മണ്ണിരകൾക്ക് പിന്നാലെ ഉറുമ്പുകളും ചത്തുവീഴുന്നു; വിചിത്ര പ്രതിഭാസത്തിൽ പകച്ച് ശാസ്ത്രലോകം..
കോഴിക്കോട്: പ്രളയക്കെടുതികളിൽ നിന്നും കരകയറുകയാണ് കേരളം. വെള്ളം കയറിയ ഇടങ്ങളിലെല്ലാം ഇപ്പോൾ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഇതിനിടയിലാണ് വിചിത്രമായ ചില പ്രതിഭാസങ്ങളും കേരളത്തെ ഭയപ്പെടുത്തുന്നത്. ഭൂമി വിണ്ടു കീറുന്നതും, നിരങ്ങി നീങ്ങുന്നതടക്കമുള്ള പ്രതിഭാസങ്ങൾ പല സ്ഥലങ്ങളെയും വാസയോഗ്യമല്ലാതാക്കിയിട്ടുണ്ട്.
ഇനി സംസ്ഥാനത്ത് വരാനിരിക്കുന്നത് വലിയ വരൾച്ചയാണെന്നും റിപ്പോർട്ടുകളുണ്ട്. മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഇതിന് തെളിവാണെന്ന് സംശയമുണ്ട്. മണ്ണിരകൾക്ക് ശേഷം ഉറുമ്പുകളും കൂട്ടത്തോടെ ചത്ത് വീഴുന്നതിൽ അമ്പരിന്നിരിക്കുകയാണ് ശാസ്ത്രലോകം.

ഉറുമ്പുകൾ
കോഴിക്കോട് നഗരത്തിനടുത്താണ് ഉറുമ്പുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന അപൂർവ്വ പ്രതിഭാസം കണ്ടത്. കോഴിക്കോട് കോട്ടൂളിക്കടുത്താണ് ആശങ്കയുയർത്തി ഉറുമ്പുകൾ ചത്തു വീഴുന്നത്. നീറുകൾ അഥവാ പുളിയുറുമ്പ് വിഭാഗത്തിൽപെട്ട ഉറുമ്പുകളാണ് കൂട്ടത്തോടെ ചാകുന്നത്.

കരിഞ്ഞ് വീഴുന്നു
പ്രളയശേഷം സംസ്ഥാനത്ത് അന്തരീക്ഷ താപനില കൂടിയിട്ടുണ്ട്. കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരത്തിൽ ചൂട് കൂടിയതാണ് ഉറുമ്പുകൾ ചാകുന്നതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെയിലേറ്റ് കരിഞ്ഞ് വീഴും പോലെയാണ് ഉറുമ്പുകൾ ചത്ത് വീഴുന്നത്.

പഠനം നടത്തും
ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ള ജീവികളാണ് ഉറുമ്പുകൾ. മാത്രമല്ല ഇതിലും കാഠിന്യമേറിയ ചൂടിലും ഇവ ഇങ്ങനെ കൂട്ടത്തോടെ ചത്തുവീഴുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പ്രളയശേഷം സംഭവിച്ച മറ്റെന്തിങ്കിലും പ്രതിഭാസമാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം വേണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മണ്ണിരകളും
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മണ്ണിരകൾ കൂട്ടത്തോടെ മണ്ണിന് പുറത്തേയ്ക്ക് വന്ന് ചത്തൊടുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മണ്ണിൽ നിന്നും പുറത്തേയ്ക്ക് വരുന്ന മണ്ണിരകൾ ഒരാഴ്ചയ്ക്കകം ചത്ത് വീഴുകയാണ്. ചൂട് കൂടി മണ്ണിലെ ജലാംശം നഷ്ടപ്പെട്ടതാകാം ഇതിന് കാരണമെന്നാണ് നിഗമനം. വരാനിരിക്കുന്ന കൊടും വരൾച്ചയുടെ സൂചനയാണിതെന്നും പറയപ്പെടുന്നു.

ഭൂമി ചുട്ട് പഴുക്കുന്നു
ഭൂമി ചുട്ട് പഴുക്കുന്ന പ്രതിഭാസവും പലയിടങ്ങളിലും കണ്ട് വരുന്നുണ്ട്. പകൽ സമയങ്ങളിൽ ചൂട് കൂടുകയും രാത്രി സമയങ്ങളിൽ വല്ലാതെ ചൂട് കുറയുന്നതായും കണ്ട് വരുന്നുണ്ട്. പ്രളയശേഷം മണ്ണിന്റെ ഘടനയിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് കരുതുന്നത്. 10 ജില്ലകളിൽ നിന്നായി മണ്ണിന്റെ സാമ്പിൾ ശേഖരിച്ച് കാർഷിക സർവ്വകലാശാല പഠനം ആരംഭിച്ചിട്ടുണ്ട്.
Recommended Video


ചൂട് തുടരും
സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ മഴ കുറവാണ്. പ്രളയകാലത്ത് നിറഞ്ഞ് കവിഞ്ഞ പുഴകളിലും തോടുകളിലുമെല്ലാം ക്രമാതീതമായി ജലനിരപ്പ് താഴുന്നത് ആശങ്കപരത്തുന്നുണ്ട്. സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരൾച്ചയാണെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications