ഷോക്കിങ്: 15കാരിയോട് രണ്ടാനച്ഛന് കാമം!! വനത്തില്‍ വച്ച് പീഡിപ്പിച്ചു, പിന്നീട് നടന്നത്....
2015ലാണ് സംഭവം നടന്നത്. ഒളിവിലായ പ്രതിയെ ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്തു
തൊടുപുഴ: 15 കാരിയായ മകളെ പീഡിപ്പിക്കുകയും എതിര്‍ത്തപ്പോള്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത രണ്ടാനച്ഛനു ജീവപര്യന്തം ശിക്ഷ. കുട്ടമ്പുഴ മാമലക്കണ്ടം ബിജുവിനെയാണ് ലൈംഗിക പീഡന നിരോധന നിയമപ്രകാരം (പോക്‌സോ) ജില്ലാ കോടതി ശിക്ഷിച്ചത്. തടവിനോടൊപ്പം 23,000 രൂപ പിഴയായി അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇയാളുടെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് പീഡിപ്പിക്കപ്പെട്ടത്.

2015 മാര്‍ച്ച് 28നാണ് സംഭവം നടന്നത്. സ്‌കൂള്‍ ഹോസ്റ്റലില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോവുകയയിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവന് പാമ്പ് കടിയേറ്റെന്ന് വാര്‍ഡനോട് കള്ളം പറഞ്ഞാണ് ബിജു പെണ്‍കുട്ടിയെ കൊണ്ടുപോയത്.

കൊച്ചി-മധുര ദേശീയ ഹൈവേയിലുള്ള വാളറ വനമേഖലയില്‍ വൈകുന്നേരം അഞ്ചു മണിയോടെ പെണ്‍കുട്ടിയോടൊപ്പം ബിജു ബസ്സിറങ്ങി. സ്ഥിരമായി പോവാറുള്ള വഴിയിലൂടെയല്ല ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. കുറുക്കുവഴിയാണെന്നു പറഞ്ഞ് വനത്തിലൂടെ കൊണ്ടുപോയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടി രക്ഷപ്പെട്ട് ഓടി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ ബിജു കൈവശമുള്ള കന്നാസില്‍ കരുതിയ ആസിഡ് മുഖത്തൊഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഒഴിഞ്ഞുമാറിയതിനാല്‍ ആസിഡ് ദേഹത്തായില്ല.

ബിജുവിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി വനത്തിലുള്ളിലെ ഒരു വീട്ടിലെത്തി അഭയം തേടുകയായിരുന്നു. തുടര്‍ന്ന് രാത്രി 10ഓടെ ഇവര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു.

പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒരു വര്‍ഷത്തേക്ക് ഇയാളെ പിടികൂടാനായില്ല. ഒടുവില്‍ അടിമാലി പോലീസാണ് ഒരു വര്‍ഷം കഴിഞ്ഞ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

2012ലാണ് സംസ്ഥാനത്ത് പോക്‌സോ നിയമം നിലവില്‍ വന്നത്. ഇതിനു ശേഷം ഈ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കുന്ന ആദ്യ പ്രതി കൂടിയാണ് ബിജു.

ആസിഡ് ആക്രമണത്തിനു അഞ്ചു വര്‍ഷത്തെ കഠിന തടവും ദേഹോപദ്രവത്തിന് മൂന്നു വര്‍ഷത്തെ കഠിന തടവും ബിജുവിന് വിധിച്ചിട്ടുണ്ട്. ഇതു ജീവപര്യന്തത്തിനൊപ്പം അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ഒമ്പതു മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും.












Click it and Unblock the Notifications