കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ വിപണി; കോഴി വില വര്‍ദ്ധനവിന് പിന്നാലെ മാട്ടിറച്ചിക്കും വില കുത്തനെ കൂട്ടി

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: റംസാന്‍ ആരംഭിച്ചതോടെ കോഴി വില വര്‍ദ്ധനവിന് പിന്നാലെ മാട്ടിറച്ചിക്കും വില കുത്തനെ കൂട്ടി. റംസാന്‍ വിപണി ലക്ഷ്യമാക്കി ഇതരസംസ്ഥാന കോഴി വ്യാപാരികള്‍ ഇറച്ചി വില അന്യായമായി വര്‍ദ്ധിച്ചതോടെ മാട്ടിറച്ചിയ്ക്കും വ്യാപിരികള്‍ കുത്തനെ വില വര്‍ദ്ധിപ്പിച്ചത്. റംസാന്‍ ആരംഭത്തില്‍ ഒരു കിലോ കോഴിയ്ക്ക് 80-രൂപയോളം വിലയായിരുന്നു വിപണിയില്‍. എന്നാല്‍ റംസാന്‍ ആരംഭിച്ചതോടെ വില കുതിച്ച് കയറുകയായിരുന്നു. കോഴിവില അധിവേകം 100-കടന്ന് 140-രൂപയിലെത്തി നില്‍ക്കുകയാണ്.

കോഴി വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ മാട്ടിറച്ചികള്‍ക്കും വില കുത്തനെ കൂട്ടുകയായിരുന്നു. റംസാന് മുമ്പ് 300-രൂപ വിലയുണ്ടായിരുന്ന പോത്തിറച്ചിയ്ക്ക് റംസാന്‍ ആരംഭിച്ചതോടെ 50-രൂപ വര്‍ദ്ധിപ്പിച്ച് 350-രൂപയാക്കി ഉയര്‍ത്തി. റംസാന് മുമ്പ് ഒരു കിലോ ആട്ടിറച്ചിയ്ക്ക് 500-രൂപയായിരുന്നു. റംസാന്‍ ആരംഭിച്ചതോടെ 50-രൂപ വര്‍ദ്ധിപ്പിച്ച് 550-രൂപയാക്കുകയായിരുന്നു. കോഴിയ്ക്കും, മാട്ടിറച്ചിയ്ക്കും വില വര്‍ദ്ധിപ്പിക്കേണ്ട പ്രത്യേക സാഹചര്യം നിലവിലില്ല. എന്നിട്ടും റംസാന്‍ വിപണി മുന്നില്‍ കണ്ട് വ്യാപാരികള്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മാംസ വ്യാപാരികള്‍ അന്യായമയി വിലവര്‍ദ്ധിപ്പിച്ചിട്ടും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിച്ചില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു.

news

മാട്ടിറച്ചിയ്ക്ക് പല സ്ഥലങ്ങളിലും തോന്നിയ വിലയാണ് വാങ്ങുന്നത്. പല സ്ഥലങ്ങളിലും പോത്തിറച്ചിയുടെ പേരില്‍ കാളയിറച്ചി നല്‍കി കബളിപ്പിയ്ക്കലും നടക്കുന്നുണ്ട്. മാട്ടിറച്ചി വിപണിയില്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ തയ്യാറാകാത്തതാണ് മാട്ടിറച്ചി വിപണിയിലെ വില വിത്യാസത്തിന് കാരണം. പല ഉല്‍ത്സവ സീസണുകളും മുന്നില്‍ കണ്ട് മാട്ടിറച്ചി വില വര്‍ദ്ധിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മാട്ടിറച്ചി വിപണിയില്‍ ബന്ധപ്പെട്ട വകുപ്പ് മേധവികള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

English summary
Ramzan market: Beef and chicken price raised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X