• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽഗാന്ധിയുടെ "നോട്ടപ്പുള്ളിയായ" കോഴിക്കോട്ടുകാരി ആലത്തൂർ അങ്കത്തിന്

കോഴിക്കോട്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുഡിഎഫിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായി ഇടം പിടിച്ചത് കോഴിക്കോട്ടുകാരി രമ്യ ഹരിദാസ്. നിലവിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റാണ് ഈ മുപ്പത്തിമൂന്നുകാരി. ഭരണരംഗത്തും സംഘടനാപ്രവർത്തനത്തിലും പരാതികളില്ലാതെ മുന്നേറുന്ന രമ്യയിലൂടെ ആലത്തൂർ പിടിക്കാമെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലാണ് തീരുമാനത്തിനു പിന്നിൽ.

കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിലെ ഏക വനിതാ സാന്നിധ്യമായിരുന്നു രമ്യാ ഹരിദാസ്.

ഏതാനും വർഷങ്ങൾക്കു മുമ്പ് രാഹുൽഗാന്ധിയുടെ നോട്ടപ്പുള്ളിയായതാണ് രമ്യ ഹരിദാസ്. ഡൽഹിയിൽ യുവജന പ്രവർത്തകർക്കായി നടത്തിയ ടാലന്റ് ഹണ്ടിൽ തിളങ്ങി. ഇതോടെ അഖിലേന്ത്യാ നേതൃനിരയിലെത്തി രമ്യ.

ആരും കേട്ടിരുന്ന് പോകും, പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്ത് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ, വീഡിയോ

സംഘടനാ പ്രവർത്തനത്തിന് മികവ്

സംഘടനാ പ്രവർത്തനത്തിന് മികവ്

ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്ററാണ് രമ്യ. സ്‌കൂൾ പഠനകാലത്തു കലോത്സവവേദികളിൽ സജീവമായിരുന്നു. രാഷ്ട്രീയത്തിനു പുറമേ നൃത്തത്തിലും സംഗീതത്തിലുമാണ് താത്പര്യം. കെഎസ്‌യു പെരുവയൽ മണ്ഡലം സെക്രട്ടറിയായിരുന്നു.

ആദിവാസി മേഖലയിലെ പ്രവർത്തനം

ആദിവാസി മേഖലയിലെ പ്രവർത്തനം

സ്‌പെഷൽ എഡ്യുക്കേഷനിൽ ഡിപ്ലോമ നേടിയ രമ്യ ആദിവാസി മേഖലയിൽ വിദ്യാഭ്യാസ സേവനപ്രവർത്തനങ്ങളിൽ സജീവമായി. നിലമ്പൂരിലെയും അട്ടപ്പാടിയിലെയും ഊരുകളിൽ പ്രവർത്തിച്ചു. 2004ൽ പിവി രാജഗോപാലിന്റെ ഏകതാ പരിഷത്ത് ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു. സുനാമി ബാധിത മേഖലകളിൽ പരിഷത്ത് നടത്തിയ കുട്ടിക്കൂട്ടം പദ്ധതിയുടെ മുഖ്യചുമതലക്കാരിയായി.

ഏകതാ പരിഷത് നേതാവ്

ഏകതാ പരിഷത് നേതാവ്

ഇന്ത്യയിലെ പ്രമുഖ ഗാന്ധിയൻ സംഘടനയായ സർവ്വോദയമണ്ഡലം മിത്ര മണ്ഡലം പ്രവർത്തക, അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ പ്രധാന സംഘടനയായ കാൻ ഫെഡ് ഭാരവാഹി, കേരള ഗ്രാമനിർമ്മാണ സമിതി പ്രവർത്തക, സവാർഡ് എന്ന സാമൂഹ്യ സേവന സംഘടനയുടെ പ്രവർത്തക എന്നീ നിലകളിലും പ്രവർത്തിച്ചു. അഖിലേന്ത്യാ സർവ്വാസേ വാ സംഘത്തിലുടെ ഇന്ത്യയിലെ വിവിധ ഗാന്ധിയൻ സ്ഥാപനങ്ങൾ സന്ദർശിച്ചു. ‌‌

കുറ്റിക്കാട്ടൂർ സ്വദേശിനി

കുറ്റിക്കാട്ടൂർ സ്വദേശിനി

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വെച്ച് നടന്ന ദേശീയവും അന്തർദേശിയവുമായ വിവിധ പരിശീലനങ്ങളിൽ പങ്കെടുത്തു. 2012 ൽ ജപ്പാനിൽ വെച്ച് നടന്ന ലോകയുവജന സമ്മേളത്തിൽ പങ്കെടുത്തു. പിപി ഹരിദാസിന്റെയും രാധാ ഹരിദാസിന്റെയും മകളാണ്. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് താമസം.

ആലത്തൂർ പിടിക്കുമോ?

ആലത്തൂർ പിടിക്കുമോ?

പാലക്കാട് ജില്ലയിലെ നാലും തൃശൂർ ജില്ലയിലെ മൂന്നൂം നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലം. സിറ്റിംഗ് എംപിയായ സിപിഎമ്മിലെ പികെ ബിജുവിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ൽ മണ്ഡലം രൂപികരിച്ചതു മുതൽ പികെ ബിജുവാണ് ആലത്തൂരിന്റെ എംപി.

English summary
ramya haridas, udf candidate in alathur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more