കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്നുള്ള ഐസിസ് നേതാവ് റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടു; ഖുറാസാനിലെ ആക്രമണത്തില്‍

Google Oneindia Malayalam News

കോഴിക്കോട്: ഐസിസില്‍ ചേരുന്നതിന് കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിലെ ഖുറാസാന്‍ പ്രവിശ്യയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തിലാണ് റാഷിദ് കൊല്ലപ്പെട്ടതെന്ന് ടെലഗ്രാം വിവരങ്ങള്‍ വച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

isis

ഒരു മാസം മുമ്പാണ് ബോംബാക്രമണമുണ്ടായതത്രെ. ഖുറാസാനിലെ ഐസിസ് പ്രവര്‍ത്തകന്‍ നല്‍കിയ സന്ദേശമാണ് ടെലഗ്രാമിലുള്ളത്. മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ രണ്ടു മാസമായി ടെലഗ്രാമില്‍ റാഷിദ് ഓണ്‍ലൈനില്‍ വന്നിരുന്നില്ല.

റാഷിദിന് എന്തുപറ്റി എന്ന ചോദ്യത്തിനാണ് പേര് വെളിപ്പെടുത്താത്ത ഐസിസ് പ്രവര്‍ത്തകന്‍ പ്രതികരിച്ചത്. റാഷിദ് കൊല്ലപ്പെട്ടു എന്നായിരുന്നു മറുപടി. കേരളത്തില്‍ നിന്ന ഐസിസില്‍ ചേരാന്‍ 21 പേര്‍ പോയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവര്‍ക്ക് നേതൃത്വം നല്‍കിയത് റാഷിദ് ആയിരുന്നു. ഐസിസിന്റെ ആശയങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 മെയ് മാസത്തിലാണ് കാസര്‍ഗോഡ് നിന്ന് അഫ്ഗാനിലേക്ക് നിരവധി പേര്‍ പോയത്. റാഷിദ് അബ്ദുല്ലയുടെ ഭാര്യ ആയിഷ എന്ന സോണിയയും ഇന്ത്യ വിട്ടിരുന്നു. യുഎഇയിലേക്കാണ് സംഘം ആദ്യം പോയത്. പിന്നീട് ഇറാന്‍ വഴി അഫ്ഗാനിലെത്തുകയായിരുന്നു. അഫ്ഗാനിലെത്തിയ ശേഷം റാഷിദ് ഓഡിയോ സന്ദേശം അയച്ചിരുന്നു. കൂടുതല്‍ പേരെ ഐസിസിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം.

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രിബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

ടെലഗ്രാമിലെ വിവിധ അക്കൗണ്ടുകള്‍ വഴി ഇയാള്‍ 90ലധികം ഓഡിയോ ക്ലിപ്പുകള്‍ അയച്ചിരുന്നു. അതേസമയം, റാഷിദ് അബ്ദുല്ലയുടെ മരണം സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റാഷിദ് അബ്ദുല്ലയുടെ ബന്ധുക്കള്‍ ഗള്‍ഫിലുണ്ട്. ഇവരുമായി ബന്ധപ്പെടാനുള്ള നീക്കം ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.

English summary
Rashid Abdulla, Leader of Kerala IS module, Killed in Afghan- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X