കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് തുണച്ചു! രഞ്ജിഷ് മഞ്ചേരിക്ക് പെണ്ണുകിട്ടി! സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും...

രഞ്ജിഷ് മഞ്ചേരിയുടെ വ്യത്യസ്തമായ പോസ്റ്റ് ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്.

  • By ഡെന്നീസ്
Google Oneindia Malayalam News

മലപ്പുറം: സോഷ്യൽ മീഡിയയിൽ സജീവമായ ആരും രഞ്ജിഷ് മഞ്ചേരിയെന്ന ചെറുപ്പക്കാരനെ മറന്നിട്ടുണ്ടാകില്ല. ഫേസ്ബുക്കിലൂടെ വധുവിനെ തേടിയാണ് രഞ്ജിഷ് മഞ്ചേരി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്. രഞ്ജിഷ് മഞ്ചേരിയുടെ വ്യത്യസ്തമായ വിവാഹാലോചന പോസ്റ്റ് ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്.

സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു, അപകടം ദുബായ് യാത്രയ്ക്കിടെ...സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു, അപകടം ദുബായ് യാത്രയ്ക്കിടെ...

മലപ്പുറം നാടുകാണിയിലെ ജാറം തകർത്ത് മഖാമിന് മുകളിൽ വാഴ നട്ടു! ജാറത്തിന് ചുറ്റും മുളകുപൊടി വിതറി... മലപ്പുറം നാടുകാണിയിലെ ജാറം തകർത്ത് മഖാമിന് മുകളിൽ വാഴ നട്ടു! ജാറത്തിന് ചുറ്റും മുളകുപൊടി വിതറി...

ഏറെനാൾ അലഞ്ഞിട്ടും അനുയോജ്യമായ പെൺകുട്ടിയെ കിട്ടാതിരുന്ന രഞ്ജിഷിനെ ഫേസ്ബുക്ക് തുണച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. "ജീവിതപങ്കാളിയെ കിട്ടി, സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും. സഹകരിച്ചവർക്കെല്ലാം നന്ദി" എന്നാണ് രഞ്ജിഷ് മഞ്ചേരി ഏറ്റവും ഒടുവിൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. #FacebookMatrimony എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്നും അദ്ദേഹം ആശംസിക്കുന്നുണ്ട്.

<strong>ആർഎസ്എസിന്റെ വിജയദശമി പരിപാടി നടക്കുന്ന സ്ഥലത്ത് നാടൻ ബോംബ്! സംഭവം കണ്ണൂരിൽ</strong>ആർഎസ്എസിന്റെ വിജയദശമി പരിപാടി നടക്കുന്ന സ്ഥലത്ത് നാടൻ ബോംബ്! സംഭവം കണ്ണൂരിൽ

രഞ്ജിഷിന്റെ ആ പോസ്റ്റ്...

രഞ്ജിഷിന്റെ ആ പോസ്റ്റ്...

എന്റെ കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നു തുടങ്ങുന്ന പോസ്റ്റ് ജൂലായ് 28നാണ് രഞ്ജിഷിന്റെ വാളിൽ പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പബ്ലിക്കായി നടത്തിയ വിവാഹാലോചന നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

അറിയിക്കണം...

അറിയിക്കണം...

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം എന്നായിരുന്നു രഞ്ജിഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം.

ജാതി വിഷയമല്ല...

ജാതി വിഷയമല്ല...

പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ തനിക്ക് പെൺകുട്ടിയുടെ ജാതി ഏതായാലും വിഷയമല്ലെന്നും രഞ്ജിത് ഫേസ്ബുക്കിൽ കുറിച്ചു. വീടിന് മുന്നിൽ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് രഞ്ജിഷ് ഫേസ്ബുക്കിലൂടെ വിവാഹാലോചനകൾ ക്ഷണിച്ചത്.

വൈറലായി...

വൈറലായി...

ഫേസ്ബുക്കിലൂടെ വിവാഹാലോചനകൾ ക്ഷണിച്ച രഞ്ജിഷിന്റെ പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സംഭവം ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ നിരവധി പേർ രഞ്ജിഷിന്റെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

വിവാഹം...

വിവാഹം...

ജൂലായ് 28ന് ഫേസ്ബുക്കിലൂടെ വിവാഹാലോചനകൾ ക്ഷണിച്ച രഞ്ജിഷ്, സെപ്റ്റംബർ 29നാണ് തന്റെ വിവാഹം ശരിയായെന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

എല്ലാം അറിയിക്കാം...

എല്ലാം അറിയിക്കാം...

ജീവിതപങ്കാളിയെ കിട്ടി, സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കും എന്നാണ് ര‍ഞ്ജിഷ് കഴിഞ്ഞദിവസമിട്ട പോസ്റ്റിലെ ആദ്യ വരികൾ.

മീഡിയകൾക്കും...

മീഡിയകൾക്കും...

സഹകരിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും, മീഡിയകളോട് പ്രത്യേകം നന്ദിയുണ്ടെന്നും രഞ്ജിഷ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. #FacebookMatrimony എന്ന ആശയം എല്ലാവർക്കും ഉപകാരപ്പെടട്ടെയെന്നും രഞ്ജിഷ് ആശംസിച്ചിട്ടുണ്ട്.

കമന്റുകൾ...

കമന്റുകൾ...

വിവാഹം ശരിയായെന്ന വിവരം പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനമറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ബ്രോക്കർ ഫീസ് സുക്കർബർഗിന് കൊടുക്കണമെന്നും, എത്ര ചെമ്പ് ബിരിയാണി വെക്കുമെന്നുമെല്ലാം ചില രസികന്മാരും കമന്റ് ചെയ്തിട്ടുണ്ട്.

English summary
ranjish manjeri facebook post about his marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X