Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വാഗ്ദാനം നല്‍കി പീഡനം, കൊലപാതക ശ്രമം; അധ്യാപകനായ പ്രതി ഒളിവില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിന് ഇരയാക്കുകയും കൊലപാതക ശ്രമം നടത്തുകയും ചെയ്ത പ്രതി ഒളിവില്‍. മാട്രിമോണിയലില്‍ പുനര്‍വിവാഹത്തന് വേണ്ടി ഉണ്ടാക്കിയ പ്രൊഫൈല്‍ വഴിയായിരുന്നു ശ്രീരാജ് എന്ന പ്രതി യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് മുതലാണ് പീഡനം തുടങ്ങിയതെന്നാണ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഐപിസി 323, 328 തുടങ്ങിയ വകുപ്പുകള്‍ അടക്കം ചേര്‍ത്താണ് തകഴി, കുന്നുമ്മ സ്വദേശിയായ ശ്രീരാജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

പിന്നീട് പലതവണ യുവതിയുടെ വീട്ടില്‍ വെച്ചും മറ്റും ബലമായി പീഡിപ്പിച്ചു. പിന്നീട് വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പ്രതി യുവതിക്ക് നേരെ ആക്രമണം അഴിച്ച് വിടുകയായിരുന്നു. 2021 മെയ് മാസം വിവാഹത്തെ സംബന്ധിച്ചുള്ള ചോദ്യം തര്‍ക്കത്തിലേക്ക് എത്തുകയും പ്രതി യുവതിയുടെ മൂക്കില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതിക്ക് നേരെ പ്രതിയുടെ ഭാഗത്ത് നിന്നും വധശ്രമവും ഉണ്ടാവുന്നത്. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ആലപ്പുഴ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതിയെ അവിടെ നിന്നും നഗരത്തിലെ തന്നെ പ്രമുഖ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി അവിടെവെച്ച് യുവതിയെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു.

lappuzha-

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

ഹോട്ടലില്‍ വെച്ച് നേരത്തെ തന്നെ കയ്യില്‍ കരുതിയ ചില ഗുളികകള്‍ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുകയായിരുന്നു. ബോധരഹിതയായ യുവതിയെ പിന്നീട് അവിടെ നിന്നും മറ്റ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് അപകടം നില തരണം ചെയ്തതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. ഈ മാസം ഒന്നാം തിയതിയാണ് ഇത് സംബന്ധിച്ച പരാതി യുവതി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കുന്നത്.

ഇതുപ്രകാരം യുവതിയുടെ വിശദമായ മൊഴി ഉള്‍പ്പടെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തെ ഒരു ആര്‍ക്കിടെക് കോളേജിലെ അധ്യാപകന്‍ കൂടിയായ പ്രതിക്ക് വേണ്ടിയുള്ള പൊലീസ് അന്വേഷണം രണ്ടാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൊലീസിന്‍റെ ഭാഗത്ത് നിന്നും മികച്ച രീതിയില്‍ ഉള്ള അന്വേഷണമാണ് നടക്കുന്നതെങ്കിലും പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

സ്റ്റൈലിഷ് ആയി സണ്ണി ലിയോണ്‍; താരത്തിന്റെ ചിത്രങ്ങള്‍ കണാം

Recommended Video

cmsvideo
    കൊച്ചിയിൽ പൂട്ടിയിട്ട ഫ്ലാറ്റിൽ യുവതിക്ക് അതിക്രൂര പീഡനം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+