കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്... കുറ്റാരോപിതനാണ്, വിഷയം ചര്‍ച്ച ചെയ്യാനേ പാടില്ലെന്ന് രഞ്ജിനി

Google Oneindia Malayalam News

കൊച്ചി: ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്ത നടപടിയില്‍ വീണ്ടും പൊട്ടിത്തെറിച്ച് നടി രഞ്ജിനി. അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി എന്തുകൊണ്ടും തെറ്റാണെന്ന് രഞ്ജിനി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സിലാണ് രഞ്ജിനി നിലപാട് വ്യക്തമാക്കിയത്. ഈ പരിപാടിയില്‍ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നിഷാ സാരംഗ് വിവാദം, അമ്മയിലെ സ്ത്രീപ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളിലും രഞ്ജിനി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ തന്റെ പോരാട്ടം ദിലീപിനെതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജിനി പറഞ്ഞിരുന്നു. എന്നാല്‍ അമ്മയുടെ തീരുമാനങ്ങള്‍ക്കെതിരയാണ് താനെന്നായിരുന്നു രഞ്ജിനിയുടെ നിലപാട്. അതേസമയം ഇത് മുമ്പ് പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ പിന്നോട്ട് പോവുകയാണെന്ന വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടയില്‍ വീണ്ടും അവര്‍ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുന്നത്.

താരസംഘടനയില്‍ അംഗത്വമില്ല

താരസംഘടനയില്‍ അംഗത്വമില്ല

അമ്മയില്‍ തനിക്ക് മെമ്പര്‍ഷിപ്പില്ല. ഒന്നാമത്തെ കാരണം ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് മലയാളം സിനിമാ താരങ്ങളുടെ സംഘടന നിലവില്‍ വന്നിട്ടില്ല. അന്ന് നടികര്‍ സംഘമായിരുന്നു ഉണ്ടായിരുന്നത്. ദക്ഷിണേന്ത്യയിലെ നാലു ഭാഷകളിലെ താരങ്ങള്‍ക്കായിരുന്നു അതില്‍ ഉണ്ടായിരുന്നത്. താന്‍ കേരളത്തില്‍ നിന്ന് പോകുമ്പോള്‍ അമ്മ എന്നൊരു സംഘടന ഉണ്ടായിരുന്നില്ല. പിന്നീട് റിംഗ് മാസ്റ്ററിലൂടെ മലയാളത്തിലേക്ക് തിരിച്ചുവന്നെങ്കിലും അംഗത്വം എടുക്കേണ്ടെന്ന് പലരും പറഞ്ഞു. കാരണം താനിവിടെ സ്ഥിരമായിട്ട് നില്‍ക്കില്ല എന്ന് സംവിധായകര്‍ക്കും അറിയാമെന്നും രഞ്ജിനി പറഞ്ഞു.

ഭീമമായ അംഗത്വ തുക

ഭീമമായ അംഗത്വ തുക

സംഘടനയില്‍ അംഗത്വമെടുക്കുന്നതിന് വമ്പന്‍ തുക വേണമെന്ന് പിന്നീടാണ് അറിഞ്ഞത്. ഒന്നരലക്ഷം രൂപയൊക്കെ അടയ്ക്കുക എന്നത് എനിക്ക് പറ്റാത്ത കാര്യമാണ്. വളരെ കൂടുതലായ തുകയാണ്. ആ തുകയുണ്ടെങ്കില്‍ എനിക്ക് ക്ലബില്‍ മെമ്പര്‍ഷിപ്പ് എടുക്കാം. സ്ഥിരമായി അവസരമില്ലാത്തവരില്‍ നിന്ന് പോലും ഇത്രയും വലിയ തുക വാങ്ങുന്നത് എന്തുകൊണ്ടാണ്. സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഇളവ് കൊടുക്കുന്നില്ല. എനിക്ക് ഒരുപാട് അവസരങ്ങളും ലഭിക്കില്ല. ഇക്കാരണം കൊണ്ട് അമ്മയില്‍ അംഗത്വമെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

സ്ത്രീ പ്രാതിനിധ്യമില്ല

സ്ത്രീ പ്രാതിനിധ്യമില്ല

അമ്മ ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തന രീതി ഒട്ടും ശരിയല്ല. അമ്മയുടെ കോര്‍ കമ്മിറ്റി ഒന്നു പരിശോധിച്ച് നോക്കൂ. മുന്‍നിരയില്‍ ഒറ്റ സ്ത്രീകളുണ്ടാവില്ല. അത് ഭരിക്കുന്നത് മുഴുവന്‍ പുരുഷന്‍മാരാണ്. ഇനി സ്ത്രീകളുണ്ടെങ്കില്‍ അത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മാത്രമാകും. സ്ത്രീകള്‍ക്ക് സിനിമയില്‍ വച്ച് എന്തെങ്കിലും മോശമായ അനുഭവമുണ്ടായാല്‍ ആ സംഘടനയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. ഇത് സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്തത് കൊണ്ടാണ്. ലിംഗനീതി ആ സംഘടനയില്‍ ഇല്ല. അതുകൊണ്ട് സ്ത്രീവിരുദ്ധ സംഘടനയാണ് അമ്മ എന്ന് പറയേണ്ടി വരും.

ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്

ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്

ദിലീപിനെ തിരിച്ചെടുത്തത് തീര്‍ത്തും തെറ്റാണ്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പോലും അമ്മ ചര്‍ച്ച ചെയ്യരുതായിരുന്നു. എടുക്കേണ്ട എന്ത് ആവശ്യകതയയാണ് ഉള്ളത്. ദിലീപിനെതിരെ നിലവില്‍ കേസുണ്ട്. അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി വിധിച്ചിട്ടില്ല. അതൊക്കെ പോരാത്തത്തിന് ഇത് സാധാരണ കേസല്ല. ക്രിമിനല്‍ കേസാണ്. ഇങ്ങനെയുള്ള ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ പാടില്ല. എതിരില്ലാത്തത് കൊണ്ടാണ് ദിലീപിനെ തിരിച്ചെടുത്തത് എന്ന വാദം നിലനില്‍ക്കില്ല. കോര്‍ കമ്മിറ്റിക്ക് ഇത്തരം വിഷയത്തില്‍ സ്വതന്ത്ര്യമായ തീരുമാനം എടുക്കാന്‍ പറ്റണമെന്നും രഞ്ജിനി പറഞ്ഞു.

സിനിമയിലെ അവസരം കുറയുന്നു

സിനിമയിലെ അവസരം കുറയുന്നു

അഭിപ്രായങ്ങള്‍ പറയുന്ന നടിമാര്‍ക്ക് അവസരം കുറയുന്നു എന്ന് പറയുന്നത് സത്യമാണ്. അഭിപ്രായം മാത്രമല്ല ശമ്പളം ചോദിക്കുന്ന നടിമാര്‍ക്കും ഇതേ അവസ്ഥയുണ്ടാവാറുണ്ട്. പണ്ട് അഭിനയിക്കുമ്പോള്‍ എനിക്ക് അര്‍ഹതപ്പെട്ട ശമ്പളം ചോദിച്ചപ്പോള്‍ ഞാന്‍ പ്രശ്‌നക്കാരിയാണെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. ഇത്തരം അവസ്ഥ ഇപ്പോഴുമുണ്ട്. ഇത് സ്ത്രീകള്‍ക്ക് മാത്രമാണുള്ളത്. പുരുഷന്‍മാര്‍ക്കില്ല. ഒരു നടി അവള്‍ക്ക് അര്‍ഹതപ്പെട്ട പണം ചോദിക്കുമ്പോള്‍ ഇവര്‍ എന്താണിത്ര പ്രശ്‌നമെന്നും രഞ്ജിനി ചോദിക്കുന്നു.

കാസ്റ്റിംഗ് കൗച്ച് സിനിമയിലുണ്ട്

കാസ്റ്റിംഗ് കൗച്ച് സിനിമയിലുണ്ട്

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്. ഇത് ഓരോ സന്ദര്‍ഭത്തെയും ആശ്രയിച്ചാണ്. നിരവധി നിര്‍മാതാക്കള്‍ മലയാളത്തിലേക്ക് വരുന്നുണ്ട്. പണ്ട് വളരെ കുറച്ച് നിര്‍മാതാക്കളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴുള്ള പലരെയും കുറിച്ച് ആര്‍ക്കും അറിയുകയില്ല. ഇയാളുടെ പശ്ചാത്തലം എന്താണെന്ന് പോലും അറിയില്ല. ഇവര്‍ സ്ത്രീകളെ കെണിയില്‍ പെടുത്തുകയാണ്. പുതിയ നിര്‍മാതാക്കള്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇവരുടെ സ്വഭാവം കൃത്യമായി അറിഞ്ഞിട്ടില്ലെങ്കില്‍ സിനിമയില്‍ പിടിച്ചുനില്‍ക്കുക തന്നെ ബുദ്ധിമുട്ടാണ്.

ഇത് എന്റെ പ്രശ്‌നമല്ല

ഇത് എന്റെ പ്രശ്‌നമല്ല

സൂപ്പര്‍ താരങ്ങളുടെ പ്രശ്‌നം അവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് അപ്പുറം ഇടപെടുന്നില്ല എന്നാണ്. ഉപ്പും മുളകിലെ താരം നിഷ സാരംഗിന് സംഭവിച്ചതും ഇത് തന്നെയാണ്. സീരിയലിലായാലും സിനിമയിലായാലും ഇവര്‍ക്ക് യാതൊരു സുരക്ഷയുമില്ല. പക്ഷേ ഇതിനെതിരെ നിലപാടെടുക്കുന്ന പല നടിമാര്‍ക്കും മലയാള സിനിമയില്‍ അവസരം ഇല്ലാതാവുന്നു. ഇത്രയധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ നീതിയാണ് വേണ്ടത്. ഈ കേസ് കോടതി പുറത്ത് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കരുതെന്നാണ് തന്റെ ആവശ്യമെന്നും രഞ്ജിനി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസ് പ്രതികള്‍ക്കും പങ്ക്.... ഹൈക്കോടതിയില്‍ സത്യവാങ്മൂലംഅഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസ് പ്രതികള്‍ക്കും പങ്ക്.... ഹൈക്കോടതിയില്‍ സത്യവാങ്മൂലം

സ്വാമി അഗ്നിവേശിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം.... മര്‍ദനം... വസ്ത്രങ്ങള്‍ വലിച്ചുകീറിസ്വാമി അഗ്നിവേശിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം.... മര്‍ദനം... വസ്ത്രങ്ങള്‍ വലിച്ചുകീറി

English summary
ranjini about amma controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X