ഗോവിന്ദൻ കുട്ടിക്കെതിരെ പരാതിയുമായി മറ്റൊരു യുവതി; രണ്ടാമതും കേസെടുത്ത് പോലീസ്
കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ വീണ്ടും ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്. എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിയ്ക്കെതിരെ പരാതി നൽകിയിരുന്നു. നടൻ ഗോവിന്ദൻ കുട്ടി എംഡിയായ യുട്യൂബ് ചാനലിൽ അവതാരകയായെത്തിയ യുവതിയായിരുന്നു ആദ്യം പരാതി നൽകിയത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതൽ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗ ചെയ്തെന്നായിരുന്നു ഇവർ പരാതിയിൽ പറഞ്ഞത്.

2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റിൽ വെച്ചാണ് ആദ്യം വിവാഹം ചെയ്തത്. പിന്നീട് പലയിടങ്ങളിലായി കൊണ്ട് പോയി പീഡിപ്പിച്ചു. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതോടെ തന്നെ മർദ്ദിക്കാൻ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു.
പരാതി നൽകാൻ തീരുമാനിച്ചതോടെ പ്രമുഖരെ കൊണ്ട് വിളിപ്പിച്ച് തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ഇയാൾ നടത്തിയിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഗോവിന്ദൻ കുട്ടി ഫോണിൽ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ സംഭാഷണവും നേരത്തേ യുവതി പുറത്തുവിട്ടിരുന്നു.
കേസിൽ ഗോവിന്ദൻകുട്ടിയ്ക്ക് എറണാകുളം സെഷനസ് കോടതി മുൻകൂർ ജാമ്യ അനുവദിച്ചിരുന്നു. അതേസമയം മുൻകൂർ ജാമ്യം ലഭിച്ചതോടെ തന്നെ ഗോവിന്ദൻ കുട്ടി നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായും യുവതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications