കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു! രാജി യുഡിഎഫ് തന്ത്രം

Google Oneindia Malayalam News

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിശദീകരണം. തിങ്കളാഴ്ച വൈകിട്ടാണ് രാജി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പില്‍ തനിക്കൊപ്പം നിന്നവരെ നാളെ മുതല്‍ നേരിട്ട് ചെന്ന് കാണുമെന്ന് രമ്യ വ്യക്തമാക്കി.

'മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ', വീഡിയോ പുറത്ത് വിട്ട് എട്ടിന്റെ പണി വാങ്ങി റിപ്പബ്ലിക് ടിവി'മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ', വീഡിയോ പുറത്ത് വിട്ട് എട്ടിന്റെ പണി വാങ്ങി റിപ്പബ്ലിക് ടിവി

കുന്ദമംഗലം ബ്ലോക്കിലെ ഭരണം യുഡിഎഫിന് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് രമ്യയുടെ രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ യുഡിഎഫിന് പത്ത് പേരുടെ പിന്തുണയുണ്ട്. എല്‍ഡിഎഫിനാകട്ടെ 9 അംഗങ്ങള്‍ ആണുളളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യ ജയിക്കുകയാണ് എങ്കില്‍ ബ്ലോക്ക് പ്രസിഡണ്ട് പദവി സ്വാഭാവികമായും ഒഴിയേണ്ടതായി വരും.

congress

മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഇല്ലാതെയാവും. അപ്പോള്‍ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങളായി മാറും. ഇതോടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എങ്കില്‍ നറുക്കെടുപ്പ് ആവശ്യമായി വരികയും ചെയ്യും. നറുക്കെടുപ്പിൽ ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചാല്‍ യുഡിഎഫിന് ഭരണം പോകും.

ഈ സാഹചര്യം മുന്നില്‍ കണ്ടാണ് യുഡിഎഫ് ഒരു മുഴം നീട്ടി എറിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മെയ് 23നാണ്. രമ്യ ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് തന്നെ അംഗമെന്ന നിലയ്ക്ക് രമ്യയ്ക്ക് വോട്ട് ചെയ്യാനും യുഡിഎഫിന് പത്ത് വോട്ടുകളുമായി ഭരണം നിലനിർത്താനും സാധിക്കും. ഇതാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍ എന്നാണ് സൂചന.

വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾവടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾ

English summary
Ramya Haridas resigned as Block Panchayath President of Kundamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X