വിവാഹവാദ്ഗാനം, പിന്നെ പീഡനം, പ്രതിയോട് കോടതി ചെയ്തത്!! ഞെട്ടിക്കും
നേരത്തേ സെഷന്‍സ് കോടതി നല്‍കിയ തടവുശിക്ഷയ്ക്കെതിരേ പ്രതി അപ്പീല്‍ നല്‍കുകയായിരുന്നു
കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിയെ കോടതി വെറുതെവിട്ടു. കൊച്ചിയിലാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി പ്രതി നിരവധി തവണ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസ് അവിശ്വസനീയമാണന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

2012ല്‍ പ്രതിക്ക് സെഷന്‍സ് കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. യുവതിയുമായുള്ള അടുപ്പം ഉഭയസമ്മതത്തോടെയായിരുന്നു.

എഞ്ചിനിയറിങ് ബിരുദദാരി കൂടിയായ യുവതിയെ വിവാഹവാഗ്ദാനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്ന വാദം തന്നെ അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി.തെളിവുകളില്‍ നിന്നു ഇരുവരും തമ്മിലുള്ള അടുപ്പവും ബന്ധത്തിനുള്ള സമ്മതവും വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ശിക്ഷ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.












Click it and Unblock the Notifications