2 ദിവസത്തിനിടെ പ്രായപൂര്‍ത്തിയാക്കാത്ത 5 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നാല് ജില്ലകളില്‍ നടന്ന വിവിധ സംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പോലീസ്. 2 ദിവസത്തിനിടെയാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 14 വയസ്സുള്ള ആണ്‍കുട്ടിയാണ് പ്രതി.

സിക്കന്തര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ബാലിയ ഗ്രാമത്തിലാണ് അഞ്ച് വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ 14-കാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഈ കേസില്‍ പ്രതിയെ പിടികൂടിയതായി എസ്പി അനില്‍ കുമാര്‍ വ്യക്തമാക്കി. പ്രതാപ്ഗാര്‍ഹില്‍ ലൈംഗിക പീഡനത്തിന് ഇരയായത് ആറ് വയസ്സുള്ള പെണ്‍കുട്ടിയാണ്. മാതാപിതാക്കള്‍ ജോലിക്കായി കൃഷിയിടത്തിലേക്ക് പോയപ്പോഴാണ് സൈക്കിള്‍ ചവിട്ടാന്‍ കൗമാരക്കാരന്‍ പെണ്‍കുട്ടിയെ ക്ഷണിച്ചത്. ഇതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കി. ഈ പ്രതിയെയും പിടികൂടിയിട്ടുണ്ട്.

rape

അട്ടാര പ്രദേശത്ത് ബാന്തയില്‍ 15-കാരിയെ തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. അനിരുദ്ധ് എന്നയാണ് പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. സമാനമായ സംഭവത്തില്‍ ഓംപ്രകാശ് എന്നയാള്‍ അഞ്ച് വയസുകാരിയായ അനന്തിരവളെയാണ് പീഡിപ്പിച്ചത്. ഇയാളെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മുസഫര്‍നഗറില്‍ നാഗ്ല ബാജുര്‍ഗില്‍ രണ്ട് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച്കടന്ന് 15-കാരിയെ തോക്കുചൂണ്ടി പീഡനത്തിന് ഇരയാക്കിയെന്നാണ് മറ്റൊരു കേസ്.

കുടുംബാംഗങ്ങള്‍ മറ്റൊരു മുറിയില്‍ കിടന്ന് ഉറങ്ങവെയാണ് പെണ്‍കുട്ടിയെ ടെറസില്‍ എത്തിച്ച് തോക്കുചൂണ്ടി പീഡനം അരങ്ങേറിയത്. ഈ കേസിലും പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.


അനുഷ്‌കയുമായുള്ള വിവാഹം; ബാറ്റിങ് റാങ്കിങ്ങില്‍ കോലി താഴേക്ക്


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rape cases of five minors reported in Uttar Pradesh in two days

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്