ആദ്യഭാര്യയുടെ കൊല: ബിജുവും അമ്മയും കുറ്റക്കാര്‍
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ ബിജു രാധാകൃഷ്ണന് കുറ്റക്കാരനാണെന്ന് കോടതികണ്ടെത്തി. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ ബിജു രാധാകൃഷ്ണനൊപ്പം അമ്മ രാജമ്മാളും കുറ്റക്കാരിയാണ്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും
2006 ഫെബ്രുവരി 4നാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ രശ്മിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ബലമായി മദ്യം നല്കിയ ശേഷം ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നെന്നാണ് പ്രോസിക്യൂഷന് വാദം. എന്നാല്‍ രശ്മി കുളുമുറിയില്‍ കുഴഞ്ഞുവീണു മരിക്കുകയാണെന്നാണ് വിചാരണ വേളയില്‍ ബിജു കോടതിയില്‍ പറഞ്ഞത്. അമിതമായി മദ്യം കഴിക്കുമായിരുന്ന രശ്മി ഇക്കാരണത്താലാണ് മരിച്ചതെന്നും പ്രതിഭാഗം വാദിച്ചു.

കേസില്‍ മൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇവരുടെ മകനാണ് ഏക സാക്ഷി. കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, സാക്ഷിയായ മകനെ മര്‍ദ്ദിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. അമ്മ രാജമ്മാളിനെതിരെ കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, സ്ത്രീ പീഡനം തുടങ്ങിയ കുറ്റങ്ങളും ചുമത്തി. കേസില്‍ സരിത എസ് നായരെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യം കോടതി നിരസിച്ചു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications