കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകുമാര്‍ മേനോന്‍ വീട്ടിലെത്തി കണ്ടിട്ടും എംടി വഴങ്ങിയില്ല.... തിരക്കഥ തിരിച്ചുകിട്ടണം!!

Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യ ഇതുവരെ കാണാത്ത ദൃശ്യവിസ്മയം ഒരുങ്ങുന്നുവെന്നായിരുന്നു രണ്ടാംമൂഴം പ്രഖ്യാപിക്കുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എന്നാല്‍ അത് എത്ര നടക്കാത്ത മനോഹര സ്വപ്‌നമായി അവശേഷിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മുന്‍സിഫ് കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ എംടിയെ കാണാന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നു. എന്നാല്‍ ഇതും ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ആയിരിക്കില്ലെന്ന സൂചനയുമായി നിര്‍മാതാവ് ബിആര്‍ ഷെട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രത്തെ പറ്റി അടിമുടി ആശങ്കയാണുള്ളത്. നിലവിലെ അവസ്ഥ വെച്ച് എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രണ്ടാമൂഴം നടക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ഉണ്ടാവുന്നത്. എന്നാല്‍ പ്രൊജക്ടുമായി മുന്നോട്ട് പോകാനാണ് നിര്‍മാതാവിന്റെ തീരുമാനം.

എംടി ഉറച്ച് തന്നെ

എംടി ഉറച്ച് തന്നെ

കരാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ടാമൂഴത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനത്തില്‍ എംടി വാസുദേവന്‍ നായര്‍ ഉറച്ചുനില്‍ക്കുകയാണ്. എംടി അനുനയിപ്പിക്കാനുള്ള നീക്കവുമായി എത്തിയ ശ്രീകുമാര്‍ മേനോനോട് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് എംടി. കോഴിക്കോടുള്ള എംടിയുടെ വീട്ടിലെത്തി 20 മിനുട്ടിലധികം ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചെങ്കിലും സിനിമയുമായി സഹകരിക്കാനാവില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

 രണ്ടാമൂഴത്തിന്റെ പശ്ചാത്തലം

രണ്ടാമൂഴത്തിന്റെ പശ്ചാത്തലം

ഭീമസേനനെ കേന്ദ്ര കഥാപാത്രമാക്കി എംടി എഴുതിയ നോവലായിരുന്നു രണ്ടാമൂഴം. ഇത് സിനിമയാക്കുമെന്ന് ദീര്‍ഘകാലം അഭ്യൂഹങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോന്‍ ചിത്രമൊരുക്കാന്‍ മുന്നോട്ടുവരുന്നത്. എംടി തന്നെ രചിച്ച തിരക്കഥയും അദ്ദേഹം വാങ്ങിയിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു തിരക്കഥ നല്‍കിയിരുന്നത്. സിനിമയുടെ പകര്‍പ്പാവകാശവും നല്‍കിയിരുന്നു.

 പിന്‍മാറ്റം എന്തിന്

പിന്‍മാറ്റം എന്തിന്

നാല് വര്‍ഷം മുമ്പ് ചിത്രത്തിന്റെ തിരക്കഥ എംടിയില്‍ നിന്ന് ശ്രീകുമാര്‍ മേനോന്‍ വാങ്ങിയിരുന്നു. എന്നാല്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംടി തിരക്കഥ ആവശ്യപ്പെട്ടത്. ഈ നാല് വര്‍ഷത്തിനിടയില്‍ സിനിമയുടെ ചിത്രീകരണം പോലും നടന്നില്ലെന്നും എംടി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ആയിരം കോടിയുടെ ബജറ്റ്

ആയിരം കോടിയുടെ ബജറ്റ്

മഹാഭാരം എന്ന പേരിലാണ് ചിത്രം നിര്‍മിക്കാനിരുന്നത്. ആയിരം കോടിയാണ് ചെലവ് പ്രഖ്യാപിച്ചിരുന്നത്. പ്രവാസി വ്യവസായിയായ ബിആര്‍ ഷെട്ടിയാണ് ഇത് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ബാഹുബലിയെ ദൃശ്യവിസ്മയത്തില്‍ കടത്തിവെട്ടി ഹോളിവുഡ് നിലവാരത്തിലാണ് ചിത്രമൊരുക്കുന്നതെന്നും, അടുത്ത ജുലായില്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ഷെട്ടി പറഞ്ഞത്. ഇന്ത്യയിലെ പ്രമുഖ ഭാഷകള്‍ക്ക് പുറമേ മറ്റ് വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശത്തിനെത്തിക്കാനായിരുന്നു തീരുമാനം.

 എംടി കലിപ്പില്‍

എംടി കലിപ്പില്‍

തന്റെ സ്വപ്‌ന പദ്ധതിയായിട്ടാണ് അദ്ദേഹം രണ്ടാമൂഴത്തെ വിലയിരുത്തുന്നത്. ഇത്രയും കാലം നീണ്ടുപോയതില്‍ അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ട്. സിനിമയുടെ വിശദാംശങ്ള്‍ കൃത്യമായി പങ്കുവെക്കുന്നതില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വീഴ്ച്ച വരുത്തിയെന്നും അദ്ദേഹത്തിന് ആരോപണമുണ്ട്. നേരത്തെ തന്നെ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി പേര്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ അന്നൊന്നും എംടി ഇതിന് താല്‍പര്യപ്പെട്ടിരുന്നില്ല.

ശ്രീകുമാര്‍ മേനോന്‍ മാറാം

ശ്രീകുമാര്‍ മേനോന്‍ മാറാം

ഇതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി ബിആര്‍ ഷെട്ടിയും രംഗത്തെത്തി. മഹാഭാരത്തെ അടിസ്ഥാനമാക്കി താന്‍ നിര്‍മിക്കുന്ന സിനിമ ശ്രീകുമാര്‍ മേനോന്‍ തന്നെ സംവിധാനം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഷെട്ടി പറഞ്ഞു. കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ല. രണ്ടാമൂഴമോ മറ്റെന്തെങ്കിലും ആകട്ടെ. മഹാഭാരതം സിനിമയാക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ഞാനൊരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

തിരക്കഥ പ്രശ്‌നമല്ല

തിരക്കഥ പ്രശ്‌നമല്ല

നമ്മുടെ സംസ്‌കാരത്തെും പാരമ്പര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന മഹാഭാരതം സിനിമയാക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്‌നമല്ല. വിആര്‍ ശ്രീകുമാര്‍ മേനോന്റെ കാര്യം ഇപ്പോള്‍ പറയാനാവില്ല. പണമുണ്ടാക്കാനായല്ല താന്‍ ഈ സിനിമ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മെല്ലെപ്പോക്കില്‍ നിര്‍മാതാവിനും അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത്രയും വലിയ ബജറ്റില്‍ സിനിമയൊരുക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്ന തോന്നലും കാരണമായിട്ടുണ്ട്.

 മോഹന്‍ലാലിന്റെ ആഗ്രഹം

മോഹന്‍ലാലിന്റെ ആഗ്രഹം

തനിക്ക് ഭീമനാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് മോഹന്‍ലാല്‍ പലതവണ പറഞ്ഞിരുന്നു. കരിയറില്‍ ഇതുവരെ അദ്ദേഹം ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമില്ല. ഇതിനിടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നും പറഞ്ഞത് വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു. തനിക്ക് എംടിയെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലായിരുന്നു താനെന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും ചരിത്ര കഥാപാത്രമാവാനുള്ള മോഹന്‍ലാലിന്റെ മോഹം തല്‍ക്കാലം നടക്കില്ലെന്നാണ് മനസ്സിലാവുന്നത്.

മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍മോഹന്‍ലാലിന്റെ രണ്ടാമൂഴം മുടങ്ങും; എംടി പിന്‍മാറി!! തിരക്കഥ ആവശ്യപ്പെട്ട് കോടതിയില്‍

മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം.... ഡബ്ല്യുസിസിക്ക് പിന്തുണയുമായി എകെ ബാലന്‍മോഹന്‍ലാല്‍ നടിമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണം.... ഡബ്ല്യുസിസിക്ക് പിന്തുണയുമായി എകെ ബാലന്‍

English summary
randamoozham will never happen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X