പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ ബിജെപി ഓഫീസ് സെക്രട്ടറി! കുമ്മനത്തിന്റെ വിശ്വസ്തൻ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അദ്ധ്യാപകനെ ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു. പീഡനക്കേസിൽ റിമാൻഡിലായിരുന്ന അദ്ധ്യാപകൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് നിയമനം.

പെരുമ്പാവൂരിലെ ബംഗാളി ക്വാർട്ടേഴ്സുകളിൽ പെൺവാണിഭം!ഭാര്യമാരെന്ന പേരിൽ കൂടെതാമസിപ്പിക്കുന്ന സ്ത്രീകളെ...

പള്ളിദർസിൽ നിന്നും വീട്ടിലെത്തിയ മകൻ കണ്ടത് ഉമ്മയുടെ മൃതദേഹം! ദിവസങ്ങളോളം പഴക്കം! സംഭവം കാസർകോട്..

കഴിഞ്ഞ ഡിസംബറിലാണ് പെൺകുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തത്. കോഴിക്കോട്ടെ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ഇയാൾ അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ ക്ലാസിനിടെയാണ് പെൺകുട്ടികളെ
ലൈംഗികമായി പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പരാതിയുയർന്നതിനെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. പീഡനക്കേസിലെ പ്രതിയായ അദ്ധ്യാപകനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.‌

അമിത് ഷായെ കുമ്മനം അസ്സലായി പറ്റിച്ചു?മെഡിക്കൽ കോഴ അന്വേഷണ റിപ്പോർട്ടിൽ വെട്ടലും തിരുത്തലും...

സംസ്ഥാന പ്രസിഡന്റ് സ്ഥാനവും...

സംസ്ഥാന പ്രസിഡന്റ് സ്ഥാനവും...

ആർഎസ്എസ്,ബിജെപി അദ്ധ്യാപക സംഘടനയായ ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഇയാളെ പീഡനക്കേസിൽ അറസ്റ്റിലായതോടെ തൽസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.

സംസ്ഥാന കമ്മിറ്റി അംഗം...

സംസ്ഥാന കമ്മിറ്റി അംഗം...

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അദ്ധ്യാപകൻ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

പുറത്താക്കിയില്ല...

പുറത്താക്കിയില്ല...

പോക്സോ കേസിൽ അകപ്പെട്ട ഇയാളെ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇയാളെ പുറത്താക്കാൻ
സമ്മതിച്ചില്ല.

കുമ്മനത്തിന്റെ വിശ്വസ്തൻ...

കുമ്മനത്തിന്റെ വിശ്വസ്തൻ...

കോഴിക്കോട് സ്വദേശിയും അദ്ധ്യാപകനുമായിരുന്ന ഇയാൾ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ കുമ്മനവുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ്.

സ്പെഷ്യൽ ക്ലാസ് പീഡനം...

സ്പെഷ്യൽ ക്ലാസ് പീഡനം...

കഴിഞ്ഞ ഡിസംബറിലാണ് ബിജെപി നേതാവായ അദ്ധ്യാപകനെതിരെ ഗുരുതര ആരോപണമുയർന്നത്. സ്കൂളിൽ സ്പെഷ്യൽ ക്ലാസിനിടെ പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.

പോക്സോ കേസ്...

പോക്സോ കേസ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. തുടർന്ന് അറസ്റ്റിലാകുകയും ചെയ്തു.

റിമാൻഡിൽ...

റിമാൻഡിൽ...

കേസിൽ അറസ്റ്റിലായ അദ്ധ്യാപകനെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

ആ ജോലി പോയി, ഇപ്പോൾ പുതിയ ജോലി...

ആ ജോലി പോയി, ഇപ്പോൾ പുതിയ ജോലി...

പീഡനക്കേസിലെ പ്രതിയായ അദ്ധ്യാപകനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനാലാണ് ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകനെ ബിജെപി കോഴിക്കോട് ഓഫീസ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

English summary
rape case accused appointed as bjp office secretary in kozhikode.
Please Wait while comments are loading...