വേടനും നഞ്ചിയമ്മയും പിണറായി വിജയനൊപ്പം ഒരു വേദിയില്‍; കൈയടിയും വിമര്‍ശനവും
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയില്‍ റാപ്പര്‍ വേടനും നഞ്ചിയമ്മയും ഒരുമിച്ച് എത്തിയ സന്തോഷത്തിലാണ് ആരാധകര്‍. പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തിലാണ് ഇരുവരും പങ്കെടുത്തത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്നു സംഗമത്തിലെ മുഖ്യാതിഥി.
പാലക്കാട് മലമ്പുഴയില്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അട്ടപ്പാടിയില്‍ നിന്ന് നഞ്ചിയമ്മയും തൃശൂര്‍ സ്വദേശിയായ വേടനും എത്തിയത്. വലിയ സ്നേഹത്തോടെ ഹിരണ്‍ദാസ് മുരളി എന്ന വേടനും നഞ്ചിയമ്മയും സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. വേടനും നഞ്ചിയമ്മയും ഉള്‍പ്പെടെ 1200 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. അതേസമയം വേടനെ ക്ഷണിച്ചതില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളെ കൂട്ടാന്‍ വേണ്ടിയാണ് വേടനെ ക്ഷണിച്ചത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. എന്നാല്‍ ജാതി വിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന വേടനെയും നഞ്ചിയമ്മയെയും ഒന്നിച്ച് കണ്ട സന്തോഷവും നിരവധി പേര് പങ്കുവയ്ക്കുന്നുണ്ട്. വേദിയിലേക്കെത്തിയ മുഖ്യമന്ത്രി വേടനും നഞ്ചിയമ്മയുമായി കുശലം പറയുകയും ചെയ്തു. വേടനും നഞ്ചിയമ്മയും സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. സംഗമത്തോടനുബന്ധിച്ച് വേടന്റെ സംഗീത പരിപാടിയും സംഘടിപ്പിച്ചിരുന്നു.
ലഹരി പിടികൂടിയ കേസിലും പുലിപ്പല്ല് കേസിലും ഉള്‍പ്പെട്ട വേടനെ സര്‍ക്കാര്‍ പരിപാടിയില്‍ ക്ഷണിച്ചതിന്റെ പ്രതിഷേധവും ചിലര്‍ കമന്റ് ബോക്സില്‍ അറിയിക്കുന്നുണ്ട്. വേടനെ അറസ്റ്റ് ചെയ്തതും വേദി പങ്കിടുന്നതും ഒരേ സര്‍ക്കാര്‍ തന്നെയെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. തൊപ്പിയെ കൂടി വിളിക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. നഞ്ചിയമ്മ പാടിയ കലക്കാത്ത സന്തനമേരം എന്ന ഗാനം കേരളം മൊത്തം ഏറ്റുപാടി. ഈ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും നഞ്ചിയമ്മ നേടി. നഞ്ചിയമ്മയുടെ തന്നെ സ്വന്തം വരികളും ഈണവുമാണ് ഗാനത്തിന് നല്‍കിയത്. അട്ടപ്പാടിയിലെ ഇരുള ഗോത്ര വിഭാഗത്തില്‍ നിന്നാണ് നഞ്ചിയമ്മ പ്രശസ്തിയിലേക്ക് ഉയരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി അവാര്‍ഡും നഞ്ചിയമ്മയ്ക്കുണ്ടായിരുന്നു.
പുലിപ്പല്ല് കേസില്‍ അറസ്റ്റലായ വേടന് ജാമ്യം ലഭിച്ചതിനു പിന്നാലെ താന്‍ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ വേടനെതിരേയുള്ള വിമര്‍ശനങ്ങള്‍ പിന്തുണയായി മാറുകയും ചെയ്തു. ജാതി രാഷ്ട്രീയത്തിനെതിരേ പാട്ടിലൂടെയുള്ള പോരാട്ടം വേടന് തുടരണമെന്ന് ആശംസിക്കുന്നവരും നിരവധിയാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications