Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യമാര്‍ വിട്ടുപോയി; അച്ഛനെ ഭയന്ന് പെണ്‍മക്കള്‍!! വീട്ടിലേക്കില്ലെന്ന്, ഞെട്ടുന്ന വെളിപ്പെടുത്തല്‍

കൂടെ കിടക്കാന്‍ വിളിക്കുമ്പോള്‍ പെണ്‍കുട്ടി ഒഴിഞ്ഞുമാറി. ഇതിന് ശേഷം ഈ കുട്ടിയോട് അച്ഛന് ദേഷ്യമായിരുന്നുവത്രെ. അച്ഛന്‍ മകളുടെ സ്ഥാനത്തല്ല തന്നെ കാണുന്നതെന്ന് പെണ്‍കുട്ടി പറയുന്നു.

കൊച്ചി: അഗതി മന്ദിരത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ അച്ഛന്റെ ശ്രമം. സ്‌കൂള്‍ അവധികാലത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി കുട്ടികളെ പീഡിപ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. കുട്ടികളുടെ പരാതിയില്‍ ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ആലുവ ജനസേവാ ശിശുഭവനിലെ പെണ്‍കുട്ടിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അവധിക്ക് ഇത്തവണയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് മൂത്ത പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്.

ഇടുക്കിക്കാരായ പെണ്‍കുട്ടികള്‍

ഇടുക്കിക്കാരായ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരിതം. അച്ഛന്‍ രണ്ട് വിവാഹം കഴിച്ചിരുന്നു. രണ്ടു ഭാര്യമാരും ഇട്ടേച്ചുപോയി. ഇയാള്‍ പിന്നീടാണ് പെണ്‍മക്കള്‍ക്ക് നേരെ തിരിഞ്ഞത്.

അനിയത്തിമാര്‍ ഉറങ്ങിയാല്‍ അച്ഛന്‍

അനിയത്തിമാര്‍ ഉറങ്ങിയാല്‍ അച്ഛന്‍ തന്നെ കൂടെ കിടക്കാന്‍ വിൡക്കുമായിരുന്നുവെന്ന് മൂത്ത മകള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അച്ഛന്‍ തന്നെ മറ്റൊരു രൂപത്തിലായിരുന്നു കണ്ടിരുന്നത്. ഇത്രയും പറയുമ്പോഴേക്കും പെണ്‍കുട്ടി വിതുമ്പി.

കഴിഞ്ഞ തവണ പോയപ്പോള്‍

സ്‌കൂള്‍ അവധിയാവുമ്പോള്‍ പെണ്‍കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അച്ഛന്‍ എത്തും. കഴിഞ്ഞ തവണ കൊണ്ടുപോയപ്പോഴാണ് മോശം അനുഭവം പെണ്‍കുട്ടികള്‍ക്കുണ്ടായത്.

അച്ഛനെ പേടിയാണെന്നു പെണ്‍കുട്ടി

പത്ത് വര്‍ഷത്തിലേറെയായി ജനസേവാ ശിശുക്ഷേമ സമിതിയിലെ അന്തേവാസികളാണ് പെണ്‍മക്കള്‍. അനിയത്തിമാര്‍ ഉറങ്ങിയ ശേഷമാണ് അച്ഛന്‍ തന്റെ അടുത്തുവന്നു മോശമായി പെരുമാറിയിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. അച്ഛനെ പേടിയാണെന്നും പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടി ഒഴിഞ്ഞുമാറി

കൂടെ കിടക്കാന്‍ വിളിക്കുമ്പോള്‍ പെണ്‍കുട്ടി ഒഴിഞ്ഞുമാറി. ഇതിന് ശേഷം ഈ കുട്ടിയോട് അച്ഛന് ദേഷ്യമായിരുന്നുവത്രെ. അച്ഛന്‍ മകളുടെ സ്ഥാനത്തല്ല തന്നെ കാണുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. അച്ഛന്‍ വേണ്ടാത്ത രീതിയിലാണ് തന്നെ കാണുന്നതെന്നും അവള്‍ പറഞ്ഞു.

 വീട്ടിലേക്ക് പോകുന്നില്ലെന്ന് പെണ്‍കുട്ടികള്‍

ഇത്തവണയും അച്ഛന്‍ വന്നപ്പോള്‍ വീട്ടിലേക്ക് പോകുന്നില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് അധികൃതര്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

അച്ഛന്റെ സ്വഭാവ ദൂഷ്യം

അച്ഛന്റെ സ്വഭാവ ദൂഷ്യം കാരണമാണ് തങ്ങള്‍ വീട്ടിലേക്ക് പോകാത്തതെന്ന് പെണ്‍കുട്ടി ജനസേവ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിലരം അറിയിച്ചു. പോലീസ് എത്തി ഇവരെ വിശദമായി ചോദ്യം ചെയ്തു.

ഇതുവരെ പറയാതിരുന്നത്

ഭയം കാരണമാണ് ഇതുവരെ പുറത്തുപറയാതിരുന്നതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+