സ്ത്രീകള്‍ മര്‍ദ്ദിച്ച ടാക്സി ഡ്രൈവർക്ക് പിന്തുണയുമായി രഞ്ജിനി ഹരിദാസ്.... പൊതുസമൂഹം പ്രതികരിക്കണം
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ യുവതികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് പിന്തുണയുമായി അവതാരകയും നടിയും ആയ രഞ്ജിനി ഹരിദാസ്. യൂബര്‍ ടാക്സി ഡ്രൈവര്‍ ആയ ഷെഫീഖിനെയാണ് സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
കേസില്‍ ആക്രമണം നടത്തിയ യുവതികളെ പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ അതിന് ശേഷം അവര്‍ നല്കിയ പരാതിയില്‍ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും ചെയ്തു.

ഇതിനെതിരെയാണ് രഞ്ജിനി ഹരിദാസ് രംഗത്ത് വന്നിരികുന്നത്. ആക്രമിക്കപ്പെട്ട ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത് അനീതിയാണ് എന്നാണ് രഞ്ജിനി ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതിനെതിരെ പൊതു സമൂഹം പ്രതികരിക്കണം എന്നും രഞ്ജിനി ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ യുവതികളുടെ പരാതിയില്‍ ഷെഫീഖിനെതിരെ കേസ് എടുത്തത് സ്വാഭാവിക നടപടി മാത്രമാണ് എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസ് എടുത്തു എന്നതുകൊണ്ട് ഷെഫീഖ് കുറ്റക്കാരന്‍ ആകുന്നില്ല എന്നും പറയുന്നുണ്ട്.
എന്തായാലും പോലീസ് നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നീതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഷെഫീഖ് ഇപ്പോള്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications