കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീയില്‍ രഞ്ജിനി ഹരിദാസിന് എന്ത് കാര്യം?

Google Oneindia Malayalam News

രഞ്ജിനി ഹരിദാസോ കുടുംബശ്രീയിലോ.. ഇവര്‍ക്കെന്താ ഇവിടെക്കാര്യം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത്ഭുതം വേണ്ട. കുടുംബശ്രീയിലൊക്കെ പോകുന്ന സാധാരണ സ്ത്രീകളുടെ കൂട്ടത്തില്‍ ഇവരില്‍ പലരും രഞ്ജിനി ഹരിദാസിനെ കൂട്ടിയിട്ടില്ല എന്നത് തന്നെ കാര്യം. മലയാള ഭാഷയുടെ മാതാവ് മുതലായ ഇരട്ടപ്പേരുകളിലാണ് ഇന്റര്‍നെറ്റ് ലോകത്ത് രഞ്ജിനി ഹരിദാസ് അറിയപ്പെടുന്നത് തന്നെ.

എന്നാല്‍ രഞ്ജിനിയും കുടുംബശ്രീയുടെ ഭാഗമായി. സ്ത്രീ പദവി സ്വയം പഠന പ്രക്രിയ എന്ന മുദ്രാവാക്യവുമായി കുടുംബ ശ്രീ നടത്തിയ വനിതാ നേതൃസംഗമത്തിലാണ് രഞ്ജിനി ഹരിദാസ് അതിഥിതാരമായി എത്തിയത്. മാര്‍ച്ച് 17 നായിരുന്നു പരിപാടി. രഞ്ജിനി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. കാണൂ.

തിരി കൊളുത്തി പരിപാടി

തിരി കൊളുത്തി പരിപാടി

മെഴുകുതിരി കത്തിച്ച് രഞ്ജിനി ഹരിദാസും കുംടുംബശ്രീയുടെ നേതൃസംഗമത്തിന്റെ ഭാഗമായി

ഐഡന്റിറ്റി കളയല്ലോ

ഐഡന്റിറ്റി കളയല്ലോ

രഞ്ജിനി കുടുംബശ്രീ പരിപാടിക്ക് പോകുന്നതൊക്കെ കൊള്ളാം എന്നാല്‍ സ്വന്തം ഐഡന്റിറ്റി കളയരുത് എന്നാണ് ഒരാള്‍ രഞ്ജിനിയെ ഉപദേശിക്കുന്നത്. അതും രഞ്ജിനിയുടെ സ്വന്തം പേജില്‍.

സരിതയെ വിളിച്ചില്ലേ

സരിതയെ വിളിച്ചില്ലേ

എന്തുകൊണ്ടാണ് സരിത എസ് നായരെ ഈ പരിപാടിക്ക് വിളിക്കാത്തത് എന്ന് മറ്റൊരാളുടെ സംശയം. എന്താണ് ഇതിന്റെ കാരണമെന്ന് അയാളൊട്ട് പറഞ്ഞിട്ടുമില്ല.

ആക്ഷേപം ഓണ്‍ലൈനില്‍

ആക്ഷേപം ഓണ്‍ലൈനില്‍

രഞ്ജിനിക്കെതിരെ ആക്ഷേപം പറയുന്നവര്‍ക്കെതിരെ കമന്റിടാനും സോഷ്യല്‍ മീഡിയയില്‍ ആളുണ്ട്. അസൂയ കൊണ്ടാണ് ഇത്തരം അനാവശ്യം പറയാന്‍ നില്‍ക്കുന്നത് എന്നാണ് രഞ്ജിനിക്ക് ഒപ്പം നില്‍ക്കുന്നവര്‍ പറയുന്നത്.

ആവേശം കുറവ്

ആവേശം കുറവ്

രഞ്ജിനി ഹരിദാസിന്റെ മറ്റ് പോസ്റ്റുകളില്‍ കാണുന്നത് പോലെയുള്ള ബഹളങ്ങളൊന്നും പക്ഷേ ഈ ചിത്രങ്ങളിലും പോസ്റ്റിലും ഇല്ല.

English summary
Anchor Ranjini Haridas in Kudumbasree leadership program. Later she shared the photos in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X