കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിനി ഹരിദാസിനിതെന്ത് പറ്റി? ജില്ലാ പഞ്ചായത്ത് യോഗം അലങ്കോലമാക്കിയ കഥ

Google Oneindia Malayalam News

കൊച്ചി: കുറച്ച് നാളായി രഞ്ജിനി ഹരിദാസ് വിവാദങ്ങളില്‍ നിന്നെല്ലാം അകന്ന് കഴിയുകയാണ്. തന്റെ ജോലിയുടെ തിരക്കുകളിലാണ് അവര്‍. എന്നാല്‍ ഇപ്പോഴിതാ രഞ്ജിനി പുതിയ വിവാദവുമായി രംഗത്ത്.

രഞ്ജിനി ഹരിദാസിന്റെ 'പട്ടിപ്രേമം' പ്രസിദ്ധമാണ്. അത് തന്നെയാണ് ഇപ്പോള്‍ വിവാദത്തിലേയ്ക്ക് നയിച്ചത്. തെരുവ് നായ ശല്യം ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടേയും മൃഗസ്നേഹികളുടേയും യോഗത്തിലാണ് രഞ്ജിനിയും കൂട്ടരും പ്രശ്‌നമുണ്ടാക്കിയത്.

മൃഗസ്‌നേഹം

മൃഗസ്‌നേഹം

രഞ്ജിനി ഹരിദാസിന്റെ മൃഗ സ്‌നേഹം ഏറെ പ്രസിദ്ധമാണ്. തെരുവ് നായക്കള്‍ക്കും തെരുവില്‍ ഉപേക്ഷിയ്ക്കപ്പെട്ട വളര്‍ത്തുനായക്കള്‍ക്കും വേണ്ടി പലതവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട് രഞ്ജിനി.

ഇപ്പോഴെന്താ പ്രശ്‌നം

ഇപ്പോഴെന്താ പ്രശ്‌നം

എറണാകുളം ജില്ലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും മൃഗസ്‌നേഹികളുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

തെരുവ് നായ്ക്കളെ കൊല്ലണം

തെരുവ് നായ്ക്കളെ കൊല്ലണം

തെരുവ് നായക്കളെ കൊല്ലണം എന്ന് മൃഗഡോക്ടര്‍ യോഗത്തില്‍ പറഞ്ഞതാണ് രഞ്ജിനിയേയും മൃഗ സ്‌നേഹികളേയും പ്രകോപിപ്പിച്ചത്.

വാഗ്വാദം

വാഗ്വാദം

മൃഗഡോക്ടറുടെ പരാമര്‍ശം കടുത്ത വാഗ്വാദത്തിലേക്കാണ് നയിച്ചത്. മൃഗസ്‌നേഹികള്‍ വേദി കൈയ്യേറുകയും ചെയ്തു.

രഞ്ജിനിയുടെ പ്രതിഷേധം

രഞ്ജിനിയുടെ പ്രതിഷേധം

വേദിയില്‍ കയറി മൈക്ക് പിടിച്ചുവാങ്ങിയാണ് രഞ്ജിനി തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.

പെരുപ്പിച്ച പ്രശ്‌നം

പെരുപ്പിച്ച പ്രശ്‌നം

തെരുവ് നായ ശല്യം എന്നത് മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിയ്ക്കുന്ന ഒരു പ്രശ്‌നം മാത്രമാണെന്നാണ് രഞ്ജിനി പറയുന്നത്.

ഒരു നായ ആക്രമിച്ചാല്‍...

ഒരു നായ ആക്രമിച്ചാല്‍...

ഒരു തെരുവ് നായ എവിടേയെങ്കിലും ആരേയെങ്കിലും ആക്രമിച്ചാല്‍ നാട്ടിലെ മുഴുവന്‍ നായ്ക്കളേയും കൊല്ലണം എന്ന് പറയുന്നത് ക്രൂരതയാണെന്നാണ് രഞ്ജിനിയുടെ പക്ഷം.

യോഗം അലസി

യോഗം അലസി

രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്‌നേഹികള്‍ പ്രശ്‌നമുണ്ടാക്കിയതോടെ യോഗം അലസിപ്പിരിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

തെരുവ് നായ്ക്കള്‍ അത്ര പ്രശ്‌നമാണോ

തെരുവ് നായ്ക്കള്‍ അത്ര പ്രശ്‌നമാണോ

രഞ്ജിനി ഹരിദാസിനെ സംബന്ധിച്ച് തെരുവ് നായ്ക്കള്‍ അത്ര വലിയ പ്രശ്‌നമൊന്നും ആകില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് അത് വലിയ പ്രശ്‌നം തന്നെയാണ് മിക്കവരുടേയും അഭിപ്രായം.

കൊന്ന് തള്ളണോ

കൊന്ന് തള്ളണോ

തെരുവ് നായ ശല്യം അതി രൂക്ഷം തന്നെ. എന്നാല്‍ അതിന്റെ പേരില്‍ അവയെ കൊന്ന് തള്ളുന്നത് ശരിയാണോ എന്ന ചോദ്യം തികച്ചും ന്യായമാണ്.

English summary
Ranjini Haridas protested against killing stray dogs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X