യുഡിഎഫിന് പത്ത് വോട്ടുകളുമായി ഭരണം നിലനിർത്താനും സാധിക്കും. ഇതാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍ എന്നാണ് സൂചന.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications