സരിതയ്‌ക്ക് എല്ലാവിധ പിന്തുണയും;രഞ്ജിനി ഹരിദാസ്
കൊച്ചി: പെണ്ണെന്ന നിലയില്‍ താന്‍ സരിത എസ് നായരെ പിന്തുണയ്‌ക്കുന്നുവെന്ന് സിനിമാ താരവും അവതാരകയുമായ രഞ്ജിനി ഹരിദാസ്. സരിതയുടെ കാര്യത്തില്‍ ലൈംഗിക ആക്രമണമാണ് നടന്നതെന്നും ഇത്തരത്തിലുള്ള ആക്രമണത്തെയാണ് താന്‍ പ്രതിരോധിയ്‌ക്കുന്നതെന്നും രഞ്ജിനി ഹരിദാസ്. സരിതയ്‌ക്കെതിരായ കേസുകളെപ്പറ്റി വലിയ പിടിയില്ല. എന്നാല്‍ കേസൊക്കെ തീര്‍ത്തിട്ടാകണമല്ലോ അവര്‍ ജാമ്യത്തിലിരങ്ങിയതെന്നും രഞ്‌ജിനി ഹരിദാസ്. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്.
സരിത ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ താന്‍ വോട്ട് ചെയ്യില്ലെന്നും രഞ്ജിനി. അവരുടെ മനസ് നിറയെ പകയായിരിയ്‌ക്കും. അതിനാല്‍ നാലഞ്ച് വര്‍ഷം കഴിഞ്ഞ് അവര്‍ മത്സരിയ്‌ക്കട്ടെ. വോട്ട് ചെയ്യാന്‍ സാഹചര്യമുണ്ടായാല്‍ സരിതയ്‌ക്ക് വോട്ട് നല്‍കുമെന്നും രഞ്‌ജിനി ഹരിദാസ്

സ്‌ത്രീകള്‍ എല്ലായിടത്തും വേട്ടയാടപ്പെടുകയാണെന്നും വോട്ട് നേടി അധികാരത്തിലെത്തുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും രഞ്ജിനി ഹരിദാസ്. സോണിയ ഗന്ധിയോട് തനിയ്‌ക്ക് ഒട്ടും മതിപ്പില്ലെന്നും രഞ്ജിനി ഹരിദാസ്. ഗുജറാത്ത് നേരിട്ട് കണ്ടിട്ടുണ്ടെന്നും. അവിടത്തെ ഗതാഗതം, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ മാതൃകയാക്കേണ്ടതാണെന്നും രഞ്ജിനി. സുതാര്യമായ വികസനമാണ് ഗുജറാത്തില്‍ ഇക്കാര്യത്താല്‍ നരേന്ദ്ര മോദിയെ പിന്തുണയ്‌ക്കാമെന്നും രഞ്ജിനി ഹരിദാസ്.
ആതിഥ്യ മര്യാദയനുസരിച്ച് ഷീല ദീക്ഷിതിനെ സ്വീകരിയ്‌ക്കാമെന്നും ആറ് മണിയ്‌ക്ക് മുന്‍പ് വീട്ടില്‍ കയറുക തന്നെപ്പോലുള്ളവര്‍ക്ക് കഴിയില്ലെന്നും രഞ്ജിനി. ആംആദ്‌മി മുന്നോട്ട് വയ്‌ക്കുന്ന ഐഡിയ കൊള്ളാമെന്നും രഞ്ജിനി. ഇത്തവണ താന്‍ ഉറപ്പായും വോട്ട് ചെയ്യുമെന്നും രജ്ഞിനി പറഞ്ഞു












Click it and Unblock the Notifications