കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് അപൂർവരോഗം! ദിവസങ്ങൾക്കുള്ളിൽ മരിച്ചത് മൂന്നു പേർ... ഒന്നും പിടികിട്ടാതെ ഡോക്ടർമാർ...

ദിവസങ്ങൾ മുൻപാണ് തേഞ്ഞിപ്പലത്തെ മൂന്നുപേർ ഒരേ രോഗലക്ഷണങ്ങളോടെ മരണപ്പെട്ടത്.

Google Oneindia Malayalam News

മലപ്പുറം: തേഞ്ഞിപ്പലത്ത് മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപൂർവരോഗത്തെ സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ജനങ്ങളെ ഭയപ്പെടുത്തുന്ന രോഗബാധ മസ്തിഷ്ക ജ്വരമാണെന്ന നിഗമനമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനാകില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...

ദിവസങ്ങൾ മുൻപാണ് തേഞ്ഞിപ്പലത്തെ മൂന്നുപേർ ഒരേ രോഗലക്ഷണങ്ങളോടെ മരണപ്പെട്ടത്. മസ്തിഷ്ക ജ്വരവുമായി സാമ്യമുള്ള രോഗലക്ഷണങ്ങളാണ് രോഗികളിലുണ്ടായിരുന്നത്. എന്നാൽ മസ്തിഷ്ക ജ്വരമാണോയെന്ന് തിരിച്ചറിയാനുള്ള പരിശോധനയിൽ ഇത് കണ്ടെത്താനുമായില്ല.

തേഞ്ഞിപ്പലത്ത്...

തേഞ്ഞിപ്പലത്ത്...

മരിച്ചവരിലൊന്നും മസ്തിഷ്ക ജ്വരം കണ്ടെത്താൻ കഴിയാത്തതാണ് ഡോക്ടർമാരെയും കുഴക്കിയത്. രോഗം കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ മൂന്നുപേർക്കും കൃത്യമായി ചികിത്സ നൽകാനും കഴിഞ്ഞില്ല. ദിവസങ്ങളോളം അവശനിലയിൽ കഴിഞ്ഞതിന് ശേഷമാണ് മൂന്നുപേരും മരണപ്പെട്ടത്.

വ്യക്തതയില്ല...

വ്യക്തതയില്ല...

ഒരേ രോഗലക്ഷണങ്ങൾ കാണിച്ച മൂന്നുപേരും മരണപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം പ്രദേശത്ത് എത്തിയ ആരോഗ്യവകുപ്പ് സംഘം മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

 മണിപ്പാലിലേക്ക്...

മണിപ്പാലിലേക്ക്...

രോഗികളുടെ വീടും പരിസരവും പരിശോധിച്ച മെഡിക്കൽ സംഘം ഒരോകാര്യവും പ്രത്യേകം വിലയിരുത്തി. പ്രദേശത്തിന്റെ സ്വഭാവം, കൊതുകുകളുടെയും ചെറുപ്രാണികളുടെയും സാന്നിദ്ധ്യം തുടങ്ങിയവയും പരിശോധിച്ചു.

പക്ഷേ,...

പക്ഷേ,...

പ്രാഥമിക പരിശോധനകളുടെ അടിസ്ഥാനത്തിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയത് മസ്തിഷ്ക ജ്വരം തന്നെയാണെന്നാണ് മെഡിക്കൽ സംഘത്തിന്റെ നിഗമനം. എന്നാൽ മണിപ്പാലിലെ വൈറോളജി റിസർച്ച് സെന്ററിലെ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

പരിശോധന...

പരിശോധന...

മരിച്ച മൂന്നുപേരുടെയും നേരത്തെ എടുത്തുവച്ചിരുന്ന രക്ത സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്കായി മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം പുറത്തുവന്നാൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. എന്നാൽ ഈ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് തികയുമോ എന്നും ഡോക്ടർമാർക്ക് സംശയമുണ്ട്. രോഗം ബാധിച്ച മൂന്നുപേരും മരിച്ചതിനാൽ കൂടുതൽ രക്തസാമ്പിളുകൾ ലഭിക്കാൻ മറ്റു വഴികളുമില്ല.

വിദഗ്ദസംഘം...

വിദഗ്ദസംഘം...

മണിപ്പാൽ വൈറോളജി റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അരുൺകുമാർ, ആരോഗ്യവകുപ്പ് അഢീഷണൽ ഡയറക്ടർ റീന, ഡോ. ഗഫൂർ, ഡോ. അസ്ലാം, ഡോ. അസ്മ, ഡോ. ആൻസി, സ്റ്റേറ്റ് എൻഡമോളജിസ്റ്റ് ഡോ. ദിലീപ്, സ്റ്റേറ്റ് എപിഡമിസ്റ്റ് ഡോ. സുകുമാരൻ, ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ. സക്കീന എന്നിവരാണ് കഴിഞ്ഞദിവസം തേഞ്ഞിപ്പലത്ത് എത്തി പരിശോധന നടത്തിയത്.

സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ശരദ് പവാറിനെ ചീത്തവിളിച്ചു! ആ ട്വീറ്റുകൾക്ക് പിന്നിൽ 39കാരൻ... പിടിയിലായിസച്ചിൻ ടെണ്ടുൽക്കറുടെ മകൾ ശരദ് പവാറിനെ ചീത്തവിളിച്ചു! ആ ട്വീറ്റുകൾക്ക് പിന്നിൽ 39കാരൻ... പിടിയിലായി

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കിആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കി

English summary
rare illness reported in thenhipalam, malappuram. three died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X