രാധാകൃഷ്ണന്റെ ജാതി ഇവിടെ വിഷയമല്ല; അദ്ദേഹം ചുമതല കൃത്യമായി നിര്‍വഹിക്കുമെന്ന് രഞ്ജിത്തും രഞ്ജി പണിക്കരും
തിരുവനന്തപുരം: നിയുക്ത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അനാവശ്യമാണെന്ന് സംവിധായകരായ രഞ്ജിത്തും രഞ്ജി പണിക്കരും രംഗത്ത്. കെ രാദാഖൃഷ്ണന്‍ അടിയുറച്ച ഇടതുപക്ഷ ബോധവും മനോഭാവമുള്ള വ്യക്തിയാണെന്ന് രഞ്ജിത്ത് പറഞ്ഞു. തനിക്ക് വര്‍ഷങ്ങളായി അറിയുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജാതി ഇവിടെ വിഷയമില്ല. അദ്ദേഹം ദേവസ്വം വകുപ്പ് കൃത്യമായും സൂക്ഷ്മതയോടു കൂടിയും ഭരിക്കുമെന്ന് രഞ്ജിത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കെ രാധാകൃഷ്ണന്‍ മുന്‍പു വളരെ മികച്ച രീതിയില്‍ ഉത്തരവാദിത്വങ്ങള്‍ വഹിച്ച വ്യക്തിയാണെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കി. അദ്ദേഹത്തിന് നല്‍കിയ പുതിയ ചുമതലകള്‍ മികച്ച രീതിയില്‍ വഹിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഇവിടെ അദ്ദേഹത്തിന്റെ ജാതി വിഷയമില്ല, അത് ചര്‍ച്ച ചെയ്യേണ്ട കാര്യവുമില്ലെന്ന് രഞ്ജി പണിക്കര്‍ വ്യക്തമാക്കി.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
Recommended Video
അതേസമയം, ചരിത്രം സൃഷ്ടിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്ത അധികാരമേല്‍ക്കുകയാണ്. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്റെ മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഏറെ വിവാദമായ സത്യപ്രതിജ്ഞ ചടങ്ങ് എന്ന പ്രത്യേകത കൂടി ഇന്നത്തേതിനുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് സത്യപ്രതിജ്ഞ. കൊവിഡ് സാഹചര്യത്തില്‍ വലിയ നിയന്ത്രണങ്ങളോട് കൂടിയാണ് ഇന്നത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications