ആംബുലൻസ് പീഡനം; നൗഫൽ നടത്തിയത് കൃത്യമായ ആസൂത്രണം.. ആംബുലൻസ് വിജന സ്ഥലത്ത് ഒതുക്കി
പത്തനംതിട്ട; കൊവിഡ് സ്ഥിരീകരിച്ച 19 കാരിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് വ്യക്തമായ ആസൂത്രണത്തോടെയെന്ന് പോലീസ്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോരും വഴി വിജന സ്ഥവത്ത് ആംബുലൻസ് നിർത്തിയിട്ട ശേഷം പീഡിപ്പിച്ചത്. സംഭവം കഴിഞ്ഞ് പെൺകുട്ടിയ ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം നൗഫൽ ആംബുലൻസുമായി കടന്നുകളയുകയായിരുന്നു.

ആശുപത്രിയിലേക്ക്
അടൂർ വടക്കേടത്ത് കാവിൽ നിന്നാണ് രണ്ട് രോഗികളേയും കൂട്ടി ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ '108' ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫൽ (29) ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

ആരോഗ്യവകുപ്പ് നിർദ്ദേശം
പീഡനത്തിനരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും എത്തിക്കനായിരുന്നു ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശം. ബന്ധുവീട്ടിൽ നിന്നായിരുന്നു പെൺകുട്ടിയെ ആംബുലൻസിൽ കയറ്റിയത്.

പെൺകുട്ടി ബന്ധുവീട്ടിൽ
അമ്മ ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചതോടെയായിരുന്നു പെൺകുട്ടി ബന്ധുവീട്ടിലേക്ക് മാറിയത്. ഇവിടെ വെച്ചാണ് രോഗം പോസറ്റീവ് ആയത്. രാത്രി 10 ഓടെയായിരുന്നു പെൺകുട്ടിയെ ആംബുലൻസിൽ നൗഫൽ കയറ്റിയത്.
Recommended Video

വിജനസ്ഥലത്ത് ഒതുക്കി
അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിമി അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയെ ഇറക്കി കഴിഞ്ഞാണ് നൗഫൽ പന്തളത്ത് തിരിച്ചെത്തിയത്. ഇതിനിടയിൽ ആറൻമുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജന സ്ഥലത്ത് ആംബുലൻസ് ഒതുക്കി പീഡിപ്പിക്കുകയായിരുന്നു. അതേസമയം കേസിൽ നൗഫലിനെ ഇന്നലെ രാത്രി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പട്ടികജാതി പീഡനവുമായി ബന്ധപ്പെട്ട വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

കൊല്ലത്ത് പീഡനം
അതിനിടെ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയെ കൊല്ലത്ത് ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചതായി പരാതി.കുളത്തൂപ്പുഴ സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടി ഇയാളുടെ അയൽവാസിയാണ്യ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാനായി ആശുപത്രിയിൽ പോയപ്പോഴായിരുന്നു പീഡനം.












Click it and Unblock the Notifications