റംസാന് മാസത്തില്‍ അശരണര്‍ക്ക് ആശ്രയമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി
വെണ്ണിയോട്: സഹജീവി സ്നേഹത്തിന്റെ ഉദാത്തമാതൃകയാവുകയാണ് റംസാന് മാസത്തില്‍ വെണ്ണിയോട് ടൗണ്‍ മുസ്ലീംലീഗ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി. ജാതിമത ഭേദമെന്യ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുകയെന്ന വിശുദ്ധസന്ദേശം നടപ്പില്‍ വരുത്തുക കൂടിയാണ് റീലിഫ് കമ്മിറ്റി ചെയ്യുന്നത്. ചുറ്റുപാടും സാമ്പത്തിക പ്രയാസം കൊണ്ട് കഷ്ടപ്പെടുന്നതവര്ക്ക് സഹായം ചെയ്ത് റംസാന് മാസത്തിന്റെ മഹത്വം ഒരിക്കല്‍ കൂടി വിളിച്ചോതുകയാണ് റിലീഫ് കമ്മിറ്റി.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ കിറ്റ് വിതരണവും ദലിത് കുടുംബ സംഗമവും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
വര്‍ഷകാലം ആരംഭിച്ചതോടെ ജോലിയില്ലാതെ പട്ടിണിയുടെ പടിവാതില്ക്കല് നില്ക്കുന്ന കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പുലയ കുടുംബങ്ങളുള്‍പ്പെടെ 120 ദളിത് കുടുംബങ്ങള്‍ക്ക് സൗഹൃദ കിറ്റ് വിതരണവും, ദളിത് കുടുംബസംഗമവുംസയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. കൂടാതെ സെല്ലിന്റെ കീഴില്‍ കോട്ടത്തറ പി.എച്ച്.സി വഴി അറുപത് കിടപ്പു രോഗികള്‍ക്ക് പുതപ്പ്, ഭക്ഷണ കിറ്റ് വിതരണവും 15 വൃദ്ധര്‍ക്ക് പെരുന്നാള്‍ പുടവ, 200 കുടുംബങ്ങള്‍ക്ക് റംസാന് കിറ്റ്, ഉദ്ബോധന ക്ലാസ്, ചികിത്സാ സഹായം തുടങ്ങിയവയും ഇതിനകം റിലീഫ് കമ്മിറ്റി നടത്തിക്കഴിഞ്ഞു. പഞ്ചായത്തിലെ നിത്യരോഗികളായ അഞ്ച് കുടുംബങ്ങളെ ദത്തെടുത്തു ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ കിറ്റ് മാസം തോറും അവരുടെ വീടുകളില്‍ എത്തിക്കാനും റിലീഫ് കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.
വെണ്ണിയോട് വലിയകുന്നിലെ കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടി മുസ്ലീം ലീഗ് ജില്ലാസെക്രട്ടറി യയഹ്യാഖാന് തലക്കല്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ വെണ്ണിയോട് അധ്യക്ഷത വഹിച്ചു ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബാലന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി നസിമ, വാര്‍ഡ് മെമ്പര്‍ വി.അബ്ദുള്‍ നാസര്‍, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ നാസര്‍, കല്‍പ്പറ്റ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.കെ.മുഹമ്മദലി, പി.സുരേഷ്, സി.എച്ച് റഫീഖ്, മോയിന്‍ മുണ്ടോളി, പിസി മൊയ്തു, വികെ മൂസ്സ, വി.സി അബുബക്കര്‍, എം ഉമ്മര്‍, ജെ. അനസ്, എം സിറാജ് പ്രസംഗിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications