ഇന്നസെന്റിനെതിരെ വനിത കമ്മീഷനിൽ പരാതി; സ്ത്രീ വിരുദ്ധ പരാമർശം ഞെട്ടിച്ചു, പരാതി കൊടുത്തത്...
കൊച്ചി: താര സംഘടനയായാ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ കേസ്. ഇന്നസെന്റ്സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. നടി രജ്ഞിനിയാണ് വനിത കമ്മീഷനിലും പോലീസിലും പരാതി നൽകിയിരിക്കുന്നത്. ഒരു രാഷ്ട്രീയക്കാരനുവേണ്ട ഗുണങ്ങൾ എംപിയും നടനുമായ ഇന്നസെന്റിനില്ലെന്ന് അവർ പറയുന്നു.
ഇന്നസെന്റ് നടത്തിയ പരാമർശം തന്നെ കരയിച്ചെന്നും ദേഷ്യവും ഞെട്ടലുമാണ് തനിക്കുണ്ടായതെന്നും രജ്ഞിനി വ്യക്തമാക്കി. പാർലമെന്ററി വേളകളിൽ അദ്ദേഹം എന്ത് ചിന്തിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഓരോ മലയാളിയും കേട്ടത്. ഇത് അദ്ദേഹം അഭിനയിക്കുന്ന കോമഡി രംഗമല്ലെന്നും രഞ്ജിനി പരിഹസിച്ചു. എംപി സ്ഥാനത്തു നിന്നും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെക്കാൻ അദ്ദേഹം തയ്യാറാവണമെന്നും അവർ വ്യക്തമാക്കി.

മോശം സ്ത്രീകള്‍ സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടുമെന്നാണ് ഇന്നസെന്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ പലരും രംഗത്ത് വന്നിരുന്നു. സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നില്ല. സ്ത്രീകളോട് മോശമായി സംസാരിച്ചാല്‍ മാധ്യമങ്ങളും പൊതുജനവും അതറിയും. എന്നാല്‍ ചില മോശം നടിമാര്‍ അവസരത്തിനായി കിടക്ക പങ്കിടാറുണ്ട് എന്നായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന. എന്നാൽ താൻ പറഞ്ഞ സന്ദർഭം മറ്റൊന്നായിരുന്നെന്നും മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും ഇന്നസെന്റ് പിന്നീട് വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ മുകേഷും ഗണേഷും അപമര്യാദയായി പെരുമാറിയതില്‍ ഇന്നസെന്റ് മാപ്പ് പറഞ്ഞു. അവര്‍ക്ക് ആവേശം കൂടിപ്പോയി. തനിക്ക് അവരെ തടയാനും കഴിഞ്ഞില്ല. മാപ്പു പറയുന്നു. ആക്രമണത്തിനിരയായ നടിക്കൊപ്പമാണ് തങ്ങള്‍. അവരെ സഹായിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്നാണ് ദിലീപ് പറഞ്ഞത് എന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ ഇന്നസെന്റ് വിശദീകരിച്ചത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications