Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫാദര്‍ കുറ്റമേറ്റു; മൊഴി ഞെട്ടിപ്പിക്കുന്നത്, കൂടുതല്‍ പ്രതികള്‍

ഗര്‍ഭത്തിന് ഉത്തരവാദി പെണ്‍കുട്ടിയുടെ അച്ഛനാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമം നടന്നതായി പോലിസ് പറയുന്നു.

കണ്ണൂര്‍: പീഡനത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചു. പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഫാദര്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ പുറത്തായി. ഗര്‍ഭത്തിന് ഉത്തരവാദി പെണ്‍കുട്ടിയുടെ അച്ഛനാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമം നടന്നതായി പോലിസ് പറയുന്നു.

ഫാദര്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്ന കാര്യം പോലിസ് പരിശോധിച്ച് വരികയാണ്. ചിലപ്പോള്‍ കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ത്തേക്കും. പ്രസവം രഹസ്യമാക്കിയ ആശുപത്രി അധികൃതര്‍ക്കെതിരേയും കേസെടുക്കുമെന്നാണ് പോലിസ് നല്‍കുന്ന വിവരം. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് സംഭവം പുറത്തറിയുന്നതിലേക്ക് നയിച്ചത്.

കുട്ടി പ്രസവിച്ചതും സഭയുടെ ആശുപത്രിയില്‍

സഭയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആശുപത്രി അധികൃതര്‍ ഇക്കാര്യം രഹസ്യമാക്കി വച്ചതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നതായി പോലിസ് പറയുന്നു.

ഉന്നത ഇടപെടല്‍ നടക്കുന്നു

ഫാദറിനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതി കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാലക്കുടിയില്‍ നിന്ന് പോലിസ് പിടികൂടിയത്. കേസ് ഒതുക്കിതീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ അച്ഛനെ കുടുക്കാന്‍ നീക്കം

കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കി കേസ് ഒതുക്കാനുള്ള ശ്രമം നടന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണിയായപ്പോള്‍ തന്നെ പിതാവാണ് പീഡിപ്പിച്ചതെന്ന് ഫാദര്‍ പെണ്‍കുട്ടിയെ കൊണ്ട് പറയിപ്പിച്ചിരുന്നു. ഇതിനു വേണ്ടി പണം നല്‍കിയെന്നും കണ്ടെത്തി. പിതാവല്ല പീഡിപ്പിച്ചതെന്ന് പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞതും ഫാദറിന് തിരിച്ചടിയായി.

ആശുപത്രിക്കെതിരേ കേസെടുക്കും

പെണ്‍കുട്ടി പ്രസവിച്ച കാര്യം ആശുപത്രി അധികൃതര്‍ മൂടിവച്ചതിനാലാണ് സംഭവം തേച്ചുമായ്ക്കാന്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് സംശയിക്കാന്‍ കാരണം. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചില്ല. പ്രസവ ശേഷം കുഞ്ഞിനെ വയനാട്ടിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. പോലിസ് കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലേക്ക് എത്തിച്ചിട്ടുണ്ട്.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കും

വിവാദമായതോടെ ഫാദറിന് രക്ഷപ്പെടാന്‍ വിവിധ കോണുകളില്‍ നിന്ന് സഹായം ലഭിച്ചതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കിയവരെയും കേസില്‍ പ്രതി ചേര്‍ക്കും. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്ന പോക്‌സോ വകുപ്പ് പ്രകാരമാണ് ഫാദറിനെതിരേ കേസെടുത്തിട്ടുള്ളത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമം

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ തിങ്കളാഴ്ചയാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. 16 വയസുള്ള പ്ലസ് വണ്‍ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ വിദേശരാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+