ലൈംഗിക ദാരിദ്ര്യം സണ്ണി ലിയോണിനെ കാണാന്‍ വന്നവര്‍ക്കല്ല..! തുറന്നടിച്ച് രഞ്ജിനി ഹരിദാസ്...!
കൊച്ചി: ചൂടന്‍ നടിമാരുടെ കൂട്ടത്തിലെ സൂപ്പര്‍സ്റ്റാര്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത് കേരളത്തിലെ യുവാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു. സണ്ണിയെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് കൊച്ചിയിലേക്ക് ഒഴുകിയത്. ഒരു പോണ്‍സ്റ്റാറിനെ കാണാന്‍ കേരളത്തിലെ യുവാക്കള്‍ കാണിച്ച ആവേശം വിമര്‍ശിക്കപ്പെടുകയും ചെയ്തു. അന്നത്തെ പരിപാടിയുടെ അവതാരക ആയിരുന്ന രഞ്ജിനി ഹരിദാസിന് ആ ദിവസത്തെക്കുറിച്ച് ചിലത് പറയാനുണ്ട്. സണ്ണി ലിയോണിനെ കാണാന്‍ വന്നവര്‍ക്ക് കയ്യടി കൊടുക്കണമെന്നാണ് രഞ്ജിനി മനോരമയോട് പറയുന്നത്.

ലൈംഗികവൈകൃതം ആണോ
സണ്ണി ലിയോണിനെ കാണാന്‍ പോയ ആളുകള്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചവരാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു. അവിടെ വന്നവരൊന്നും ലൈംഗികവൈകൃതം ഉള്ളവരല്ലെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.

യുവാക്കളെ അഭിനന്ദിക്കണം
സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാന്‍ എത്തിയ ഈ യുവാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഇവിടെ ലൈംഗികതയല്ല, ഒരു കൗതുകമാണ് യുവാക്കളില്‍ ഉണ്ടായതെന്നും രഞ്ജിനി പറയുന്നു.

ഇത് പുതിയ ചലനം
സണ്ണിയെ കാണാന്‍ ആണുങ്ങളും കുറച്ച് പെണ്ണുങ്ങളും എത്തിയെന്നത് പുതിയ ചലനമായി കണക്കാക്കണം. കേരളത്തില്‍ സെക്സിനെ കുറിച്ച് നിലനില്‍ക്കുന്ന കാഴ്ചപ്പാടിനേയും രഞ്ജിനി വിമര്‍ശിക്കുന്നു. സെക്സ് മുറിക്കുള്ളിലൊതുങ്ങേണ്ടതാണ് എന്നാണ് മലയാളിയുടെ ധാരണ

മുറിക്കകത്തും പുറത്തും
സണ്ണിയെ കാണാന്‍ വന്നവര്‍ക്കല്ല സ്വഭാവ വൈകല്യം ഉള്ളത്. മുറിക്കകത്ത് ഇരുന്ന് സണ്ണി ലിയോണിന്റെ പോണ് വീഡിയോ കാണുകയും പുറത്ത് വന്ന് സദാചാരം പ്രസംഗിക്കുകയും ചെയ്യുന്നവര്‍ക്കാണ് എന്നാണ് രഞ്ജിനി വിമര്‍ശിക്കുന്നത്.

നമ്മുടെ നാട്ടിലേത് ആണെങ്കിൽ
ഏതൊരു താരം വരുമ്പോഴും ഉള്ളത് പോലുള്ള തിരക്ക് മാത്രമായി കൊച്ചിയിലത്തേതും കണ്ടാല്‍ മതി. എന്നാല്‍ നമ്മുടെ നാട്ടിലെ ഒരു പോണ് സ്റ്റാറാണ് കൊച്ചിയില്‍ എത്തിയത് എങ്കിലുള്ള അവസ്ഥ എന്തായിരിക്കുമെന്നും രഞ്ജിനി ചോദിക്കുന്നു.

സണ്ണിയുടെ നന്ദി
ജീവിതം സാഹചര്യം കൊണ്ട് പോണ് സിനിമകളില്‍ അഭിനയിക്കേണ്ടി വന്നവരാണ് നമ്മുടെ നാട്ടിലെ നടിമാര്‍ എന്ന് രഞ്ജിനി വിലയിരുത്തുന്നു. സണ്ണിയെ കാണാന്‍ വന്നവര്‍ യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ലെന്നും അതിനാലാണ് സണ്ണി കൊച്ചിക്ക് നന്ദി പറഞ്ഞതെന്നും രഞ്ജിനി പറയുന്നു.

സണ്ണി മൂന്നാമത്
താന്‍ അവതരിപ്പിച്ച സ്റേറജ് പരിപാടികളില്‍ ജനക്കൂട്ടത്തിന്റെ കണക്ക് നോക്കുകയാണ് എങ്കില്‍ മൂന്നാം സ്ഥാനത്ത് മാത്രമേ സണ്ണി ലിയോണ്‍ എത്തിയ പരിപാടി വരികയുള്ളൂ എന്നും രഞ്ജിനി പറയുന്നു. ഒന്നാമത് മറഡോണയും രണ്ടാമത് ഷാരൂഖ് ഖാനും വന്ന പരിപാടികളാണ് എന്നും രഞ്ജിനി പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications