രണ്‍വീറും ദീപികയും തങ്ങളുടെ ആദ്യ കുഞ്ഞിന്റെ സോണോഗ്രാം ചിത്രങ്ങള്‍ പങ്കുവെച്ചു? എന്താണ് സത്യാവസ്ഥ
ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യാ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ഗുണത്തോടൊപ്പം തന്നെ നിരവധി ദോഷങ്ങളും ഏത് സാങ്കേതിക വിദ്യയിലെന്ന പോലെ ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലും സജീവമാണ്. സാമ്പത്തിക തട്ടിപ്പ് മുതല്‍ സെലിബ്രിറ്റികളേയും മറ്റും മോശമായി ചിത്രീകരിക്കുന്ന പ്രവർത്തനങ്ങള്‍ വരെ എഐ സഹായത്തോടെ ഇപ്പോള്‍ നടന്ന് വരുന്നു.
രശ്മിക മന്ദാന, ആലിയ ഭട്ട്, നോറ ഫത്തേഹി എന്നിവരുടെ ഡീപ്ഫേക്ക് വീഡിയോകൾ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ചും ശരിയായ നിയമപരമായ സംരക്ഷണങ്ങളുടെ അഭാവത്തെക്കുറിച്ചുമുള്ള ചർച്ചകളും ഇതോടെ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രൺവീർ സിങ്ങും ദീപിക പദുക്കോണുമാണ് എഐ രംഗത്തെ ഫേക്ക് ക്രിയേറ്റിവിറ്റിക്ക് ഇപ്പോള്‍ ഇരകളായി മാറിയിരിക്കുന്നത്.

ദീപികയും രൺവീറും ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാകുന്നത്. ദീപികയെന്ന് തോന്നിക്കുന്ന മുഖത്തോട് കൂടിയുള്ള ചിത്രമാണ് ഇത്. എന്നാല്‍ തൊപ്പി വെച്ചിരിക്കുന്നതിനാല്‍ മുഖം അത്ര വ്യക്തവുമല്ല. ചിത്രത്തിലെ പുരുഷന്‍ പുറം തിരിഞ്ഞിരിക്കുന്നതിനാല്‍ മുഖം തീരെ കാണുന്നില്ല. ചിത്രത്തിലൂടെ സ്ത്രീയുടെ കയ്യില്‍ ഗർഭപാത്രം സ്കാന്‍ ചെയ്ത് എടുത്ത സോണോഗ്രാം ചിത്രവും ഉണ്ട്. ദീപികയും രണ്‍വീറും എന്ന പേരിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍, ഫോട്ടോകളിലെ ആളുകൾ യഥാർത്ഥത്തിൽ ദീപികയും രൺവീറും അല്ലെന്നാണ് നിരവധി ഫാക്ട് ചെക്കിങ് വെബ്സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നത്. യഥാത്ഥത്തില്‍ ഹാലിം കുക്ക് എന്ന യുവതി തന്റെ ഗർഭധാരണം പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച വീഡിയോ ആണിത്.
ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ലായിരുന്നു ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും മാതാപിതാക്കളാകാന്‍ പോകുന്ന വിവരം ഫെബ്രുവരിയില്‍ പുറത്ത് വരികയും ചെയ്തിരുന്നു.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പദുകോൺ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഈ മാസം ആദ്യം, ഇൻസ്റ്റാഗ്രാമിൽ നിന്ന് തൻ്റെ വിവാഹ ഫോട്ടോകളും മറ്റ് പോസ്റ്റുകളും ഡിലീറ്റ് ചെയ്തുകൊണ്ട് രൺവീർ സിംഗ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിക്കാനും തുടങ്ങി. രൺവീർ ഫോട്ടോകൾ ശാശ്വതമായി നീക്കം ചെയ്‌തതാണോ അതോ ആർക്കൈവ് ചെയ്‌തതാണോ എന്ന് നിശ്ചയമില്ല. എന്നാല്‍ ദമ്പതികളുമായി അടുത്ത ഒരു സ്രോതസ്സ് അവർ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട് അവരുടെ ആദ്യത്തെ കുട്ടിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വെളിപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications