Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് തുണച്ചു! രഞ്ജിഷ് മഞ്ചേരിക്ക് പെണ്ണുകിട്ടി! സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും...

രഞ്ജിഷ് മഞ്ചേരിയുടെ വ്യത്യസ്തമായ പോസ്റ്റ് ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്.

മലപ്പുറം: സോഷ്യൽ മീഡിയയിൽ സജീവമായ ആരും രഞ്ജിഷ് മഞ്ചേരിയെന്ന ചെറുപ്പക്കാരനെ മറന്നിട്ടുണ്ടാകില്ല. ഫേസ്ബുക്കിലൂടെ വധുവിനെ തേടിയാണ് രഞ്ജിഷ് മഞ്ചേരി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്. രഞ്ജിഷ് മഞ്ചേരിയുടെ വ്യത്യസ്തമായ വിവാഹാലോചന പോസ്റ്റ് ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്.

ഏറെനാൾ അലഞ്ഞിട്ടും അനുയോജ്യമായ പെൺകുട്ടിയെ കിട്ടാതിരുന്ന രഞ്ജിഷിനെ ഫേസ്ബുക്ക് തുണച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. "ജീവിതപങ്കാളിയെ കിട്ടി, സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും. സഹകരിച്ചവർക്കെല്ലാം നന്ദി" എന്നാണ് രഞ്ജിഷ് മഞ്ചേരി ഏറ്റവും ഒടുവിൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. #FacebookMatrimony എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നുണ്ട്.

രഞ്ജിഷിന്റെ ആ പോസ്റ്റ്...

രഞ്ജിഷിന്റെ ആ പോസ്റ്റ്...

എന്റെ കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നു തുടങ്ങുന്ന പോസ്റ്റ് ജൂലായ് 28നാണ് രഞ്ജിഷിന്റെ വാളിൽ പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പബ്ലിക്കായി നടത്തിയ വിവാഹാലോചന നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

അറിയിക്കണം...

അറിയിക്കണം...

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം എന്നായിരുന്നു രഞ്ജിഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം.

ജാതി വിഷയമല്ല...

ജാതി വിഷയമല്ല...

പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ തനിക്ക് പെൺകുട്ടിയുടെ ജാതി ഏതായാലും വിഷയമല്ലെന്നും രഞ്ജിത് ഫേസ്ബുക്കിൽ കുറിച്ചു. വീടിന് മുന്നിൽ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് രഞ്ജിഷ് ഫേസ്ബുക്കിലൂടെ വിവാഹാലോചനകൾ ക്ഷണിച്ചത്.

വൈറലായി...

വൈറലായി...

ഫേസ്ബുക്കിലൂടെ വിവാഹാലോചനകൾ ക്ഷണിച്ച രഞ്ജിഷിന്റെ പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സംഭവം ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ നിരവധി പേർ രഞ്ജിഷിന്റെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

വിവാഹം...

വിവാഹം...

ജൂലായ് 28ന് ഫേസ്ബുക്കിലൂടെ വിവാഹാലോചനകൾ ക്ഷണിച്ച രഞ്ജിഷ്, സെപ്റ്റംബർ 29നാണ് തന്റെ വിവാഹം ശരിയായെന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

എല്ലാം അറിയിക്കാം...

എല്ലാം അറിയിക്കാം...

ജീവിതപങ്കാളിയെ കിട്ടി, സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും എന്നാണ് ര‍ഞ്ജിഷ് കഴിഞ്ഞദിവസമിട്ട പോസ്റ്റിലെ ആദ്യ വരികൾ.

മീഡിയകൾക്കും...

മീഡിയകൾക്കും...

സഹകരിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും, മീഡിയകളോട് പ്രത്യേകം നന്ദിയുണ്ടെന്നും രഞ്ജിഷ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. #FacebookMatrimony എന്ന ആശയം എല്ലാവർക്കും ഉപകാരപ്പെടട്ടെയെന്നും രഞ്ജിഷ് ആശംസിച്ചിട്ടുണ്ട്.

കമന്റുകൾ...

കമന്റുകൾ...

വിവാഹം ശരിയായെന്ന വിവരം പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനമറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ബ്രോക്കർ ഫീസ് സുക്കർബർഗിന് കൊടുക്കണമെന്നും, എത്ര ചെമ്പ് ബിരിയാണി വെക്കുമെന്നുമെല്ലാം ചില രസികന്മാരും കമന്റ് ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+