വായില്‍ എല്ല് വളരുന്ന അപൂര്‍വരോഗം: പ്രതീക്ഷയ്ക്ക് സൗജന്യചികിത്സയും വീടും സർക്കാർ ഒരുക്കും
പത്തനംതിട്ട: തൊണ്ടയിടറി സുമതിയമ്മ തന്റെ കുടുംബത്തിന്റെ ദുരിതക്കഥ പറയുമ്പോള്‍ കേട്ട് നിന്നവരും കണ്ണീരടക്കാന്‍ പാടുപെട്ടു. കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്തിലെത്തിയ സുമതിയമ്മയ്ക്ക് വേണ്ടത് തന്റെ കൊച്ചുമകളുടെ ജീവന് മാത്രം. ചിരിയോടെ അവളെയൊന്ന് കണ്ടാല്‍ മതിയെന്ന് സുമതിയമ്മ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കൈപിടിച്ച് പറഞ്ഞപ്പോള്‍ സുമതിയമ്മയുടെ കണ്ണീരൊപ്പുമെന്ന് മന്ത്രിമാരായ വീണാ ജോർജും പി. രാജീവും ഉറപ്പു നൽകി.
അടൂര്‍ പള്ളിക്കല്‍ തോട്ടുവാ കൂട്ടുങ്കല്‍ ജയാ ഭവനത്തിലെ ജയകുമാര്‍ -ചിത്ര ദമ്പതികളുടെ മകളാണ് പ്രതീക്ഷ. വായ്ക്കകത്ത് എല്ല് വളരുന്ന അപൂര്‍വ അസുഖമാണ് പ്രതീക്ഷയ്ക്ക്. അടിയന്തരമായി ഒരു ഓപ്പറേഷന് നടത്തിയാല്‍ രോഗാവസ്ഥയ്ക്ക് മാറ്റം വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് എങ്ങനെയെങ്കിലും തന്റെ മകളെ രക്ഷിക്കണമെന്ന ചിന്തയില്‍ പണം സ്വരൂപിക്കാൻ ഓടി നടക്കുകയായിരുന്നു പ്രതീക്ഷയുടെ അച്ഛന് ജയകുമാര്‍. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ ജയകുമാറിന്റെ മരണം ഈ കുടുംബത്തിന് കനത്ത അഘാതമായി. എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ചപ്പോഴാണ് ജയകുമാറിന്റെ മാതാവ് സുമതിയമ്മ തന്റെ കൊച്ചുമകളുടെ അവസ്ഥ ആരോഗ്യമന്ത്രിയെ നേരിട്ടറിയിക്കാന്‍ അദാലത്തിലെത്തിയത്.

സുമതിയമ്മയുടേയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞ ആരോഗ്യമന്ത്രി വീണാജോര്‍ജും വ്യവസായമന്ത്രി പി.രാജീവും പ്രതീക്ഷയ്ക്ക് സൗജന്യചികിത്സ ഒരുക്കാനും , ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു.
അതേസമയം, ലൈഫ് പദ്ധതി പ്രകാരമുള്ള വീട് സാങ്കേതികകാരണങ്ങളാല്‍ ലഭിക്കാതെ വന്നപ്പോഴാണ് കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തിലേക്ക് പറന്തല്‍ സ്വദേശിനിയായ ഓമനയമ്മയും കൃഷ്ണകുമാരിയും എത്തിയത്. അതേ മേല്‍വിലാസത്തില്‍ വീടുണ്ടെന്ന കാരണം പറഞ്ഞാണ് തന്നെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്ന് ഓമനയമ്മ പറയുന്നു. അതേസമയം കൃഷ്ണകുമാരിയുടെ ഭൂമി നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന കാരണത്താലാണ് അവര്‍ പുറത്തായത്.
അതേ മേല്‍വിലാസത്തിലുള്ളത് തന്റെ മകന്റെ വീടാണെന്നും മകന് കുടുംബവുമായി വേറെയാണ് താമസിക്കുന്നതെന്നും ഓമനയമ്മ പറഞ്ഞു. റേഷന്‍ കാര്‍ഡിനെ കുറിച്ച് ആരാഞ്ഞ മന്ത്രിയോട് തന്റെ റേഷന്‍ കാര്‍ഡില്‍ മകന്റെ പേരില്ലെന്നും മകന് പഞ്ചായത്തില്‍ നിന്ന് വീടിന് സഹായം ലഭിച്ചിട്ടില്ലെന്നും ഓമനയമ്മ അറിയിച്ചതോടെ നടപടിയെടുക്കാന്‍ മന്ത്രി ഉത്തരവിട്ടു.
ലൈഫ് പദ്ധതി അനുവദിക്കുന്ന ഘട്ടത്തില്‍ തന്നെ റേഷന്‍ കാര്‍ഡുകള്‍ രണ്ടാണോയെന്ന് പരിശോധിച്ച് വേണ്ട നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കൃഷ്ണകുമാരിക്കാകട്ടെ പന്തളം തെക്കേക്കര പഞ്ചായത്തിൽ ലൈഫ് മിഷനിൽ ഉള്‍പ്പെടുത്തി വീട് വയ്ക്കുന്നതിന് ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍, സര്‍വേ രേഖകളില്‍ കൃഷ്ണകുമാരിയുടെ ഭൂമിയെ നിലമായിട്ട് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ വീട് വയ്ക്കാന്‍ അനുവാദം തരാന്‍ കഴിയില്ലെന്ന് അധികാരികള്‍ അറിയിച്ചതായി കൃഷ്ണകുമാരി മന്ത്രിയെ ധരിപ്പിച്ചു.
കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ കമ്മിറ്റി കൂടി തീരുമാനമെടുക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ലഭിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ ലൈഫ് പ്രകാരം അനുവദിച്ച വീടിന്റെ നടപടികള്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്നും വ്യവസായമന്ത്രി പി.രാജീവ് നിര്‍ദേശം നല്കി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications