കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ചുവയോടെ സംസാരിച്ചു,വാതിൽ തുറന്ന് കയറി കുറ്റിയിട്ടു;പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ച് വീണു

Google Oneindia Malayalam News

പത്തനംതിട്ട; കൊവിഡ് പോസ്റ്റീവായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി നടത്തിയത് ആസൂത്രിതമായ നീക്കമാണെന്ന് പോലീസ്. പീഡനത്തിൽ പെൺകുട്ടിക്ക് സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമുണ്ടെന്നും ദേഹത്ത് പരിക്കുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു.

പെൺകുട്ടി ശാരീരികമായും മാനസികമായും അവശനിലയിൽ ആയതിനാൽ ഇതുവരെ മൊഴിയെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല.അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിനും നൗഫലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

വധശ്രമക്കേസ് പ്രതി

വധശ്രമക്കേസ് പ്രതി

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കൊവിഡ് സ്ഥിരീകരിച്ച 19 കാരിയായ യുവതിയെ ആശുപത്രിയിൽ കൊണ്ടു പോകും വഴി ആംബുലൻസ് ഡ്രൈവർ കാരയകുളം കീരിക്കോട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫൽ (29) പീഡിപ്പിച്ചത്. ഇയാൾ മുൻപ് വധശ്രമക്കേസിൽ പ്രതിയായിരുന്നു.

അർധരാത്രിയോടെ

അർധരാത്രിയോടെ

അമ്മ ഉൾപ്പെടെ ഉള്ളവർക്ക് കൊവിഡ് പോസറ്റീവായതോടെ ബന്ധുവിട്ടിൽ കഴിയുകയായിരുന്നു പെൺകുട്ടിയെ ശനിയാഴ്ച അർധരാത്രിയോടെയാണ് നൗഫൽ ആംബുലൻസിൽ കയറ്റിയത്. 42 വയസുളള മറ്റൊരു സ്ത്രീയേയും ആംബുലൻസിൽ കയറ്റി. ഇവരെ കോഴഞ്ചേരിയിലായിരുന്നു എത്തിക്കേണ്ടിയിരുന്നത്. 19 കാരിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും.

ലൈംഗിക ചുവയോടെ സംസാരിച്ചു

ലൈംഗിക ചുവയോടെ സംസാരിച്ചു


ആദ്യം പന്തളത്ത് 19 കാരിയെ ഇറക്കാമെന്നിരിക്കെ പെൺകുട്ടിയേയും കൊണ്ടാണ് കോഴഞ്ചേരി വരെ ഇയാൾ പോയത്. പന്തളത്തേക്ക് മടങ്ങുമ്പോൾ വേഗം കുറച്ചായിരുന്നത്രേ ഇയാൾ വാഹനം ഓടിച്ചിരുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ച് തുടങ്ങിയശേഷം ആറൻമുള വിമാനത്താവളത്തിന് വേണ്ടി നേരത്തേ ഏറ്റെടുത്ത വിജയനമായ സ്ഥലത്ത് ആംബുലൻസ് ഒതുക്കി.

വാതിൽ കുറ്റിയിട്ടു

വാതിൽ കുറ്റിയിട്ടു

തുടർന്ന് പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങി പുറകിലെ വാതിൽ തുറന്ന് പെൺകുട്ടിയുടെ അടുത്തേക്ക് പോകുകായിയിരുന്നു. ഇതിനിടെ ബഹളം വെച്ചപ്പോൾ ഇയാൾ വാതിലിന്റെ കുറ്റിയിട്ടു. പെൺകുട്ടി ബഹളം തുടർന്നതോടെ പിടിവലിയായി, പെൺകുട്ടി മുട്ടിടിച്ച് വീണു.
പിടിവലിക്കിടയിൽ പെൺകുട്ടിക്ക് ഏറ്റ പരുക്കകൾ ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ ഭാഗങ്ങളിലും ക്ഷതമേറ്റിറ്റുണ്ട്.

Recommended Video

cmsvideo
ശൈലജ ടീച്ചറുടെ പതിനെട്ടാമത്തെ അടവിതാ | Oneindia Malayalam
സഹായം ലഭിച്ചിട്ടുണ്ടോന്ന്

സഹായം ലഭിച്ചിട്ടുണ്ടോന്ന്

സംഭവത്തിൽ ഡ്രൈവർക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കും. അതിനിടെ ആംബുലൻസിന്റെ ഗ്ലോബൽ പൊസിഷൻ സംവിധാനം (ജിപിഎസ്) പ്രവർത്തിച്ചിരുന്നില്ലെന്ന മോട്ടോർ വാഹന വകുപ്പിന്റെ വാദം പോലീസ് തള്ളി. ജിപിഎസിലെ വിവരങ്ങൾ ശേഖരിച്ചുവെന്നും പോലീസ് അറിയിച്ചു.

ആംബുലൻസ് പീഡനം; നൗഫൽ നടത്തിയത് കൃത്യമായ ആസൂത്രണം.. ആംബുലൻസ് വിജന സ്ഥലത്ത് ഒതുക്കിആംബുലൻസ് പീഡനം; നൗഫൽ നടത്തിയത് കൃത്യമായ ആസൂത്രണം.. ആംബുലൻസ് വിജന സ്ഥലത്ത് ഒതുക്കി

English summary
Rape in 108 Ambulance; girl's injury is serious says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X