കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമെന്ന് മുഖ്യമന്ത്രി.. അല്ലെന്ന് കുടുംബം.. പോസ്റ്റ് തിരുത്തി!

  • By Sajitha
Google Oneindia Malayalam News

തിരുവനന്തപുരം: ഗാനങ്ങളുടെ പേരില്‍ മാത്രമല്ല, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തെ വിടാതെ പിന്തുടര്‍ന്ന ദുരന്തങ്ങളുടെ കൂടി പേരിലായിരുന്നു. ജോണ്‍സണ്‍ മാഷിന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും മരണം തട്ടിയെടുത്തു. ഭാര്യ റാണി ജോണ്‍സണ്‍ തനിച്ചായി.

മുഖംമൂടി സംഘമെത്തിയത് കാറിൽ.. വെട്ടിയത് മഴുവും വടിവാളും കൊണ്ട്!! ഷുഹൈബിനെ ഇറച്ചി പോലെ അറുത്തു!!മുഖംമൂടി സംഘമെത്തിയത് കാറിൽ.. വെട്ടിയത് മഴുവും വടിവാളും കൊണ്ട്!! ഷുഹൈബിനെ ഇറച്ചി പോലെ അറുത്തു!!

റാണി ജോണ്‍സണ്‍ രക്താര്‍ബുദത്തിന് ചികിത്സയില്‍ ആണെന്നും സര്‍ക്കാര്‍ ചികിത്സാ സഹായം അനുവദിക്കുന്നതായും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിപ്പ് വന്നിരുന്നു. എന്നാലീ വാര്‍ത്ത നിഷേധിച്ച് കൊണ്ട് ജോണ്‍സണ്‍ മാഷുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. മനോരമയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

രക്താർബുദമെന്ന് പോസ്റ്റ്

രക്താർബുദമെന്ന് പോസ്റ്റ്

രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോൺസൺ രോഗാവസ്ഥ വിവരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും ഈ കത്ത് അപേക്ഷയായി പരിഗണിച്ച് റാണി ജോൺസണ് ചികിത്സാ സഹായം അനുവദിച്ചുവെന്നുമാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. എന്നാൽ ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമല്ലെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ പോസ്റ്റിൽ തിരുത്ത് വരുത്തിയിട്ടുമുണ്ട്.

നിഷേധിച്ച് കുടുംബം

നിഷേധിച്ച് കുടുംബം

ജോണ്‍സണ്‍ മാഷുടെ ഇളയ സഹോദരന്‍ ജോര്‍ജിന്റെ ഭാര്യയായ മിനി ജോര്‍ജിന്റെ പ്രതികരണമാണ് മനോരമ പുറത്ത് വിട്ടിരിക്കുന്നത്. റാണി ജോണ്‍സണ് രക്താര്‍ബുദമല്ലെന്നും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്ന രോഗമാണെന്നും മിനി ജോര്‍ജ് പറയുന്നു. അതേസമയം റാണി ജോണ്‍സണ് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന കാര്യം മിനി സമ്മതിക്കുന്നുണ്ട്.

തുടർച്ചയായി മരണങ്ങൾ

തുടർച്ചയായി മരണങ്ങൾ

ജോണ്‍സണ്‍ മാസ്റ്ററുടേയും മകന്‍ റെന്നിന്റെയും മരണം റാണിയെയും ആ കുടുംബത്തെ ഒന്നാകെയും തകര്‍ത്തു കളഞ്ഞെന്ന് മിനി പറയുന്നു. മകളായ ഷാന്‍ കൂടി മരണപ്പെട്ടതോടെ റാണി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായി. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന് കൗണ്ട് കുറയുന്ന അസുഖമായതിനാല്‍ തുടര്‍ച്ചയായി ചികിത്സ വേണ്ടതുണ്ട്.

രക്തത്തിൽ പ്ലേറ്റ്ലറ്റ് കുറവ്

രക്തത്തിൽ പ്ലേറ്റ്ലറ്റ് കുറവ്

തുടര്‍ച്ചയായി രക്തപരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ റാണിക്ക് ഷുഗറുമുണ്ടെന്ന് മിനി പറയുന്നു. ചികിത്സ്‌ക്ക് വേണ്ടി മാത്രം മാസം തോറും നല്ലൊരു തുക വേണ്ടി വരുന്നുണ്ട്. ജോണ്‍സണ്‍ മാഷും മകനും മകളും പോയതോടെ റാണിക്ക് സ്ഥിരമായ ഒരു സാമ്പത്തിക വരുമാനം ഇല്ലാതായ സ്ഥിതിയായെന്നും മിനി പറയുന്നു.

കുടുംബം കൂടെയുണ്ട്

കുടുംബം കൂടെയുണ്ട്

ജോണ്‍സണ്‍ മാസ്റ്ററുടെ അനുജന്മാരും കുടുംബവും അടക്കം റാണിക്കൊപ്പമുണ്ട്. തങ്ങളാല്‍ കഴിയുന്ന സഹായമെല്ലാം ചെയ്തു കൊടുക്കുന്നുമുണ്ട്. പക്ഷേ നാളെ എന്താവും അവസ്ഥ എന്ന് അറിയില്ലല്ലോ എന്നും മിനി പറയുന്നു. തുടര്‍ച്ചയായി ഉണ്ടായ ആ മൂന്ന് മരണങ്ങള്‍ കുടുംബത്തെ ഒന്നാകെ ബാധിച്ചിട്ടുണ്ട് എന്നും മിനി പറഞ്ഞു.

മുഖ്യമന്ത്രിക്ക് അപേക്ഷ

മുഖ്യമന്ത്രിക്ക് അപേക്ഷ

ഈ അവസ്ഥയിലാണ് മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നല്‍കിയത്. റാണി ജോണ്‍സണ് മാസത്തില്‍ ഒരു തുക പെന്‍ഷനായി അനുവദിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു മുഖ്യമന്ത്രിക്ക് ആ അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി അപേക്ഷ സാംസ്‌ക്കാരിക വകുപ്പിന് കൈമാറുകയും ചെയ്തു.

അറിയിപ്പ് ലഭിച്ചിട്ടില്ല

അറിയിപ്പ് ലഭിച്ചിട്ടില്ല

ഒരു വര്‍ഷം മുന്‍പ് നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ നടപടിയുണ്ടായതായി അറിയുന്നതെന്നും മിനി ജോര്‍ജ് വ്യക്തമാക്കി. വാര്‍ത്തകളില്‍ നിന്നാണ് അക്കാര്യം അറിഞ്ഞത്. സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അറിയിക്കുന്ന പതിവുണ്ടോയെന്ന് വ്യക്തമല്ലെന്നും മിനി പറഞ്ഞു.

വേദന മാത്രം

വേദന മാത്രം

പണം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് എന്നല്ലാതെ, എത്രയാണ് പെന്‍ഷന്‍ തുകയെന്ന് അറിയില്ല. അത് എത്രയായാലും റാണിക്ക് വലിയ സഹായമായിരിക്കും. റാണിക്ക് രക്താര്‍ബുദമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ നിരവധി പേരാണ് വിവരമറിയാന്‍ വീട്ടിലേക്ക് വിളിച്ച് കൊണ്ടിരിക്കുന്നത്. അത് വേദന മാത്രമാണ് കുടുംബത്തിന് തരുന്നതെന്നും മിനി പറയുന്നു.

സഹായം അബദ്ധമായോ

സഹായം അബദ്ധമായോ

അസുഖബാധിതയായ ചേച്ചിക്ക് ഒരു സഹായമാകട്ടെ എന്ന് കരുതി ചെയ്ത കാര്യം അബന്ധമായോ എന്ന വിഷമത്തിലാണ് കുടുംബത്തിലെ മറ്റുള്ളവരെന്നും മിനി പറയുന്നു. ചികിത്സയുടെ സൗകര്യം കണക്കിലെടുത്ത് റാണി എറണാകുളത്ത് അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഇനിയെങ്കിലും വിഷമിപ്പിക്കുന്ന വാര്‍ത്തകള്‍ വരാതിരിക്കട്ടെയെന്നും മിനി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ തിരുത്തിയ ഫേസ്ബുക്ക് പോസ്റ്റ്

English summary
Family reacts over news about Johnson Master's wife Rani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X