Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടനെ തേടി പുരസ്‌കാരമെത്തി; ഇതാണ് പുരസ്‌കാരത്തുക: വേടന്റെ പരിപാടികളില്‍ പ്രശ്‌നമുണ്ടാകുന്നത് അന്വേഷിക്കണം

തൃശൂര്‍: ജാതി വിവേചനത്തിനെതിരെ ഗാനങ്ങളിലൂടെ ശബ്ദമുയര്‍ത്തിയ റാപ്പര്‍ വേടനെ തേടി പുരസ്‌കാരമെത്തി. ഒരു ലക്ഷം രൂപയുടെ പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. തൃശൂര്‍ പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

വായനാ ദിനമായ ജൂണ്‍ 19 നാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. തൃശൂര്‍ സ്‌നേഹതീരത്താണ് പുരസ്‌കാര ദാനച്ചടങ്ങ് നടക്കുന്നത്. 19-ന് വൈകിട്ട് നാലിന് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെസി വേണുഗോപാല്‍ എംപി സമ്മാനിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

vedan

പാട്ടുകളിലൂടെ ജാതി വിവേചനത്തിന് എതിരേ ശബ്ദമുയര്‍ത്തുന്ന വേടന്റെ പരിപാടിക്ക് വലിയ ആള്‍ക്കൂട്ടം എത്താറുണ്ട്. കുട്ടികളും യുവാക്കളുമാണ് വേടന്റെ പരിപാടിക്ക് ആരാധകരായുള്ളത്. സിനിമാ ഗാനങ്ങളും പാടിയതോടെ ജനപ്രീതി വര്‍ധിച്ചു. എന്നാല്‍ കഞ്ചാവ് ഉപയോഗിച്ചതിനും പുലിപ്പല്ലു ധരിച്ചതിനും കേസില്‍ ഉള്‍പ്പെട്ടതോടെ വേടനെതിരേ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുട്ടികളെ വഴിതെറ്റിക്കുന്നു എന്നതടക്കം ആരോപണങ്ങള്‍ ഉയര്‍ന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്‍പ്പെടെയുള്ളവര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു.

അതേസമയം, തെറ്റുകള്‍ തിരുത്തി താന്‍ മുന്നോട്ടു പോകുമെന്ന വേടന്റെ പ്രസ്താവനയെ വലിയ കൈയടിയോടെയാണ് വേടനെ അനുകൂലിക്കുന്നവര്‍ സ്വീകരിച്ചത്.

അവാര്‍ഡ് കിട്ടിയതില്‍ നിരവധി അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും സമൂഹ മാധ്യമങ്ങളില്‍ വേടന് ലഭിക്കുന്നുണ്ട്. കഞ്ചാവ് ഉപയോഗിച്ചതിനാണോ പുരസ്‌കാരം എന്ന് പലരും കമന്റിലൂടെ അധിക്ഷേപിക്കുമ്പോള്‍ നിരവധി പേര്‍ വേടനെ അനുകൂലിച്ചും രംഗത്തുവരുന്നുണ്ട്. 'തെറ്റ് ചെയ്യാത്തവര്‍ വിമര്‍ശിക്കട്ടെ, തെറ്റു തിരുത്തി മുന്നോട്ടു വരുന്നവന് പുരസ്‌കാരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും' എന്നാണ് ഒരാള്‍ വേടനെ പിന്തുണച്ച് കമന്റ് ഇട്ടിരിക്കുന്നത്.

അതിനിടെ, വേടനെ പിന്തുണച്ച് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തുവന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ വാക്കുകള്‍: വെറുതെ ഒരു ചെറുപ്പക്കാരനെ അനാവശ്യമായി മോശക്കാരനാക്കുന്നത് അംഗീകരിക്കാനാവില്ല. ആ പയ്യന്‍ ചെയ്യുന്ന പല പരിപാടികളിലും അനാവശ്യമായി ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആ പ്രശ്‌നങ്ങള്‍ ഒന്ന് അന്വേഷിക്കേണ്ട വിഷയമാണ്. കേരളത്തില്‍ സാധാരണ നടക്കുന്ന എല്ലാ വലിയ സംഗീത പരിപാടികളിലും 25000 പേരൊക്കെ പങ്കെടുക്കാറുണ്ട്. അവിടൊന്നും നടക്കാത്ത പ്രശ്‌നം വേടന്റെ പരിപാടിയില്‍ മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ട്.

വേടന്‍ നന്നായി പാടുന്നുണ്ട്. ഒരുപാട് ഫോളോവേഴ്‌സുണ്ട്. ഞങ്ങള്‍ക്കൊക്കെ അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. ആവശ്യമില്ലാതെ വേടനെക്കുറിച്ച് മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേടാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ വേടന്റെ പരിപാടികള്‍ ആള്‍ത്തിരക്ക് മൂലം പൂര്‍ത്തിയാക്കാനായിരുന്നില്ല. തിരുവനന്തപുരത്ത് ഒരു പരിപാടിക്കിടെ ടെക്‌നീഷ്യന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പരിപാടി നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെതുടര്‍ന്ന് കാണികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+