വ്യാജ വാട്ട്സ് ആപ് പ്രചാരണത്തിനെതിരെ നികേഷ് കുമാറിന്‍റെ ഭാര്യ റാണി പരാതി നല്‍കി
കണ്ണൂര്‍: അപവാദ പ്രചാരണത്തിനെതിരെ കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ റാണി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. നികേഷും റാണിയും തമ്മിലുള്ള വിവാഹബന്ധം തകര്‍ച്ചയിലേയ്ക്ക് നീങ്ങുന്നുവെന്ന വാട്ട്‌സ് ആപ് പ്രചാരണത്തിനെതിരെയാണ് പരാതി.
വാട്ട്‌സ് ആപ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പരാതി. സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ് നായരുമായി നികേഷിന് ബന്ധമുണ്ടെന്നും ഇത് കുടുംബ ജീവിതം തകരാന്‍ ഇടയാക്കിയെന്നും ഇതില്‍ മനംനൊന്ത് റാണി വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്നുമായിരുന്നു പ്രചാരണം. ഒരു പ്രമുഖ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നാണ് സന്ദേശം പ്രചരിച്ച് തുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു...

പരാതി
അപവാദ പ്രചാരണത്തിനെതിരെ കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ റാണി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. നികേഷും റാണിയും തമ്മിലുള്ള വിവാഹബന്ധം തകര്‍ച്ചയിലേയ്ക്ക് നീങ്ങുന്നുവെന്ന വാട്ട്‌സ് ആപ് പ്രചാരണത്തിനെതിരെയാണ് പരാതി.

സരിതയുമായി
സരിതയുമായി നികേഷ് കുമാറിന് ബന്ധമുണ്ടെന്നും ഇതാണ് കുടുംബ ജീവിതം തകരാന്‍ കാരണമെന്നുമായിരുന്നു പ്രചാരണം.

വിവാഹ മോചനത്തിന്
റാണി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായും പ്രചരിച്ചിരുന്നു

പാര്‍ട്ടി വെബ് സൈറ്റ്
ഒരു പ്രമുഖ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നാണ് സന്ദേശം പ്രചരിച്ച് തുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു.

അന്വേഷിയ്ക്കും
കേസെടുത്ത് അന്വേഷിയ്ക്കാന്‍ വേണ്ടി പരാതി സിറ്റി പൊലീസിന് കൈമാറിയതായി എസ്പി ഹരിശങ്കര്‍ അറിയിച്ചു. വ്യാജ സന്ദേശത്തെപ്പറ്റി നികേഷ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.












Click it and Unblock the Notifications