Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ കുറ്റിക്കാട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം,തിരുവനന്തപുരത്ത് രണ്ടുപേര്‍ പിടിയില്‍

യുവതിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച പ്രതികള്‍, യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും മര്‍ദ്ദിക്കുകയും ചെയ്തു.

തിരുവനന്തപുരം: രാത്രിയില്‍ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം പുല്ലുവിളയ്ക്ക് സമീപമാണ് സംഭവം. യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ടു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കരുങ്കുളം പുതിയതുറ സ്വദേശി ജോബിന്‍, രാമപുരം മണത്തോട്ടം സ്വദേശി സുമേഷ് എന്നിവരെയാണ് കരുങ്കുളം എസ് ഐ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പീഡനശ്രമത്തിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ കീറുകയും, പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

വായ പൊത്തി, കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു

വായ പൊത്തി, കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു

ചാവടിക്ക് സമീപത്തെ വീട്ടില്‍ നിന്ന് രാത്രി ഏഴോടെ യുവതി പുല്ലുവിളയിലെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പുല്ലുവിളയില്‍ വെച്ച് യുവതിയുടെ വാ പൊത്തിപിടിച്ച പ്രതികള്‍ യുവതിയെ ബലമായി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു.

മര്‍ദ്ദിച്ചു...

മര്‍ദ്ദിച്ചു...

കുറ്റിക്കാട്ടില്‍ വെച്ച് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ പ്രതികള്‍, യുവതിയെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നും പോലീസ് പറഞ്ഞു.

രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിടികൂടി

രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിടികൂടി

മാനഭംഗശ്രമത്തിനിടെ യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതാണ് യുവതിക്ക് രക്ഷയായത്. നാട്ടുകാര്‍ വന്നതറിഞ്ഞ് പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. മറ്റൊരു പ്രതിയെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴുത്തിലും മുഖത്തും പോറല്‍

കഴുത്തിലും മുഖത്തും പോറല്‍

പീഡനശ്രമത്തിനിടെ പ്രതികള്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും, മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കഴുത്തിലും മുഖത്തിലും പോറലേറ്റ യുവതിക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+