Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നത് തിരഞ്ഞെടുപ്പിലെ കോമഡിയാണെന്ന് രഞ്ജി പണിക്കര്‍

കൊച്ചി: ബിജെപി നേതാവ് ഇ ശ്രീധരനെ പരിഹസിച്ച് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ രംഗത്ത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനാണെന്നത് ഈ നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ ശ്രീധരനെന്നും അദ്ദേഹത്തില്‍ ഒരു ജയസാധ്യത കാണാന്‍ ഇപ്പോഴും മനസ് സമ്മതിക്കുന്നില്ലെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. കൈരളി ചാനലിലെ ഒരു പരിപാടിയിലാണ് രഞ്ജി പണിക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

kerala

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് താനെന്ന് ഇ ശ്രീധരന്‍ സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകും. ഇ ശ്രീധരന്റെ അത്ഭുത പ്രവര്‍ത്തികളൊന്നും പാലക്കാട് സംഭവിച്ചതായി തോന്നുന്നില്ല. ഇ ശ്രീധരന്‍ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കര്‍ വ്യക്തമാക്കി.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

അതേസമയം, ഇ ശ്രീധരനെ ബിജെപിയുടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണ് മെട്രോമാന്‍ എന്നറയിപ്പെടുന്ന ഈ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കൊച്ചി മെട്രോയും പാലാരിവട്ട പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+