Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു? രശ്മിയുടെ കുട്ടിയെ വിട്ടുകിട്ടണമെന്ന് മാതാപിതാക്കള്‍...പക്ഷേ

Posted by:
Updated: Thursday, November 19, 2015, 10:59 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍ നായരുടേയും ആറ് വയസുകാരനായ മകനെ വിട്ടുകിട്ടാന്‍ രശ്മിയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചു. രശ്മിയും രാഹുലും പൊലീസ് പിടിയിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം ആറ് വയസുള്ള ആണ്‍കുട്ടിയും ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിയ്ക്കുകയായിരുന്നു.

ഈ കുട്ടിയെ കൂടാതെ പെണ്‍വാണിഭ സംഘം ബെംഗളൂരുവില്‍ നിന്നും എത്തിച്ച രണ്ട് കുട്ടികളെയും ശിശുക്ഷേമ സംരക്ഷണ സമിതിയെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് നടത്തിയ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന റെയ്ഡില്‍ പെണ്‍വാണിഭ സംഘം അകപ്പെട്ടത്. 12 പേരാണ് അറസ്റ്റിലായത്.

കുട്ടി

രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍ നായരുടേയും ആറു വയസുള്ള മകനും അറസ്റ്റിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

 

രശ്മിയുടെ...

രശ്മിയുടെ മാതാപിതാക്കള്‍ കുട്ടിയെ വിട്ടുകിട്ടാന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു

 

അനുമതിയില്ല

കുട്ടിയെ വിട്ട് നല്‍കാന്‍ കോടതി അനുമതി നിഷേധിച്ചു

 

പെണ്‍വാണിഭം

ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന റെയ്ഡില്‍ ആണ് 12 അംഗ പെണ്‍വാണിഭ സംഘം അറസ്റ്റിലാകുന്നത്

 

ഇവരും

ചുംബന സമരത്തിലൂടെ ശ്രദ്ധേയരായ രാഹുലും രശ്മിയും അറസ്റ്റിലാകുന്നത് തികച്ചും അപ്രതീക്ഷിതം

 

കുട്ടിയുടെ ഭാവി

രാഹുലിനും രശ്മിയ്ക്കുമൊപ്പം ഉണ്ടായിരുന്ന ആറുവയസുള്ള മകന്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

 

Story first published:  Thursday, November 19, 2015, 10:55 [IST]
English summary
Rashmi's parents approached Child Welfare Committee.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like