Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ അപ്പൂപ്പന്റെ വയസ്സുണ്ടാകും, പൊട്ടനെന്ന് പോലും വിളിക്കാൻ പറ്റുന്നില്ല', ടിജി മോഹൻദാസിനെതിരെ രഞ്ജിനി

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് എതിരെ ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ വിഷലിപ്തമായ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിനെതിരെ ആഞ്ഞടിച്ച് രഞ്ജിനി ഹരിദാസ്. സമരം ചെയ്തവരെ വെടി വെച്ച് കൊല്ലണമായിരുന്നുവെന്നും ശേഷം ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കണമായിരുന്നു എന്നതടക്കമുളള പരാമർശങ്ങളാണ് യൂട്യൂബ് വീഡിയോയിൽ ടിജി മോഹൻദാസ് നടത്തിയത്.

മാത്രമല്ല സമരക്കാർ ബലാത്സംഗം ആസ്വദിക്കുന്നവരാണെന്നും ഇയാൾ അധിക്ഷേപിച്ചിരുന്നു. ഇങ്ങനെ വിഷം തുപ്പുന്നവരെ സംസാരിക്കാൻ പോലും അനുവദിക്കരുതെന്നും ഇതൊക്കെ അന്ധമായ രാഷ്ട്രീയം ആണെന്നും രഞ്ജിനി യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ തുറന്നടിച്ചു.

'ആ നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യാം', വെല്ലുവിളിച്ച് അഖിൽ മാരാർ
'ആ നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യാം', വെല്ലുവിളിച്ച് അഖിൽ മാരാർ

''ടിജി മോഹന്‍ദാസ്, ഈ മഹാനെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. എന്റെ അപ്പൂപ്പന്റെ വയസ്സുണ്ടാകും. എന്തൊക്കെയാണ് പറയുന്നത്. ഇത്രയും വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ചിട്ട് അയാള്‍ പറയുന്ന കാര്യം കേള്‍ക്കുമ്പോള്‍, എന്താണ് ഇവരുടെയൊക്കെ പ്രശ്‌നം. ഇതൊക്കെയാണ് അന്ധമായ രാഷ്ട്രീയം. അതേത് രാഷ്ട്രീയം ആണെങ്കിലും അന്ധമായ രാഷ്ട്രീയവും വിശ്വാസവും മനസ്സില്‍ കാത്ത് സൂക്ഷിച്ച് വിഷം തുപ്പുന്ന മനുഷ്യരാണ് ഇവരെല്ലാവരും.

Ranjini Haridas

നിങ്ങളെന്താണ് പറഞ്ഞത്, വെടി വെച്ച് കൊല്ലുമെന്ന്, പെറുക്കി എടുത്ത് കളയാം എന്ന്. താങ്കള്‍ പറഞ്ഞതാണോ അതോ ആരെങ്കിലും എഴുതിയത് വായിച്ചതാണോ എന്നെനിക്ക് അറിയില്ല. ഈ ക്ലിപ്പുകളിലൊന്നും വിശ്വാസമില്ല. ഏതാണ് സത്യമെന്നോ കള്ളമെന്നോ അറിയില്ല. ഇടതുപക്ഷത്ത് നില്‍ക്കുന്ന സ്ത്രീകള്‍ക്കെല്ലാം ബലാത്സംഗം ഇഷ്ടമാണ്, അതുകൊണ്ടാണ് അവര്‍ സമരത്തിന് പോയിരിക്കുന്നത് എന്നൊക്കെയാണ് പറയുന്നത്.

'പിഎം ശ്രീ നടപ്പാക്കാനുളള യുഡിഎഫിന്റെ അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ', തുറന്നടിച്ച് പിണറായി
'പിഎം ശ്രീ നടപ്പാക്കാനുളള യുഡിഎഫിന്റെ അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ', തുറന്നടിച്ച് പിണറായി

ബലാത്സംഗം എന്താണെന്ന് എന്ന് താങ്കള്‍ക്ക് അറിയാമോ. ബലാത്സംഗവും സെക്‌സും ഒന്നാണ് എന്നാണോ താങ്കളുടെ വിചാരം. എനിക്കത് എങ്ങനെ ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. താങ്കളെ പൊട്ടന്‍ എന്ന് പോലും വിളിക്കാന്‍ പറ്റുന്നില്ല. ഫൂള്‍ എന്ന് വിളിക്കുന്നത് നിങ്ങള്‍ക്ക് പ്രശംസ ലഭിക്കുന്നത് പോലെയാണ്. നിങ്ങള്‍ക്കൊക്കെ കുടുംബം ഉണ്ടോ, നിങ്ങളുടെ ചുറ്റും പെണ്‍മക്കളുണ്ടോ, നിങ്ങളുടെ മുത്തച്ഛനാകില്ലേ. എന്ത് വിഷം ആണ് നിങ്ങള്‍ തുപ്പുന്നത്.

ഇങ്ങനെ വിഷം തുപ്പുന്ന ആളുകളെ സംസാരിക്കാന്‍ പോലും അനുവദിക്കരുത്. ഇങ്ങനത്തെ ആശയങ്ങളാണ് സമൂഹത്തെ മലിനമാക്കുന്നത്. എനിക്ക് കൊല്ലാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആ ലിസ്റ്റില്‍ നിങ്ങളും ഉണ്ടാകും. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ അത് നിയമവിരുദ്ധമായിപ്പോയി. ഇങ്ങനെ വിഷം തുപ്പുന്നത് നിര്‍ത്തൂ'', രഞ്ജിനി തുറന്നടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+