കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൗഫല്‍ ജോലിയില്‍ പ്രവേശിച്ചത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ; കൂടുതല്‍ വിവരങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ്-19 സ്ഥിരീകരിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആംബുലന്‍സ് ഡ്രൈവറായ നൗഫലിന് ജോലിക്ക് കയറുമ്പോള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഞായറാഴ്ച്ച രാത്രിയോടെയാണ് നൗഫലിനെ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശനിയാഴ്ച്ച അര്‍ധ രാത്രിയായിരുന്നു നൗഫല്‍ കൊവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് വെച്ച് പീഡിപ്പിക്കുന്നത്. എന്നാല്‍ നൗഫലിന്റെ നിയമനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.

 പിസിസി

പിസിസി

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് നൗഫല്‍ 108 ആംബുലന്‍സിന്റെ ഡ്രൈവറായി ചുതലയേല്‍ക്കുന്നത്. 108 ആംബുലന്‍സ് സര്‍വ്വീസിലെ ജോലിക്കാരന്‍ നിര്‍ബന്ധമായും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് നൗഫല്‍ ചുമതലയേല്‍ക്കുന്നത്.

 ജീവനക്കാരുടെ നിയമനം

ജീവനക്കാരുടെ നിയമനം

സംസ്ഥാന ആരോഗ്യ വകുപ്പ് ജിവികെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയട്ടുമായി ചേര്‍ന്നാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 108 ആംബുലന്‍സ് സര്‍വ്വീസ് ഒരുക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍, ടെക്‌നീഷ്യന്‍സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത് ജിവികെ ഇഎംആര്‍ഐ ആണ്.

 പരസ്യം നല്‍കും

പരസ്യം നല്‍കും

ഒഴിവുകള്‍ ഉണ്ടാവുമ്പോള്‍ അത് സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ നൗഫല്‍ അടക്കം കുറച്ച് ഉദ്യോഗസ്ഥര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന് ജിവികെ ഇഎംആര്‍ഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam
 ക്രിമിനല്‍ പശ്ചാത്തലം

ക്രിമിനല്‍ പശ്ചാത്തലം

മറിച്ച് കായംകുളം പൊലീസ് സ്റ്റേഷനില്‍ പിസിസിക്കായി അപേക്ഷിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു കത്താണ് ഹാജരാക്കിയത്. എന്നാല്‍ പീഡനകേസില്‍ അറസ്റ്റിന് ശേഷമാണ് നൗഫല്‍ കൊലക്കേല് പ്രതിയാണെന്ന കാര്യം അറിയുന്നത്. ഇത് വലിയ വിവാദങ്ങളിലേക്ക് വഴിവെക്കുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളൊരാളെ എങ്ങനെയാണ് ആംബുലന്‍സ് ഡ്രൈവറായി നിയമിക്കുകയെന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

 90 ശതമാനം പേരും

90 ശതമാനം പേരും

അറസ്റ്റിലായതിന് പിന്നാലെ നൗഫലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ സെപംതബറില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഡിസംബര്‍- ജനുവരി മാസത്തോടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ഫെബ്രുവരിയിലാണ് പിസിസി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. അതില്‍ 90 ശതമാനം പേരും പിസിസി ഹാജരാക്കിയിരുന്നു.

 കായംകുളം പൊലീസ്

കായംകുളം പൊലീസ്

നൗഫല്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ നിന്നും പിസിസിക്ക് അപേക്ഷിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന കത്താണ് ഹാജരാക്കിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ നൗഫല്‍ പിസിസിക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് കായംകുളം പൊലീസ് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. അപേക്ഷിച്ച് ഒരു ആഴ്ച്ചക്കകം പിസിസി നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.

 ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പ്

അതേസമയം 108 ആംബുലന്‍സില്‍ ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് ആരോഗ്യ വകുപ്പിലെ ഒരു മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുന്ന ഒരു കമ്പനിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്, കരാറുകാരന് സേവനത്തിന്റെ അടിസ്ഥാനത്തില്‍ പെയ്‌മെന്റ് നല്‍കുന്നത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Rape Attempt In 108 Ambulance: The driver Noufal, did not have a police clearance certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X