കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാം; പ്രതികരണവുമായി രമ്യാ നമ്പീശൻ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാമെന്ന് രമ്യാ നമ്പീശൻ | OneIndia Malayalam

തിരുവനന്തപുരം: സിനിമാ സംഘടനയായ എഎംഎംഎയും വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവും തുറന്നപോരിൽ അമ്മയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്യൂസിസി നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ വനിതാ കൂട്ടായ്മക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതായിരുന്നു സംഘടനാ പ്രതിനിധികളായ സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാർത്താസമ്മേളനം.

രാജി വെച്ച് പുറത്ത് പോയ നടിമാരെ സംഘടനയിൽ തിരിച്ചെടുക്കണമെങ്കിൽ മാപ്പ് പറയണമെന്ന നിലപാടിലാണ് എഎംഎംഎ. ആക്രമിക്കപ്പെട്ട നടി ഉൾ‌പ്പെടെ നാലുപേരാണ് സംഘടനയിൽ നിന്നും രാജിവെച്ച് പുറത്ത് വന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു ഇവരുടെ രാജി. രമ്യ നമ്പീശനും, റിമ കല്ലിങ്കലും, ഗീതു മോഹൻദാസും രാജിവെച്ച് പുറത്തവന്നവരാണ്. ആരോടും മാപ്പ് പറയാനോ സംഘടനയിലേക്ക് തിരികെപ്പോകാനോ ഉദ്ദേശിക്കുന്നില്ലെന്ന് നടി രമ്യാ നമ്പീശൻ വ്യക്തമാക്കി.

മാപ്പ് പറയില്ല

മാപ്പ് പറയില്ല

സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാർത്താസമ്മേളനത്തിൽ അസ്യസ്ഥയാണ്. എല്ലാം സഹിച്ചാൽ മാത്രമെ അമ്മയിൽ തുടരാൻ സാധിക്കുവെന്നാണ് അവരുടെ നിലപാട്. ഇതിന് തനിക്ക് മറുപടിയില്ല രമ്യ പറയുന്നു.

എല്ലാം സഹിച്ച്

എല്ലാം സഹിച്ച്

ഞങ്ങൾ പുറത്ത് വന്നു കഴിഞ്ഞു. എല്ലാം സഹിച്ച് സംഘടനയിൽ തുടരുന്നവരുടെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നതാണ് അവരുടെ രീതി. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം, പക്ഷെ പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്തല്ലേ പറ്റു രമ്യാ നമ്പീശൻ പറയുന്നു.

കെപിഎസി ലളിത

കെപിഎസി ലളിത

വാർത്താ സമ്മേളനത്തിൽ കെപിഎസി ലളിതയുടെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നുണ്ട്. കെപിഎസി ലളിത സ്വീകരിച്ച നിലപാട് തികച്ചും സ്ത്രീ വിരുദ്ധമാണ്. വനിതാ കൂട്ടായ്മയെ കുറ്റപ്പെടുത്തുന്ന നിലപാടായിരുന്നു കെപിഎസി ലളിത വാർത്താ സമ്മേളനത്തിൽ ഉടനീളം സ്വീകരിച്ചത്. നിസാരമായ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ച് കാണിക്കുകയാമെന്ന് അവർ ആരോപിച്ചിരുന്നു.

അധിക്ഷേപം

അധിക്ഷേപം

വളരെ മോശമായ അധിക്ഷേപമാണ് ഡബ്ല്യുസിസിക്ക് നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ ചിന്തിക്കുന്നവർക്ക് അതിന് പിന്നിൽ ആരാണെന്ന് മനസിലാകും. സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമമണങ്ങൾ പെയിഡാമെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകുംമെന്നും രമ്യ പറയുന്നു.‌

വ്യാജ പ്രചാരണങ്ങൾ

വ്യാജ പ്രചാരണങ്ങൾ

സിനിമാ മേഖലയ്ക്ക് മുഴുവൻ എതിരാണ് ഡബ്ല്യൂസിസി എന്ന തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഡബ്ല്യൂസിസി പുരുഷ വിരുദ്ധവും അമ്മ വിരുദ്ധവുമാണെന്ന് അവർ പ്രചരിപ്പിക്കുന്നു. കൂടെയുള്ള ഒരാൾക്ക് വേണ്ടി സംസാരിക്കുന്നത് മാത്രമല്ല, സിനിമാ വ്യവസായത്തിൽ തന്നെ ഒരു ശുദ്ധീകരണം ആവശ്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് രമ്യാ നമ്പീശൻ വ്യക്തമാക്കുന്നു.

സംഘടനയുടെ നിലപാട്

സംഘടനയുടെ നിലപാട്

എഎംഎംഎ സംഘടന ആരുടെകൂടെ നിൽക്കുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെയൊരു നിലപാടെടുക്കാൻ അവർക്ക് എങ്ങനെ സാധിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് രമ്യ പറയുന്നു. അവർ ഡബ്ല്യൂസിസിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു.

തുറന്ന പോര്

തുറന്ന പോര്

കെപിഎസി ലളിതയും സിദ്ദിഖും നടത്തിയ വാർത്താ സമ്മേളനത്തിൽ അതിരൂക്ഷമായ നിലപാടാണ് ഇരുവരും ഡബ്സൂസിസിക്ക് എതിരെ സ്വീകരിച്ചത്. മൂന്നോ നാലോ നടിമാർ വിചാരിച്ചാൽ തകർക്കാൻ പറ്റുന്ന സംഘടനയല്ല ഇതെന്നും, സംഘടനയ്ക്ക് മുമ്പിൽ കാര്യങ്ങൾ തുറന്ന് പറയാതെ കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി

ദിലീപിനെ

ദിലീപിനെ

ദിലീപിനെ ന്യായികരിക്കുന്ന നിലപാടാണ് വാർത്താ സമ്മേളനത്തിൽ ഇരുവരും സ്വീകരിച്ചത്. ആരുടെയും തൊഴിൽ മുടക്കുന്ന സംഘടനയല്ല അമ്മ. കുറ്റാരോപിതനായതുകൊണ്ട് ദിലീപിന്റെ കഞ്ഞികുടി മുട്ടിക്കാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നത്. സംഘടനയിൽ താൻ കാരണം പ്രശ്നങ്ങളുണ്ടാകേണ്ടെന്ന് കരുതിയാണ് ദിലീപ് രാജിക്കത്ത് നൽകിയത്. അത് ദിലീപിന്റെ നല്ല മനസാണെന്നാണ് കെപിഎസി ലളിത വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

മാപ്പ് പറയാൻ ചെയ്ത തെറ്റ് എന്താണ്? സിദ്ദിഖ് പറഞ്ഞത് അസഹനീയം, അമ്മയ്ക്ക് മറുപടി നൽകി പാർവ്വതിമാപ്പ് പറയാൻ ചെയ്ത തെറ്റ് എന്താണ്? സിദ്ദിഖ് പറഞ്ഞത് അസഹനീയം, അമ്മയ്ക്ക് മറുപടി നൽകി പാർവ്വതി

അന്‍പതു വര്‍ഷം മുന്‍പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? കുറിപ്പ്അന്‍പതു വര്‍ഷം മുന്‍പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? കുറിപ്പ്

English summary
ramya nambeesan response on amma pressmeet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X