എറണാകുളം-കാരക്കല്‍ എക്‌സ്പ്രസ്സില്‍ പീഡനശ്രമം: യുവ അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍: ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോളേജ് അധ്യാപകനെ അറസ്റ്റു ചെയ്തു. എറണാകുളം-കാരക്കല്‍ എക്‌സപ്രസ്സില്‍ യാത്ര ചെയ്ത യുവതിയാണ് പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി സ്വദേശിയും കോളേജ് അധ്യാപകനുമായ നരിയാന്‍ പുള്ളിവീട്ടില്‍ ഷിയാസിനെ (28) അറസ്റ്റുചെയ്തു.
ജൂണ്‍ 11 ന് രാത്രി 12.30 നാണ് സംഭവം. കോട്ടയം സ്വദേശിയായ യുവതി കുടുംബത്തോടൊപ്പം വേളാങ്കണ്ണിയ്ക്കു പോവുകയായിരുന്നു. വടക്കാഞ്ചേരി സ്‌റ്റേഷനിലെത്തുന്നതിനു മുന്‍പ് ഇയാള്‍ യുവതിയെ കടന്നു പിടിച്ചെന്നാണ് പരാതി.

യുവതി ബഹളം വച്ചപ്പോള്‍ ഇയാള്‍ സ്‌റ്റേഷനിലിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. യുവതി ഇയാളെ തിരിച്ചറിയുകയും ചെയ്തു. സ്വകാര്യ കോളേജ് അധ്യാപകനാണ് അറസ്റ്റിലായ ഷിയാസ്












Click it and Unblock the Notifications