ആറാം തമ്പുരാനിലെ ഡയലോഗിന്റെ പേരില്‍ സംഘിയാക്കാന്‍ ശ്രമം... തുറന്നടിച്ച് രഞ്ജിത്ത്!!
കൊച്ചി: മലയാള സിനിമയുടെ വാണിജ്യ സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു ഒരു കാലത്ത് രഞ്ജിത്ത്. എന്നാല്‍ ഒരു കാലത്തിന് ശേഷം അദ്ദേഹം റിയലിസ്റ്റിക്കായിട്ടുള്ള ചിത്രത്തിലേക്ക് വഴിമാറിയിരുന്നു. പക്ഷേ രഞ്ജിത്തിന്റെ പഴയ സിനിമകളുടെ പേരില്‍ ഏറെ വിമര്‍ശനം ഇപ്പോഴും അദ്ദേഹം നേരിടുന്നുണ്ട്. ജനപ്രിയ ചിത്രങ്ങളായ ആറാംത്തമ്പുരാനിലെയും നരസിംഹത്തിലെയും സംഭാഷണങ്ങള്‍ വര്‍ഗീയതയും ജാതീയതും സ്ത്രീവിരുദ്ധതയും നിറഞ്ഞു നില്‍ക്കുന്നതാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജിത്ത്.
മുമ്പ് എഴുതിയ സംഭാഷണങ്ങളുടെ പേരില്‍ തന്നെ സംഘപരിവാറുകാരനാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. അതേസമയം അമ്മയില്‍ നിന്ന് തിലകന് നേരിട്ട പ്രശ്നങ്ങളെയും മലയാള സിനിമയില്‍ മോശം കാലമുണ്ടായിരുന്നുവെന്നും രഞ്ജിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ മുമ്പ് എഴുതിയ സംഭാഷണങ്ങളുടെ പേരില്‍ രണ്‍ജി പണിക്കര്‍ മാപ്പുപറഞ്ഞിരുന്നു. ദി കിംഗിലെ സ്ത്രീവിരുദ്ധത സംഭാഷണങ്ങള്‍ എഴുതിയതില്‍ ഖേദിക്കുന്നുവെന്നായിരുന്നു രണ്ജിയുടെ പ്രതികരണം.

ഇതൊന്നും തിരക്കഥാകൃത്തിന്റെ വീക്ഷണമല്ല
ആറാംതമ്പുരാന്, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ ഡയലോഗിന്റെ പേരില്‍ തന്നെ മനസ്സിലാക്കിയവരാരും വിമര്‍ശിച്ചിട്ടില്ലെന്ന് രഞ്ജിത്ത് പറയുന്നു. ഓരോ സാഹചര്യങ്ങളില്‍ കഥാപാത്രം പറയുന്ന സംഭാഷണങ്ങള്‍ തിരക്കഥാകൃത്തിന്റെ വീക്ഷണമാണെന്ന് കരുതുന്നത് മണ്ടത്തരമാണ്. സിനിമാ പാരഡൈസോ ക്ലബിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ്സ് തുറന്നത്. ഒരു സിനിമയിലെ സംഭാഷണങ്ങള്‍ കഥാപാത്രത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാകുന്നതാണ്. ഇത്തരം ഭിന്നശബ്ദങ്ങളാണ് സിനിമയുടെ സംഭാഷണങ്ങളാകുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

എംടിയുടെ കാഴ്ച്ചപ്പാടാണോ അത്?
സിനിമാ സംഭാഷണം മുഴുവന്‍ എഴുതിയ ആളുടെ ജീവിത വീക്ഷണമാണ്, രാഷ്ട്രീയമാണ് എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. വടക്കന്‍ വീരഗാഥയില്‍ ചന്തു സ്ത്രീകളെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍, അത് എംടി വാസുദേവന്‍ നായരുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണെന്ന് പറയുന്ന മണ്ടന്മാരുടെ ചെവിക്കാണ് പിടിക്കേണ്ടതെന്നും രഞ്ജിത്ത് പറയുന്നു. ഞാന്‍ എഴുതിയ സംഭാഷണങ്ങളും അത്തരത്തില്‍ കണ്ടാല്‍ മതിയെന്ന് രഞ്ജിത്ത് വ്യക്താക്കി.

യാഥാര്‍ത്ഥ്യ ബോധമുള്ള മലയാളിക്കറിയാം
യാഥാര്‍ത്ഥ്യ ബോധമുള്ള മലയാളിക്കറിയാം, കണ്ണൂരിലും തിരുവനന്തപുരത്തും പൊട്ടിയ ബോംബൊന്നും മലപ്പുറത്ത് പൊട്ടിയിട്ടില്ലെന്ന്. അതുകൊണ്ട് തന്നെ മലപ്പുറത്തുകാര്‍ക്ക് ഇതേപ്പറ്റി യാതൊരു പരാതിയുമില്ല. അവിടെ എനിക്ക് ധാരാളം കൂട്ടുകാരുണ്ട്. അതേസമയം കണ്ണൂരില്‍ ബോംബ് കിട്ടുമെന്ന് പറഞ്ഞാല്‍ അത് പ്രകടമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ആര്‍എസ്എസിനും എതിരായി മാറും. അതോടെ ഞാന്‍ കോണ്‍ഗ്രസുകാരനായി മാറുമെന്നും രഞ്ജിത്ത് പറഞ്ഞു.

സംഘിയാക്കാന്‍ നോക്കുകയാണ്
ചിലര്‍ രഞ്ജിത്തിലൊരു സംഘപരിവാറുകാരനുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അയാള്‍ മലപ്പുറം എന്ന് അടിവരയിട്ട് എഴുതിയതിന് പിന്നില്‍ അങ്ങനെയൊരു ഉദേശ്യമുണ്ടോ എന്നും ചിലര്‍ പരിശോധിക്കുന്നുണ്ട്. മലപ്പുറത്ത് മുസ്ലീം വിഭാഗക്കാര്‍ മാത്രമേ ഉള്ളൂവെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. അങ്ങനെയല്ല, അവിടെയുള്ളവരും മനുഷ്യരാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയും വിവരക്കേടിന്റെയും പ്രശ്നമാണിത്. ഇങ്ങനെ ഒരാളെ ചാപ്പകുത്തി മാറ്റിനിര്‍ത്താനുള്ള ശ്രമം നടത്തരുത്. ഈ തിരക്കഥകളിലൊന്നും എനിക്ക് തെറ്റ് പറ്റിയെന്ന് തോന്നിയിട്ടില്ല. അങ്ങനെയെങ്കില്‍ എല്ലാ സിനിമകളും തെറ്റായെന്ന് തോന്നണമെന്നും രഞ്ജിത്ത് പറഞ്ഞു.

മലയാള സിനിമയ്ക്ക് മോശം കാലമുണ്ടായിരുന്നു
വിലക്കും മാറ്റിനിര്‍ത്തലുമൊക്കെയായി മലയാളസിനിമയില്‍ ഒരു മോശം കാലമുണ്ടായിരുന്നെന്ന് രഞ്ജിത്ത് പറയുന്നു. ഒരു അസോസിയേഷന് മാത്രമല്ല അത്തരം നിലപാടെടുത്തത്. അപ്രഖ്യാപിത വിലക്കുകള്‍ വരെയുണ്ടായിരുന്നു. ഇന്ത്യന്‍ റുപ്പീ എന്ന സിനിമയെടുക്കുമ്പോള്‍ അച്യുതമേനോന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിലകന് ചേട്ടനല്ലാതെ മറ്റാരും എന്റെ മനസ്സിലില്ല. ഞാന്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ വിലക്കുണ്ടെന്നൊക്കെ പറഞ്ഞു. അത് നമ്മളെ ബാധിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കി. ഇതോടെയാണ് തിലകന് അഭിനയിച്ചത്.

തിലകന് മാത്രമല്ല...
മോശം പ്രവണതയുള്ള കാലത്തെ ഒരു കഥയാണ് തിലകന് ചേട്ടന്റേത്. മറ്റ് പലരും സമാനമായ രീതിയില്‍ വിലക്കൊക്കെ സഹിച്ചിട്ടുണ്ട്. തിലകന് ചേട്ടന് അദ്ദേഹത്തിന്റേതായ ചില കുസൃതികളും രീതികളും എല്ലാമുണ്ട്. ഷൂട്ടിങ് സമയത്ത് സംവിധായകരുമായി വഴക്കുണ്ടാക്കാറുണ്ട്. അത് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാവര്‍ക്കുമറിയാം. പക്ഷേ അതിനെല്ലാം അപ്പുറത്താണ് അദ്ദേഹത്തിലെ നടനെ ഞാന്‍ കണ്ടിരുന്നതെന്നും രഞ്ജിത്ത് പറയുന്നു.

തിലകനെ വിളിക്കുമെന്ന് പറഞ്ഞിരുന്നു
മലയാള സിനിമയ്ക്ക് വിലക്കുകളുടെ മോശം കാലമുണ്ടായിരുന്നു. ഒരു അസോസിയേഷന് മാത്രമല്ല അത്തരം വിലക്കുകള്‍ പോലുള്ള പ്രാകൃത നടപടികള്‍ എടുത്തിരുന്നത്. തിലകന്റെ ചേട്ടന്റെ കാര്യത്തില്‍ അത് അമ്മയാണെന്ന് പറയുന്നു. പക്ഷേ ഇന്ത്യന്‍ റുപ്പിയിലേക്ക് തിലകന് ചേട്ടനെ വിളിക്കുന്ന കാര്യം ഇന്നസെന്റിനോടും ബി ഉണ്ണിക്കൃഷ്നോടുമെല്ലാം പറഞ്ഞിരുന്നു. അവര്‍ക്കൊരു പ്രശ്നവും ഇല്ലായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. നേരത്തെയും ഇക്കാര്യങ്ങള്‍ പല വേദികളിലായി രഞ്ജിത്ത് പറഞ്ഞിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications